കോളേജുകള്‍ ഒക്ടോബര്‍ നാലിന് തുറക്കും; ക്ലാസുകള്‍ ഒന്നിടവിട്ട ദിവസങ്ങളില്‍

ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ വിദ്യാര്‍ഥികള്‍ക്ക് ഒരു ഡോസ് വാക്സിനെങ്കിലും നല്‍കാനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി അറിയിച്ചു

Colleges, Covid
Photo: Screengrab

തിരുവനന്തപുരം: ഒക്ടോബര്‍ നാല് മുതല്‍ സംസ്ഥാനത്ത് അവസാന വര്‍ഷ കോളേജ് വിദ്യാര്‍ഥികളുടെ ക്ലാസുകള്‍ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍.ബിന്ദു അറിയിച്ചു. ഒന്നിടവിട്ട ദിവസങ്ങളിലായിരിക്കും ക്ലാസുകള്‍. 8.30 – 2.30, 9 – 4, 9.30 – 4.30 എന്നിങ്ങനെ മൂന്ന് സമയക്രമങ്ങളായി ക്ലാസുകള്‍ എടുക്കാമെന്നാണ് ഇപ്പോള്‍ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. നിലവില്‍ സിഎഫ്എല്‍ടിസികളും ക്വാറന്റൈന്‍ കേന്ദ്രങ്ങളുമായി പ്രവര്‍ത്തിക്കുന്ന കോളേജുകള്‍, ഹോസ്റ്റലുകള്‍ എന്നിവ പ്രവര്‍ത്തന സജ്ജമാക്കും.

ക്ലാസ് മുറികള്‍ അണുവിമുക്തമാക്കുന്നതിന് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടേയും സന്നദ്ധ സംഘടനകളുടേയും, പിടിഎയുടേയും സഹായം തേടും. ക്ലാസുകളില്‍ കോവിഡ് പ്രോട്ടോക്കോള്‍ കൃത്യമായി പാലിക്കണം. വിദ്യാര്‍ഥികള്‍, അധ്യാപകര്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി കോവിഡ് ജാഗ്രതാ സമിതി രൂപീകരിക്കുമെന്നും മന്ത്രി പറഞ്ഞു.

ക്ലാസുകള്‍ ആരംഭിക്കുന്നതിന് മുന്‍പ് തന്നെ വിദ്യാര്‍ഥികള്‍ക്ക് ഒരു ഡോസ് വാക്സിനെങ്കിലും നല്‍കണമെന്ന് തീരുമാനമെടുത്തു. ഇതിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് സ്പെഷ്യല്‍ വാക്സിനേഷന്‍ ഡ്രൈവ് സംഘടിപ്പിക്കും. ഇതിനാവശ്യമായ സൗകര്യങ്ങള്‍ ആരോഗ്യ വകുപ്പ് ഉറപ്പാക്കും. ഒരു ഡോസ് വാക്സിനെങ്കിലും ലഭിക്കാത്ത കുട്ടികളുടെ പട്ടിക തയാറാക്കി സ്ഥാപന മേധാവികള്‍ ആരോഗ്യ വകുപ്പിനെ ബന്ധപ്പെടണമെന്നും മന്ത്രി നിര്‍ദേശിച്ചു.

Also Read: നിപ ഭീതിയൊഴിയുന്നു; അഞ്ച് പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവ്

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Classes will begin in colleges from october 4th

Next Story
Kerala Nirmal Lottery NR-241 Result: നിർമൽ NR-241 ഭാഗ്യക്കുറി, ഒന്നാം സമ്മാനം പാലക്കാട് ജില്ലയിൽ വിറ്റ ടിക്കറ്റിന്kerala nirmal nr-220 lottery result,നിർമ്മൽ ഭാഗ്യക്കുറി, nirmal nr-220 result, nirmal nr-220 lottery result, nirmal nr-220 lottery, nirmal nr-220 kerala lottery, kerala nirmal nr-220 lottery, nirmal nr-220 lottery today, nirmal nr-220 lottery result today, nirmal nr-220 result live, kerala Lottery, kerala lottery result, kerala lottery live today, kerala lottery result today, kerala lottery news, kerala,കേരള നിർമ്മൽ ലോട്ടറി, nr-220, കേരള സംസ്ഥാന ഭാഗ്യക്കുറി, നിർമ്മൽ ഭാഗ്യക്കുറി nr-220, ഐഇ മലയാളം
The moderation of comments is automated and not cleared manually by malayalam.indianexpress.com