scorecardresearch

സി.ജെ റോയ്‌ക്ക് വിട; ബെന്നാർഘട്ടയിലെ റിസോർട്ടിൽ അന്ത്യവിശ്രമം

സി.ജെ റോയിയുടെ ആഗ്രഹപ്രകാരം ബന്നാര്‍ഘട്ട റോഡിലെ കല്‍ക്കെരെയിലുള്ള കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ റിസോർട്ടിലായിരുന്നു സംസ്കാരം

സി.ജെ റോയിയുടെ ആഗ്രഹപ്രകാരം ബന്നാര്‍ഘട്ട റോഡിലെ കല്‍ക്കെരെയിലുള്ള കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ റിസോർട്ടിലായിരുന്നു സംസ്കാരം

author-image
WebDesk
New Update
CJ Roy

ചിത്രം: ഇൻസ്റ്റഗ്രാം

ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയിയുടെ സംസ്കാരം പൂർത്തിയായി. ബന്നാര്‍ഘട്ട റോഡിലെ കല്‍ക്കെരെയിലുള്ള കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ നേച്ചേഴ്‌സ് ലക്ഷ്വറി റിസോര്‍ട്ടിലായിരുന്നു സംസ്കാര ചടങ്ങുകൾ നടന്നത്. സി.ജെ റോയിയുടെ ആഗ്രഹപ്രകാരമായിരുന്നു റിസോർട്ടിൽ സംസ്കാരം നടത്തിയത്.

Advertisment

കാൽക്കരെ സെയ്ന്റ് ജോസഫ്‌സ് പള്ളിയിലായിരുന്നു സംസ്കാരശുശ്രൂഷ നടത്തിയത്. രാവിലെ 10 മുതൽ ഉച്ചവരെ റിസോർട്ടിൽ പൊതുദർശനത്തിന് വെച്ച ശേഷമാണ് സംസ്കാരം നടത്തിയത്. രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖർ അടക്കം ആയിരങ്ങൾ അന്ത്യാഞ്ജലി അർപ്പിക്കാനെത്തിയിരുന്നു. ഭാര്യയും മക്കളും സഹോദരനും ഉൾപ്പെടെയുള്ളവർ അന്ത്യചുംബനം നൽകി അദ്ദേഹത്തെ യാത്രയാക്കി. 

Also Read: "50 ലക്ഷം രൂപ നൽകി അനുഗ്രഹിച്ച മനുഷ്യൻ; ഈ ഭൂമിയിൽ ഇനി താൻ വേണ്ട എന്ന തീരുമാനം എടുത്തത് എന്തിന്?"

വെള്ളിയാഴ്ചയാണ് ആദായനികുതി വകുപ്പ് റെയ്ഡിനിടെ റോയിയെ സ്വയം വെടിവച്ചു മരിച്ച നിലയിൽ കണ്ടെത്തിയത്. ബെംഗളൂരുവിലെ ലാങ്ഫഡ് ടൗണിലെ കമ്പനി ആസ്ഥാനത്ത് ഉച്ചകഴിഞ്ഞ് മൂന്നേകാലിനായിരുന്നു സംഭവം. നോട്ടിസ് നൽകി റോയിയെ ദുബായിൽനിന്നു വിളിച്ചു വരുത്തിയശേഷമായിരുന്നു റെയ്ഡ് നടന്നത്. കൊച്ചിയിൽനിന്നുള്ള എട്ടംഗ ആദായനികുതി വകുപ്പ് സംഘമാണ് റെയ്ഡ് നടത്തിയത്.

Also Read: സി,ജെ റോയിയുടെ ആത്മഹത്യ; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കർണാടക സർക്കാർ

രേഖകളെടുക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടത് അനുസരിച്ച് കാബിനിലേക്കു പോയ റോയിയെ പിന്നീട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്നാണ് വിവരം. നെഞ്ചിൽ വെടിയേറ്റ നിലയിൽ കണ്ടെത്തിയ​ റോയിയെ ജീവനക്കാർ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. 

Also Read: അന്ന് ആ 10 ലക്ഷം നൽകി എന്നെ ചേർത്തുപിടിച്ചു; വിങ്ങലോടെ അനീഷ്; സി.ജെ റോയിയെ കുറിച്ചുള്ള ഓർമ്മകൾ

റോയിയുടെ മരണത്തിൽ‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചിട്ടുണ്ട്. ഡിഐജി വംശി കൃഷ്ണയ്ക്കാണ് അന്വേഷണ ചുമതല നല്‍കിയിരിക്കുന്നത്. ബെംഗളൂരു സൗത്ത് ഡിവിഷൻ ഡിസിപി ലോകേഷും അന്വേഷണ സംഘത്തിലുണ്ട്. റോയുടെ മരണത്തിന് പിന്നിലുള്ള ദുരൂഹത  പുറത്തുകൊണ്ടുവരുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പ്രതികരിച്ചു.

Read More: റിയൽ എസ്‌റ്റേറ്റ് മുതൽ സിനിമ വരെ; ഞെട്ടിച്ച് സി.ജെ റോയ്‌യുടെ മരണം

Death Business Bengaluru

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: