കാസര്‍ഗോഡ്: കുഡ്ലുവില് ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ കത്തിക്കുത്ത് ഉണ്ടായതായി റിപ്പോര്‍ട്ട്. സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് പരിക്കേറ്റു. വയറ്റില്‍ കുത്തേറ്റ പ്രശാന്ത് എന്നയാളെ മംഗലൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബിജെപി പ്രവര്ത്തകന് തന്നെയായ മഹേഷാണ് പ്രശാന്തിനെ കുത്തിയതെന്ന് പൊലീസ് അറിയിച്ചതായി ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തു. നിലവില്‍ പൊലീസ് കസ്റ്റഡിയിലുള്ള ഇയാളെ വിശദമായി ചോദ്യം ചെയ്തതിന് ശേഷമായിരിക്കും മറ്റ് നടപടികളിലേക്ക് കടക്കുക.
മദ്യപാനത്തിന് ശേഷമുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. അപകടനില തരണം ചെയ്ത പ്രശാന്തിന്റെ വയറ്റിലേറ്റ കുത്തിന് പത്ത് സെന്റി മീറ്ററോളം നീളമുണ്ടെന്നാണ് ആശുപത്രിയില്‍ അധികൃതര്‍ പറയുന്നത്.
കുത്തേറ്റ പ്രശാന്തും, കുത്തിയ മഹേഷും നിരവധി കേസുകളില്‍ പ്രതിയാണെന്നാണ് ലഭിക്കുന്ന വിവരം. പ്രശാന്തിനെതിരെ കാപ്പ ചുമത്തിയിരുന്നെങ്കിലും നാല് മാസം മുന്‍പ് പിന്‍വലിച്ചിരുന്നു.
Also Read: അമ്പലമുക്ക് കൊലപാതകം: ചോദ്യം ചെയ്യലിനോട് സഹകരിക്കാതെ പ്രതി; കത്തി കണ്ടെത്താന്‍ ശ്രമം