മലപ്പുറം: കത്തുവയില്‍ എട്ടു വയസുകാരി ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട സംഭവത്തില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് നടന്ന അപ്രഖ്യാപിത ഹര്‍ത്താലില്‍ താനൂരില്‍ സംഘര്‍ഷം. താനൂരിൽ ഒരാഴ്ചത്തേക്ക് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു.

സോഷ്യല്‍മീഡിയ വഴി ആഹ്വാനം ചെയ്ത ഹര്‍ത്താലില്‍ എസ്ഡിപിഐ അടക്കമുളള സംഘടനകള്‍ നുഴഞ്ഞുകയറി അക്രമം നടത്തിയെന്നാണ് ആക്ഷേപം. മലപ്പുറം, കണ്ണൂർ ജില്ലകളിലെ വിവിധ പ്രദേശങ്ങൾ വാഹനങ്ങൾ തടയുകയും ബലമായി കടകൾ അടപ്പിക്കുകയും ചെയ്തു. പോലീസും ഹർത്താൽ അനുകൂലികളും തമ്മിൽ സംഘർഷവുമുണ്ടായി. ഇതിനു പിന്നാലെയാണ് നിരോധനാജ്ഞ.

മലപ്പുറത്ത് കെസ്ആർടിസി ബസ്സിന് നേരെ ആക്രമണം

ആക്രമി സംഘത്തിൽ ഉൾപ്പെട്ടെ 25 പേരെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. വിവിധി ക്രിമിനൽ കേസുകളിൽ പ്രതിയായ എസ്ഡിപിഐ പ്രവർത്തകരുൾപ്പെടെയുളളവരെയാണ് അറസ്റ്റ് ചെയ്തിട്ടുളളത്. പുലർച്ചെ ഹർത്താൽ എന്ന പേരിൽ ഒരുസംഘം മലപ്പുറത്തെ വള്ളുവന്പ്രത്തും കാസർഗോഡ് ജില്ലയിലെ ചില സ്ഥലങ്ങളിലും വാഹനങ്ങൾ തടഞ്ഞിരുന്നു.

കഴിഞ്ഞ ദിവസമാണ് തിങ്കളാഴ്ച ഹർത്താൽ എന്ന പേരിൽ നവമാധ്യമങ്ങൾ വഴി പ്രചരണം നടന്നത്. ആര്, എന്ത് കാര്യത്തിന് ഹർത്താൽ പ്രഖ്യാപിച്ചുവെന്ന് പോലും രേഖപ്പെടുത്താത്ത സന്ദേശങ്ങളായിരുന്നു സോഷ്യൽമീഡിയയിൽ എത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ