scorecardresearch

Kerala Local Body Election 2025: വിശ്വാസികളുടെ പിന്തുണ സർക്കാരിനുണ്ട്; പോളിങ് ദിനത്തിൽ കോൺഗ്രസിനെ കടന്നാക്രമിച്ച് മുഖ്യമന്ത്രി

തിരഞ്ഞെടുപ്പിൽ എൽഡിഎഫ് പൂർണ ആത്മവിശ്വാസത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു

തിരഞ്ഞെടുപ്പിൽ എൽഡിഎഫ് പൂർണ ആത്മവിശ്വാസത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു

author-image
WebDesk
New Update
pinarayi vote

മുഖ്യമന്ത്രി പിണറായി വിജയൻ സമ്മതിദാനവകാശം വിനിയോഗിക്കുന്നു

കണ്ണൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്ത് മുഖ്യമന്തി പിണറായി വിജയൻ. പിണറായി ചേരിക്കൽ ജൂനിയർ എൽപി സ്‌കൂളിൽ എത്തിയാണ് മുഖ്യമന്ത്രി പിണറായി വിജയൻ വോട്ട് ചെയ്തത്. മുഖ്യമന്ത്രിക്കൊപ്പം കുടുംബാംഗങ്ങളുമുണ്ടായിരുന്നു. 

Advertisment

തിരഞ്ഞെടുപ്പിൽ എൽഡിഎഫ് പൂർണ ആത്മവിശ്വാസത്തിലാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. തിരഞ്ഞെടുപ്പ് പ്രചാരണത്തിലുടനീളം എൽഡിഎഫിന് മികച്ച പിന്തുണയാണ് ലഭിച്ചത്. ജനപിന്തുണ എൽഡിഎഫിന് ചരിത്ര വിജയം നൽകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Also Read: പോളിങ്ങ് ബൂത്തുകളിൽ നീണ്ട നിര; രണ്ടക്കം കടന്ന് വോട്ടിങ് ശതമാനം

ശബരിമല സ്വർണക്കൊള്ള തിരഞ്ഞെടുപ്പിൽ ഏശില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. ശബരിമലയിൽ നടക്കാൻ പാടില്ലാത്ത കാര്യങ്ങൾ നടന്നു. വിഷയത്തിൽ സർക്കാർ കർക്കശമായ നിലപാടാണ് സ്വീകരിച്ചത്. ഈ സർക്കാർ അല്ലായിരുന്നുവെങ്കിൽ ഇത്തരം കാര്യങ്ങളിൽ കൃത്യതോടെയുള്ള നടപടിയുണ്ടാകില്ല. അത് വിശ്വാസികൾക്ക് അറിയാം. 

സർക്കാർ സ്വീകരിച്ച നിലപാടുകൾക്ക് വിശ്വാസികളുടെയാകെ പിന്തുണയുണ്ട്. വിഷയം തങ്ങൾക്ക് അനുകൂലമാക്കി മാറ്റാനുള്ള ദുഷ്പ്രചാരണങ്ങളാണ് യുഡിഎഫും ബിജെപിയും നടത്തിയത്. ഇക്കാര്യത്തിൽ ബിജെപിയും കോൺഗ്രസും ഒരേ വണ്ടിയിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also Read:വോട്ട് ചെയ്യാൻ പോകുമ്പോൾ കൈയ്യിൽ കരുതേണ്ട രേഖകൾ ഏതൊക്കെ?

രാഹുൽ മാങ്കൂട്ടത്തിൽ വിഷയത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. രാഹുലിനെതിരായ രണ്ടാമത്തെ പരാതി കെപിസിസിയല്ലേ പൊലീസിന് കൈമാറിയതെന്ന് മുഖ്യമന്ത്രി പരിഹാസ രൂപേണ ചോദിച്ചു. വിഷയത്തിൽ കോൺഗ്രസിലെ 'സ്ത്രീലമ്പടന്മാർ' എന്നാണ് കാട്ടിക്കൂട്ടുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. ഇരയായവർ പ്രകടിപ്പിച്ച ആശങ്കകൾ നോക്കിയാൽ മനസിലാകും. എന്തുകൊണ്ടാണ് അവർ പരാതിയുമായി മുന്നോട്ടുവരാത്തത്? അക്കാര്യം ഗൗരവമായി പരിശോധിക്കണം. 

Also Read:മൊത്തം 1,53,37,176 വോട്ടർമാർ, 604 തദ്ദേശ സ്ഥാപനങ്ങൾ; വടക്കൻ കേരളം ഇന്ന് വിധി എഴുതും

നിങ്ങളെ കൊന്ന് തള്ളും എന്നാണ് ഭീഷണി. നിസഹായവരായവർ പുറത്തുപറയാൻ ഭയപ്പെടുകയാണ്. ജീവൻ അപകടത്തിലാകുമെന്ന് അവർ ഭയപ്പെടുകയാണ്. വന്നതിനേക്കാൾ അപ്പുറമുള്ള കാര്യങ്ങളും ചിലപ്പോൾ പുറത്തുവന്നേക്കാം മുഖ്യമന്ത്രി. 

യഥാർത്ഥ ലൈംഗിക വൈകൃത കുറ്റവാളികൾ നാടിന് മുന്നിൽ വന്ന് വെൽ ഡ്രാഫ്റ്റഡ് എന്ന് പറഞ്ഞ് ന്യായീകരിക്കാൻ ശ്രമിച്ചാൽ പൊതുസമൂഹം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നടിയെ ആക്രമിച്ച കേസിൽ സർക്കാർ അതിജീവിതയ്ക്കൊപ്പമാണെന്നും മുഖ്യമന്ത്രി നിലപാട് വ്യക്തമാക്കി.

ഏഴ് ജില്ലകളിലായി 4.38 ശതമാനം പോളിങ് ആണ് ഇതുവരെ രേഖപ്പെടുത്തിയത്. വയനാട് ജില്ലയിലാണ് നിലവിൽ ഏറ്റവും ഉയർന്ന പോളിങ് ശതമാനം രേഖപ്പെടുത്തിയിരിക്കുന്നത്.

ജില്ല തിരിച്ചുള്ള കണക്കുകൾ താഴെ പറയുന്ന രീതിയിലാണ്. തൃശൂർ ജില്ലയിൽ 27,54,275 വോട്ടർമാരിൽ 1,21,863 പേർ വോട്ട് രേഖപ്പെടുത്തി 4.42 ശതമാനത്തിലെത്തി. പാലക്കാട് 24,33,390 വോട്ടർമാരിൽ 1,09,942 പേർ വോട്ട് ചെയ്തതോടെ 4.52 ശതമാനം പോളിങ് രേഖപ്പെടുത്തി. മലപ്പുറം ജില്ലയിൽ 36,18,851 വോട്ടർമാരുള്ളതിൽ 1,59,398 പേർ വോട്ട് രേഖപ്പെടുത്തി 4.40 ശതമാനം കൈവരിച്ചു.

കോഴിക്കോട് ജില്ലയിൽ 26,82,682 വോട്ടർമാരിൽ 1,14,307 പേർ വോട്ട് രേഖപ്പെടുത്തി (4.26%). വയനാട് ജില്ലയിൽ 6,47,378 വോട്ടർമാരിൽ 33,241 പേർ വോട്ട് ചെയ്തതോടെ 5.13 ശതമാനം എന്ന ഉയർന്ന പോളിങ് നിരക്കിലെത്തി. കണ്ണൂർ ജില്ലയിൽ 20,88,410 വോട്ടർമാരിൽ 86,047 പേർ വോട്ട് രേഖപ്പെടുത്തി (4.12%). കാസർകോട് ജില്ലയിൽ 11,11,190 വോട്ടർമാരിൽ 46,209 പേർ വോട്ട് രേഖപ്പെടുത്തിയതോടെ 4.15 ശതമാനം പോളിങ് രേഖപ്പെടുത്തി.

Read More:കെസിആർ മുതൽ അനിൽ അക്കര വരെ നാട്ടങ്കത്തിന്; കാണാം തദ്ദേശ തിരഞ്ഞെടുപ്പിലെ വേറിട്ട കാഴ്ചകൾ

Pinarayi Vijayan Election

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: