/indian-express-malayalam/media/media_files/2026/01/30/cj-roy-2026-01-30-18-14-38.jpg)
സി.ജെ റോയ്
ബെംഗളൂരു: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ റോയ് ആത്മഹത്യ ചെയ്യാൻ നേരത്തെ തീരുമാനിച്ചിരുന്നതായി സംശയം. റോയ്‌യുടെ ഡയറി ഡയറിയിൽ നിന്ന് വ്യക്തിപരമായി പ്രശ്‌നങ്ങളുമായി ബന്ധപ്പെട്ട സൂചന എസ്‌ഐടിയ്ക്ക് ലഭിച്ചതായി മാതൃഭൂമി ന്യൂസ് റിപ്പോർട്ടു ചെയ്തു. നിക്ഷേപകർക്ക് പണം തിരികെ നൽകണമെന്നും ബിസിനസ് ആരെ ഏൽപ്പിക്കണമെന്നും ഉൾപ്പെടെയുള്ള കാര്യങ്ങൾ ഡയറിക്കുറിപ്പിൽ ഉണ്ടായിരുന്നതായാണ് വിവരം.
ഇതോടെയാണ് സി.ജെ റോയ് ആത്മഹത്യ ചെയ്യാൻ നേരത്തേ തീരുമാനിച്ചിരുന്നതായ് സംശയം ഉയരുന്നത്. ജനുവരി 31ന് സഹോദരനെ വിളിച്ചത് ജീവനൊടുക്കാൻ തീരുമാനിച്ച ശേഷമാണെന്നും സൂചനയുണ്ട്. അതേസമയം ഇക്കാര്യങ്ങളിൽ സ്ഥിരീകരണം വന്നിട്ടില്ല.
Also Read: സി.ജെ റോയ്‌ക്ക് വിട; ബെന്നാർഘട്ടയിലെ റിസോർട്ടിൽ അന്ത്യവിശ്രമം
വെള്ളിയാഴ്ചയാണ് ആദായനികുതി വകുപ്പ് റെയ്ഡിനിടെ റോയിയെ സ്വയം വെടിവച്ചു മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്നാര്‍ഘട്ട റോഡിലെ കല്‍ക്കെരെയിലുള്ള കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ നേച്ചേഴ്‌സ് ലക്ഷ്വറി റിസോര്‍ട്ടിലായിരുന്നു സംസ്കാരം. അദ്ദേഹത്തിന്റെ ആഗ്രഹപ്രകാരമായിരുന്നു റിസോർട്ടിൽ സംസ്കാരം നടത്തിയത്.
Also Read: "50 ലക്ഷം രൂപ നൽകി അനുഗ്രഹിച്ച മനുഷ്യൻ; ഈ ഭൂമിയിൽ ഇനി താൻ വേണ്ട എന്ന തീരുമാനം എടുത്തത് എന്തിന്?"
റോയിയുടെ മരണത്തിൽ പ്രത്യേക അന്വേഷണ സംഘമാണ് അന്വേഷണം നടത്തുന്നത്. ഡിഐജി വംശി കൃഷ്ണയ്ക്കാണ് അന്വേഷണ ചുമതല. ബെംഗളൂരു സൗത്ത് ഡിവിഷൻ ഡിസിപി ലോകേഷും അന്വേഷണ സംഘത്തിലുണ്ട്. റോയുടെ മരണത്തിന് പിന്നിലുള്ള ദുരൂഹത പുറത്തുകൊണ്ടുവരുമെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാർ പ്രതികരിച്ചിരുന്നു.
Read More: സി,ജെ റോയിയുടെ ആത്മഹത്യ; പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് കർണാടക സർക്കാർ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us