Latest News

കേസും ജയിലുമൊന്നും ആദ്യത്തെ അനുഭവമല്ല; വിവാദങ്ങളിൽ പ്രതികരിച്ച് സി.കെ.ജാനു

ജനാധിപത്യബോധമുളളവര്‍ക്ക് യോജിച്ചതല്ല ഇത്തരം നടപടികൾ. താന്‍ ആത്മഹത്യ ചെയ്യണമെന്നാണോ ഉദ്ദേശിക്കുന്നത്

ck janu, bjp, ie malayalam

കൽപ്പറ്റ: തനിക്കെതിരായി ഉയർന്നുവന്ന ആരോപണങ്ങളിൽ പ്രതികരണവുമായി സി.കെ.ജാനു. വ്യക്തിപരമായി തേജോവധം ചെയ്യുന്ന രീതിയിലുളള വാർത്തകളാണ് വരുന്നത്. സി.കെ.ജാനുവിന് പുതിയൊരു വീട് ഉണ്ടാക്കാന്‍ പറ്റില്ല, വണ്ടി വാങ്ങാന്‍ പറ്റില്ല, സാരി വാങ്ങാന്‍ പറ്റില്ല. പ്രാചീനയുഗത്തിലെ കാലഘട്ടമാണോ ഇപ്പോള്‍ നടക്കുന്നതെന്ന് ജാനു ചോദിച്ചു.

ആദിവാസിയായ സ്ത്രീയെന്ന നിലയില്‍ തന്നെ എല്ലാതരത്തിലും കടന്നാക്രമിക്കുന്ന രീതിയാണ് ഇപ്പോള്‍ കാണുന്നത്. ആദിവാസി സ്ത്രീ രാഷ്ട്രീയം പറയാൻ പാടില്ലേ. രാഷ്ട്രീയ രംഗത്തേക്ക് വരാന്‍ പാടില്ലേയെന്ന് ജാനു ചോദിച്ചു. ജനാധിപത്യബോധമുളളവര്‍ക്ക് യോജിച്ചതല്ല ഇത്തരം നടപടികൾ. താന്‍ ആത്മഹത്യ ചെയ്യണമെന്നാണോ ഉദ്ദേശിക്കുന്നതെന്നും അവർ ചോദിച്ചു.

Read More: ‘ജാനുവിന് 25 ലക്ഷം കൈമാറി, ഏർപ്പാടാക്കിയത് ആർഎസ്.എസ്’; പുതിയ ശബ്ദരേഖ

എനിക്കെതിരേ വന്നിട്ടുളളവര്‍ കേസുമായി കോടതിയിലാണ്. കേസ് നടക്കട്ടെ. നിയമനടപടികളിൽ നിന്ന് ഞാൻ ഒളിച്ചോടില്ല. കേസും ജയിലുമൊന്നും ആദ്യത്തെ അനുഭവമല്ല. ഒരുപാട് കേസുകളും പീഡനങ്ങളും നേരിട്ട വ്യക്തിയാണ്. ഇന്ത്യന്‍ ജുഡീഷ്യറിയിലെ പരമാവധി ശിക്ഷ വധശിക്ഷയാണ്. തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ തൂക്കിക്കൊല്ലാന്‍ വിധിച്ചാല്‍ അതിനും തയ്യാറായിട്ടാണ് നില്‍ക്കുന്നതെന്നും ജാനു വ്യക്തമാക്കി.

തിരഞ്ഞെടുപ്പിനു മുന്നോടിയായി സി.കെ.ജാനുവിന് ബിജെപി നേതാക്കള്‍ പണം നൽകിയെന്ന് ജെആര്‍പി. സംസ്ഥാന ട്രഷര്‍ പ്രസീത വെളിപ്പെടുത്തിയിരുന്നു. സി.കെ.ജാനുവിന് 10 ലക്ഷം നല്‍കിയതിനുപുറമേ ബിജെപി 25 ലക്ഷം രൂപകൂടി നല്‍കിയെന്നായിരുന്നു പ്രസീതയുടെ ആരോപണം.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Ck janu perss meet about bjp given money allegations520021

Next Story
പാലാരിവട്ടം പാലം അഴിമതി കേസ് റദ്ദാക്കണം; സൂരജിന്റെ ഹർജിയിൽ ഹൈക്കോടതി സർക്കാരിന്റെ നിലപാട് തേടിto sooraj, ie malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com