തിരുവനന്തപുരം: വിഎസ് അച്യുതാനന്ദന്റെ മകന്‍ വിഎ അരുണ്‍കുമാറിന് ഐഎച്ച്ആര്‍ഡിയില്‍ നിയമനം നല്‍കിയത് മാനദണ്ഡങ്ങള്‍ പാലിച്ചെന്ന് വിജിലന്‍സ്. അരുണ്‍ കുമാറിനെ നിയമിച്ചതില്‍ ക്രമക്കേട് നടന്നിട്ടില്ല. അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ ആയി രവീന്ദ്രന്‍ നായരെ നിയമിച്ചതും വിജിലന്‍സ് ശരിവച്ചു.

കേസുമായി ബന്ധപ്പെട്ട് വർഷങ്ങൾ നീണ്ട അന്വേഷണത്തിന് ഒടുവിലാണ് വിജിലൻസ് അരുൺകുമാറിനെ കുറ്റവിമുക്തനാക്കി റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. നായനാർ സർക്കാരിന്റെ കാലത്താണ് എെ.എച്ച്.ആർ.‌ഡി അസി. ഡയറക്ടറായി അരുൺകുമാറിനെ നിയമിക്കുന്നത്. കൃത്യമായ അദ്ധ്യാപന പരിചയമില്ലാതെയാണ് അരുൺകുമാറിന് നിയമനം നൽകിയതെന്നായിരുന്നു ആരോപണം.

നിയമസഭയിൽ ഉന്നയിക്കപ്പെട്ട ആരോപണത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നു വിജിലൻസ് അന്വേഷണം. അന്ന് വി.ഡി സതീശന്റെ നേതൃത്വത്തിലുള്ള നിയമസഭ സമിതി നിയമനത്തിൽ ക്രമക്കേട് നടന്നിട്ടുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ ഈ റിപ്പോർട്ടിനെ തള്ളിക്കൊണ്ടാണ് ഇപ്പോൾ വിജിലൻസ് റിപ്പോർട്ട് സമർപ്പിച്ചിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.