scorecardresearch

ബിജെപിക്ക് തിരിച്ചടി; സികെ ജാനു എൻഡിഎ വിട്ടു

എൻഡിഎയിൽ നേരിട്ടത് അവഗണനയും വാഗ്ദാന ലംഘനവുമെന്ന് ജാനു

എൻഡിഎയിൽ നേരിട്ടത് അവഗണനയും വാഗ്ദാന ലംഘനവുമെന്ന് ജാനു

author-image
WebDesk
New Update
CK Janu, NDA, National democratic alliance, Prime minister narendra modi, bjp national president Amit shah, NDA national meeting

കൊച്ചി: ബിജെപി നേതൃത്വം നൽകുന്ന ദേശീയ ജനാധിപത്യ സഖ്യത്തിൽ നിന്ന് വേർപിരിയുന്നതായി സികെ ജാനു. മുന്നണിയിൽ അവഗണന നേരിട്ടുവെന്നും എൻഡിഎ വാഗ്ദാനം ചെയ്ത യാതൊന്നും നൽകിയില്ലെന്നും സികെ ജാനു വ്യക്തമാക്കി.

Advertisment

എൽ ഡി എഫുമായും യുഡിഎഫുമായും സഖ്യ ചർച്ചകൾ നടത്താൻ തയ്യാറാണ്. എൻഡിഎയിൽ അവഗണന നേരിട്ടതിനാലാണ് സഖ്യം ഉപേക്ഷിക്കുന്ന്. സികെ ജാനു നേതൃത്വം നൽകുന്ന ജനാധിപത്യ രാഷ്ട്രീയ സഭയാണ് മുന്നണിയിൽ നിന്ന് പുറത്തേക്ക് വന്നത്.

ശബരിമലയിലേക്ക് എല്ലാ പ്രായക്കാരായ സ്ത്രീകളെയും പ്രവേശിപ്പിക്കാൻ അനുമതി നൽകിക്കൊണ്ട് സുപ്രീം കോടതിയുടെ വിധി അംഗീകരിക്കണമെന്ന് ജാനു ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് ഹൈന്ദവ സംഘടനകൾ നടത്തിവരുന്ന സമരത്തെയും അനുകൂലിക്കുന്നില്ലെന്നും ജാനു വ്യക്തമാക്കി.

Bjp Nda Ck Janu

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: