scorecardresearch

സി.ജെ.റോയിയുടെ സംസ്കാരം നാളെ; ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും മൊഴിയെടുത്തു

ഇന്നലെയാണ് ആദായനികുതി വകുപ്പ് റെയ്ഡിനിടെ റോയിയെ സ്വയം വെടിവച്ചു മരിച്ച നിലയിൽ കണ്ടെത്തിയത്. ബെംഗളൂരുവിലെ ലാങ്ഫഡ് ടൗണിലെ കമ്പനി ആസ്ഥാനത്ത് ഉച്ചകഴിഞ്ഞ് മൂന്നേകാലിനായിരുന്നു സംഭവം

ഇന്നലെയാണ് ആദായനികുതി വകുപ്പ് റെയ്ഡിനിടെ റോയിയെ സ്വയം വെടിവച്ചു മരിച്ച നിലയിൽ കണ്ടെത്തിയത്. ബെംഗളൂരുവിലെ ലാങ്ഫഡ് ടൗണിലെ കമ്പനി ആസ്ഥാനത്ത് ഉച്ചകഴിഞ്ഞ് മൂന്നേകാലിനായിരുന്നു സംഭവം

author-image
WebDesk
New Update
CJ Roy

സി.ജെ.റോയ്.(ചിത്രം: ഇൻസ്റ്റഗ്രാം)

ബെംഗളൂരു: റിയൽ എസ്റ്റേറ്റ് കമ്പനിയായ കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ.റോയിയുടെ സംസ്കാരം നാളെ നടക്കും. ബന്നാർഘട്ടയിലെ റോയിയുടെ ഉടമസ്ഥതയിലുള്ള 'നേച്ചർ' കോൺഫിഡന്റ് കാസ്കേഡിൽ വൈകിട്ട് നാലോടെയാണ് സംസ്കാര ചടങ്ങുകൾ നടക്കുക. ഇന്ന് പോസ്റ്റുമോർട്ടം പൂർത്തിയായ ശേഷം ഉച്ചയ്ക്ക് 2 മണിവരെ മൃതദേഹം പൊതുദർശനത്തിന് വയ്ക്കും.

Advertisment

Also Read: അതിവേഗ റെയിൽ പദ്ധതിക്ക് കോൺഗ്രസ് എതിരല്ല: വി.ഡി.സതീശൻ

റോയിയുടെ മരണവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കോൺഫിഡന്റ് ഗ്രൂപ്പിലെ ജീവനക്കാരുടെയും കുടുംബാംഗങ്ങളുടെയും മൊഴിയെടുത്തു. റോയിയുടെ പണമിടപാടുകളും ബാങ്ക് അക്കൗണ്ടുകളുടെ വിശദാംശങ്ങളും പരിശോധിക്കുന്നുണ്ട്. റോയിയുടെ മരണത്തെക്കുറിച്ചുള്ള അന്വേഷണം കർണാടക സർക്കാർ സിഐഡിക്ക് കൈമാറിയിട്ടുണ്ട്. റിയൽ എസ്റ്റേറ്റ് മേഖലയിൽ അടക്കം വിപുലമായ പരിശോധന വേണ്ടിവരും എന്നതിനാൽ ആണിത്. 

Also Read: റിയൽ എസ്‌റ്റേറ്റ് മുതൽ സിനിമ വരെ; ഞെട്ടിച്ച് സി.ജെ റോയ്‌യുടെ മരണം

ഇന്നലെയാണ് ആദായനികുതി വകുപ്പ് റെയ്ഡിനിടെ റോയിയെ സ്വയം വെടിവച്ചു മരിച്ച നിലയിൽ കണ്ടെത്തിയത്. ബെംഗളൂരുവിലെ ലാങ്ഫഡ് ടൗണിലെ കമ്പനി ആസ്ഥാനത്ത് ഉച്ചകഴിഞ്ഞ് മൂന്നേകാലിനായിരുന്നു സംഭവം. നോട്ടിസ് നൽകി റോയിയെ ദുബായിൽനിന്നു വിളിച്ചു വരുത്തിയശേഷമായിരുന്നു റെയ്ഡ് നടന്നത്. കൊച്ചിയിൽനിന്നുള്ള എട്ടംഗ ആദായനികുതി വകുപ്പ് സംഘമാണ് റെയ്ഡ് നടത്തിയത്. 

രേഖകളെടുക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത് അനുസരിച്ച് കാബിനിലേക്കു പോയ റോയിയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് വിവരം. നെഞ്ചിൽ വെടിയേറ്റ നിലയിൽ കണ്ടെത്തിയ​ റോയിയെ ജീവനക്കാർ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. പ്രഥമദൃഷ്ട്യാ ആത്മഹത്യയെന്ന നിഗമനത്തിലാണ് അന്വേഷണ സംഘം. 

Also Read: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയ് മരിച്ച നിലയിൽ; റെയ്ഡിനിടെ സ്വയം വെടിയുതിർത്തെന്ന് റിപ്പോർട്ട്

ഫോർച്യൂൺ 500 കമ്പനിയായ ഹ്യൂലറ്റ്-പാക്കാർഡിൽ മെക്കാനിക്കൽ എനിജീയർ ജോലി ഉപേക്ഷിച്ച് 2006 ലാണ് റോയ് കോൺഫിഡന്റ് ഗ്രൂപ്പിന് ബെംഗളൂരുവിൽ തുടക്കമിട്ടത്. ഇന്ന് കമ്പനി കർണാടകയിലും കേരളത്തിലും ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്കും ദുബായിലേക്കും യുഎസിലേക്കും വളർന്നു. 

കാസനോവ, മരയ്ക്കാർ: അറബിക്കടലിന്റെ സിംഹം, ഐഡന്റിറ്റി, മേം ഹൂം മൂസ തുടങ്ങിയ മലയാള ചിത്രങ്ങളുടെ നിർമാണ പങ്കാളിയായിരുന്നു. സിനിമകളിൽ അഭിനയിച്ചിട്ടുമുണ്ട്. ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവമായി ഇടപെട്ടിരുന്നു. ഒട്ടേറെ ടിവി റിയാലിറ്റി ഷോകളും കോൺഫിഡന്റ് ഗ്രൂപ്പ് സ്പോൺസർ ചെയ്തിട്ടുണ്ട്. 

Read:വി. കുഞ്ഞികൃഷ്ണൻ്റെ പുസ്തക പ്രകാശനം; പൊലീസ് സംരക്ഷണം നൽകണമെന്ന് ഹൈക്കോടതി നിർദേശം

Suicide Business

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: