തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി എ എൻ രാധാകൃഷ്ണൻ നടത്തിയിരുന്ന നിരാഹാര സമരം സി കെ പദ്മനാഭൻ ഏറ്റെടുത്തു. ആരോഗ്യസ്ഥിതി മോശമായതിനെ തുടര്‍ന്ന് പൊലീസ് രാധാകൃഷ്ണനെ അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റിയതോടെയാണ് സി കെ പദ്മനാഭൻ നിരാഹാര സമരം ഏറ്റെടുത്തത്. കഴിഞ്ഞ എട്ട് ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നില്‍ രാധാകൃഷ്ണന്‍ നിരാഹര സമരത്തിലാണ്.

ശബരിമലയിലെ നിരോധനാജ്ഞ പിന്‍വലിക്കുക, അപമര്യാദയായി പെരുമാറിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കുക, കെ.സുരേന്ദ്രനെതിരെയുള്ള കേസ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങളുമായാണ് ബി.ജെ.പി. നേതാക്കൾ നിരാഹാര സമരം നടത്തുന്നത്.

അതേസമയം എ.എൻ രാധാകൃഷ്ണന്റെ നിരാഹാര സമരം അവസാനിപ്പിക്കാൻ ചർച്ചക്ക് തയ്യാറാകണമെന്ന് ആവശ്യപ്പെട്ട് ബി ജെ പി നടത്തിയ മാര്‍ച്ചിൽ സംഘര്‍ഷം. പ്രവര്‍ത്തകര്‍ക്കെതിരായ പൊലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ച് നാളെ തിരുവനന്തപുരം ജില്ലയില്‍ ബി ജെ പി ഹര്‍ത്താല്‍ പ്രഖ്യാപിച്ചു. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ