/indian-express-malayalam/media/media_files/2026/01/30/cj-roy-2026-01-30-18-14-38.jpg)
സി ജെ റോയി
ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ ആത്മഹത്യയില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. ഡിഐജി വംശി കൃഷ്ണയ്ക്കാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്.
ബെംഗളൂരു സൗത്ത് ഡിവിഷൻ ഡിസിപി ലോകേഷും അന്വേഷണ സംഘത്തിലുണ്ട്. റോയുടെ മരണത്തിന് പിന്നിലുള്ള ദുരൂഹത പുറത്തുകൊണ്ടുവരുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പ്രതികരിച്ചു.
Also Read:റിയൽ എസ്‌റ്റേറ്റ് മുതൽ സിനിമ വരെ; ഞെട്ടിച്ച് സി.ജെ റോയ്‌യുടെ മരണം
"ഞങ്ങൾ ഉന്നതതല അന്വേഷണം നടത്തി സത്യം പുറത്തുകൊണ്ടുവരും. കേരളത്തിൽ നിന്നുള്ള ഒരു സംഘം ഇവിടെ വന്നതായി ഞങ്ങൾ അറിഞ്ഞു, അന്വേഷണത്തിൽ കൂടുതൽ വിവരങ്ങൾ വെളിപ്പെടും. ഇത് സംഭവിക്കാൻ പാടില്ലായിരുന്നു. അദ്ദേഹം ഒരു നല്ല ബിസിനസുകാരനായിരുന്നു. ഡൽഹിയിൽ നിന്ന് ഞങ്ങളോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. വിശദമായ അന്വേഷണം നടത്തിയ ശേഷം സർക്കാർ സത്യം ജനങ്ങളെ അറിയിക്കും'"- ശിവകുമാർ പറഞ്ഞു.
Also Read:കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയ് മരിച്ച നിലയിൽ; റെയ്ഡിനിടെ സ്വയം വെടിയുതിർത്തെന്ന് റിപ്പോർട്ട്
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും കുറ്റകൃത്യം നടന്ന സ്ഥലം സമഗ്രമായി വിശകലനം ചെയ്തുവരികയാണ് എന്നും ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ (സെൻട്രൽ ഡിവിഷൻ) അക്ഷയ് മചീന്ദ്ര ഹകെ പറഞ്ഞു.
ഫോറൻസിക് സയൻസ് ലബോറട്ടറി (എഫ്എസ്എൽ), ക്രൈം ഓഫീസർ (സോകോ) സംഘങ്ങൾ ഇക്കാര്യം അന്വേഷിക്കുന്നുണ്ടെന്നും കഴിഞ്ഞ രണ്ട് ദിവസം ആദായനികുതി വകുപ്പ് റെയ്ഡ് നടന്ന് വരികയായിരുന്നുവെന്നും ബെംഗളൂരു പൊലീസ് കമ്മീഷണർ സീമന്ത് കുമാർ സിങ് സ്ഥിരീകരിച്ചു.
Also Read:സി.ജെ.റോയിയുടെ സംസ്കാരം നാളെ; ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും മൊഴിയെടുത്തു
അതേസമയം, സിജെ റോയിയുടെ മരണത്തിൽ പ്രകരണവുമായി സഹോദരൻ സിജെ ബാബു. നിലവിൽ ആദായനികുതി പ്രശ്‌നം മാത്രമാണ് റോയിയുടെ ആശങ്കയായി ഉണ്ടായിരുന്നതെന്നും മറ്റ് ഭീഷണികളോ വായ്‌പകളോ ഇല്ലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Read More:അതിവേഗ റെയിൽ പദ്ധതിക്ക് കോൺഗ്രസ് എതിരല്ല: വി.ഡി.സതീശൻ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us