തൃശ്ശൂർ: വാടാനപ്പള്ളി തൃത്തല്ലൂരിൽ ബിജെപി പ്രവർത്തകർ ചേരിതിരിഞ്ഞ് ഏറ്റുമുട്ടി. ഏറ്റുമുട്ടലിൽ ഒരാൾക്ക് കുത്തേറ്റു.
തൃത്തല്ലൂർ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിലെ കോവിഡ് വാക്സിൻ കേന്ദ്രത്തിലാണ് സംഘർഷമുണ്ടായത്. ബിജെപി പ്രവർത്തകനായ കിരണിനാണ് (27) കുത്തേറ്റത്. ഇയാളെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കൊടകര കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട സാമൂഹ്യമാധ്യമ പോസ്റ്റുകളുടെ പേരിൽ പ്രദേശത്ത് ബിജെപി പ്രവർത്തകർക്കിടയിൽ തർക്കം നിനിന്നിരുന്നു. ഇത് സംബന്ധിച്ച വാഗ്വാദമാണ് ഏറ്റുമുട്ടലിലേക്ക് നയിച്ചതെന്ന് ഇത് സംബന്ധിച്ച മാധ്യമ റിപ്പോർട്ടുകളിൽ പറയുന്നു.
Read More: കൊടകര കുഴല്‍പ്പണക്കേസ്: ബിജെപി ബന്ധത്തിന് കൂടുതല്‍ തെളിവ്
എന്നാൽ വ്യക്തിവൈരാഗ്യമാണ് സംഘർഷത്തിന് കാരണമെന്നും കുഴൽപ്പണക്കേസുമായി ബന്ധമില്ലെന്നുമാണ് ബിജെപിയുടെ വിശദീകരണം.