മലപ്പുറം കക്കോവ് വലിയ ജുമാ മസ്ജിദ് ഭാരവാഹി തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം. വോട്ട് പെട്ടിയും കൊണ്ട് എടുത്തോടിയ എ.പി വിഭാഗം പ്രവര്‍ത്തകരെ പൊലീസ് പിടികൂടി. പുല്‍പ്പറമ്പില്‍ ഹനീഫ, കുണ്ടിയോട്ട് അലി അക്ബര്‍ എന്നിവരാണ് പൊലീസ് പിടിയിലായത്. എന്നാൽ ഇവർ തട്ടിയെടുത്ത ബാലറ്റ് പെട്ടി കണ്ടെത്താനായിട്ടില്ല
വന്‍ പൊലീസ് സന്നാഹത്തിലായിരുന്നു പള്ളി തെരഞ്ഞെടുപ്പ് നടന്നിരുന്നത്. എ.പി – ഇ.കെ വിഭാഗം സുന്നികൾ തമ്മിലുള്ള സംഘർഷം കാരണം മൂന്ന് വർഷത്തോളമായി അടച്ചിട്ടിരുന്ന പള്ളിയിൽ കനത്ത പൊലീസ് കാവലിലാണ് തിരഞ്ഞെടുപ്പ് നടന്നത്. വഖഫ് ബോർഡിന്റെ പ്രത്യേക നിർദ്ദേശത്തെ തുടർന്നാണ് പള്ളി തുറക്കാനും തിരഞ്ഞെടുപ്പ് നടത്താനും തീരുമാനിച്ചത്. എന്നാൽ തിരഞ്ഞെടുപ്പ് സംഘർഷത്തിൽ കലാശിച്ചതോടെ പള്ളി തുറക്കുന്ന കാര്യവും അനിശ്ചിതത്വത്തിലായി.
അധികാരത്തര്‍ക്കത്തെ തുടര്‍ന്ന് ഇരുവിഭാഗവും തമ്മില്‍ രണ്ട് വര്‍ഷത്തിലധികമായി ഇവിടെ സംഘര്‍ഷവും കേസുകളും നിലനില്‍ക്കുന്നുണ്ട്. പള്ളി ഇമാമിനെയും സഹായിയെയും നിയമിക്കുന്നതു സംബന്ധിച്ചും പള്ളിയുടെ ഭരണസമിതിയുടെ രജിസ്ട്രേഷന്‍ സംബന്ധിച്ചുമാണ് തര്‍ക്കമുള്ളത്.