Latest News

എട്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍

നവംബര്‍ 15-ാം തീയതി മുതല്‍ ക്ലാസുകള്‍ തുടങ്ങാനായിരുന്നു വിദ്യാഭ്യാസ വകുപ്പ് നിശ്ചയിച്ചിരുന്നത്

class, school reopening
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ ക്ലാസുകള്‍ തിങ്കളാഴ്ച മുതല്‍ ആരംഭിക്കാന്‍ തീരുമാനം. നവംബര്‍ 15-ാം തീയതി മുതല്‍ ക്ലാസുകള്‍ തുടങ്ങാനായിരുന്നു വിദ്യാഭ്യാസ വകുപ്പ് നിശ്ചയിച്ചിരുന്നത്. നാഷണല്‍ അച്ചീവ്മെന്റ് സര്‍‍വെ നടക്കുന്നതിനാലാണ് പുതിയ തീരുമാനം. മൂന്ന്, അഞ്ച്, എട്ട് ക്ലാസുകളെ അടിസ്ഥാനമാക്കിയാണ് സര്‍വെ നടക്കുന്നത്.

എന്നാല്‍ ഒന്‍പത്, പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് നേരത്തെ നിശ്ചയിച്ചിരുന്നത് പോലെ 15-ാം തീയതി മുതല്‍ ക്ലാസുകള്‍ ആരംഭിക്കും. കോവിഡ് മഹാമാരി മൂലം ഏകദേശം ഒന്നര വര്‍ഷത്തെ ഇടവേളക്കുശേഷം ഒന്നാം തീയതി മുതലാണ് സംസ്ഥാനത്ത് സ്കൂളുകള്‍ തുറന്നത്. ഓരോ ക്ലാസിനേയും രണ്ടായി വിഭജിച്ചാണ് നിലവില്‍ ക്ലാസുകള്‍ നടക്കുന്നത്.

ആദ്യ രണ്ട് ആഴ്ചകളില്‍ ഉച്ച വരെയാണ് ക്ലാസ്. ഇതിന് ശേഷം സ്ഥിതിഗതികള്‍ അവലോകനം ചെയ്തായിരിക്കും മാറ്റങ്ങള്‍. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ബയോ ബബിള്‍ അടിസ്ഥാനത്തിലാണ് സ്കൂളുകളുടെ പ്രവര്‍ത്തനം പുരോഗമിക്കുന്നത്. കുട്ടികളുമായി വരുന്ന രക്ഷിതാക്കള്‍ക്ക് സ്കൂളുകളില്‍ പ്രവേശനാനുമതി ഇല്ല.

Also Read: കോവിഡ്: സംസ്ഥാനത്ത് പുതിയ കേസുകളില്‍ കൂടുതലും വാക്സിന്‍ സ്വീകരിച്ചവര്‍

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Classes for 8th standard students will start on monday

Next Story
പാഴാക്കാൻ വെള്ളമില്ല; ജലപീരങ്കിക്ക് താൽക്കാലിക വിശ്രമംpalakkad, water cannon, strike
The moderation of comments is automated and not cleared manually by malayalam.indianexpress.com