/indian-express-malayalam/media/media_files/uploads/2021/11/classes-for-8th-standard-students-begins-today-in-school-578440-FI.jpg)
ഫയല്‍ ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് എട്ടാം ക്ലാസ് വിദ്യാര്‍ഥികളുടെ ക്ലാസുകള്‍ ഇന്ന് മുതല്‍ ആരംഭിക്കും. നവംബര്‍ 15-ാം തീയതി മുതല്‍ ക്ലാസുകള്‍ തുടങ്ങാനായിരുന്നു വിദ്യാഭ്യാസ വകുപ്പ് നിശ്ചയിച്ചിരുന്നത്. എന്നാൽ നാഷണല്‍ അച്ചീവ്മെന്റ് സര്‍വെ നടക്കുന്നതിനാലാണ് നേരത്തെ അധ്യയനം ആരംഭിക്കാന്‍ തീരുമാനിച്ചത്. മൂന്ന്, അഞ്ച്, എട്ട് ക്ലാസുകളെ അടിസ്ഥാനമാക്കിയാണ് സര്‍വെ നടക്കുന്നത്.
എന്നാല്‍ ഒന്‍പത്, പ്ലസ് വണ്‍ വിദ്യാര്‍ഥികള്‍ക്ക് നേരത്തെ നിശ്ചയിച്ചിരുന്നത് പോലെ 15-ാം തീയതി മുതലായിരിക്കും ക്ലാസുകള്‍ ആരംഭിക്കുക. കോവിഡ് മഹാമാരി മൂലം 2020 മാര്‍ച്ചിലാണ് സംസ്ഥാനത്ത് സ്കൂളുകള്‍ പൂര്‍ണമായും അടച്ചത്. ഏകദേശം ഒന്നര വര്‍ഷത്തെ ഇടവേളക്കുശേഷം നവംബര്‍ ഒന്നാം തീയതി മുതലാണ് സ്കൂളുകള്‍ തുറന്നത്.
ഓരോ ക്ലാസിനേയും രണ്ടായി വിഭജിച്ചാണ് നിലവില്‍ ക്ലാസുകള്‍ നടക്കുന്നത്. ആദ്യ രണ്ട് ആഴ്ചകളില്‍ ഉച്ചവരെയാണ് ക്ലാസ്. ഇതിന് ശേഷം സ്ഥിതിഗതികള്‍ അവലോകനം ചെയ്തായിരിക്കും മാറ്റങ്ങള്‍. കര്‍ശന കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ബയോ ബബിള്‍ അടിസ്ഥാനത്തിലാണ് സ്കൂളുകളുടെ പ്രവര്‍ത്തനം പുരോഗമിക്കുന്നത്.
Also Read: ഇന്ധനവില വര്‍ധനവ്: കോണ്‍ഗ്രസിന്റെ ചക്രസ്തംഭന സമരം ഇന്ന്; പ്രതിഷേധം 15 മിനിറ്റ് മാത്രം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.