Latest News
സ്വകാര്യ ബസ് സര്‍വീസ് ഇന്ന് മുതല്‍
ഇന്ധനനിരക്ക് ഇന്നും കൂട്ടി; തിരുവനന്തപുരത്ത് പെട്രോള്‍ വില നൂറിലേക്ക്

രോഗപീഡ: വിചാരണത്തടവുകാരന്‍ ഇബ്രാഹിമിനു ജാമ്യം നല്‍കണമെന്ന് സാമൂഹ്യപ്രവര്‍ത്തകര്‍

അറുപത്തിയേഴുകാരനായ ഇബ്രഹാമിന്റെ ആരോഗ്യസ്ഥിതി അങ്ങേയറ്റം വ്യാകുലപ്പെടുത്തുന്നതും ഉത്കണ്ഠാജനകവുമാണെന്ന് അവര്‍ സംയുക്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി

Ibrahim, Justice, Justice for Ibrahim, Civil Society demands relapse of ibrahim, ഇബ്രാഹിം, malayalam news, kerala news, ie malayalam

കൊച്ചി: പ്രായാധിക്യത്താലും രോഗപീഡകളാലും വലയുന്ന വിചാരണത്തടവുകാരന്‍ ഇബ്രഹാമിനെ ജയില്‍ മോചിതനാക്കണമെന്ന് മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ട് എഴുത്തുകാരും സാമൂഹ്യപ്രവര്‍ത്തകരും. വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന അറുപത്തിയേഴുകാരനായ ഇബ്രഹാമിന്റെ ആരോഗ്യസ്ഥിതി അങ്ങേയറ്റം വ്യാകുലപ്പെടുത്തുന്നതും ഉത്കണ്ഠാജനകവുമാണെന്ന് അവര്‍ സംയുക്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി.

കടുത്ത പ്രമേഹരോഗിയായ ഇബ്രാഹിമിന്, തടവിലാക്കപ്പെടുന്നതിനു മുന്‍പ് രണ്ടു തവണ ഹൃദയാഘാതമുണ്ടായിട്ടുണ്ട്. ജയില്‍ ജീവിതത്തില്‍ പ്രമേഹം ഫലപ്രദമായി നിയന്ത്രിക്കാന്‍ കഴിയാത്തതിനാല്‍ ഇബ്രാഹിമിന്റെ പല്ലുകള്‍ മിക്കവാറും കൊഴിഞ്ഞുപോയി. ബാക്കിയുള്ളവ നീക്കം ചെയ്തു. ഇതുകാരണം ശരിയായ രീതിയില്‍ ഭക്ഷണം കഴിക്കാനാവാത്തതിനാല്‍ ശരീരഭാരം ഏഴു കിലോയോളം കുറഞ്ഞു. ദിവസം ഇരുപത്തി രണ്ടോളം ഗുളിക കഴിച്ചാണ് ഇബ്രാഹിം ജീവന്‍ നിലനിര്‍ത്തുന്നത്. കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ഇബ്രാഹിമിന്റെ ജീവന്‍ അപകടത്തിലാണെന്ന് ഭയപ്പെടുന്നതായും പ്രസ്താവന ചൂണ്ടിക്കാട്ടുന്നു.

Read More: സർക്കാരിന് കിട്ടാത്ത വാക്സിൻ എങ്ങനെയാണ് സ്വകാര്യ ആശുപത്രികൾക്ക് ലഭിക്കുന്നത്: ഹൈക്കോടതി

കോവിഡ് വ്യാപനം കണക്കിലെടുത്ത് ജയിലുകളിലെ ജനസാന്ദ്രത കുറയ്ക്കാനായി തടവുകാര്‍ക്ക് ഇടക്കാല ജാമ്യം നല്‍കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശപ്രകാരമുള്ള ഉന്നതാധികാര സമിതി സംസ്ഥാനത്തും നിലവിലുണ്ട്. എന്നാല്‍ യുഎപിഎ നിയമപ്രകാരമുള്ള കുറ്റകൃത്യങ്ങള്‍ ആരോപിക്കപ്പെട്ടവര്‍ക്ക് ഇടക്കാല ജാമ്യം നല്‍കേണ്ടെന്ന തീരുമാനമാണ് സര്‍ക്കാര്‍ എടുത്തത്. ഇബ്രാഹിമിനെ പോലുള്ള ഗുരുതരമായ രോഗങ്ങള്‍ അലട്ടുന്നതും പ്രായാധിക്യമുള്ളതുമായ തടവുകാര്‍ക്ക് ഇടക്കാല ജാമ്യം ലഭ്യമല്ലെന്നത് ഖേദകരമാണ്. തീരുമാനത്തില്‍ ഇളവ് നല്‍കി, മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തില്‍ ഇബ്രാഹിമിനെ ജയില്‍ മോചിതനാക്കണമെന്നും പ്രസ്താവന ആവശ്യപ്പെടുന്നു.

സച്ചിദാനന്ദന്‍, ബി ആര്‍ പി ഭാസ്‌കര്‍, സക്കറിയ, കല്പറ്റ നാരായണന്‍, സുനില്‍ പി ഇളയിടം, അന്‍വര്‍ അലി, രാജീവ് രവി, മീനാ കന്ദസ്വാമി, സണ്ണി കപിക്കാട്, റഫീഖ് അഹമ്മദ്, ജെ ദേവിക, ടി ടി ശ്രീകുമാര്‍, കെ ടി റാംമോഹന്‍, ഗീതാനന്ദന്‍, ജെ രഘു തുടങ്ങിയവരാണു പ്രസ്താവനയില്‍ ഒപ്പുവച്ചിരിക്കുന്നത്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Civil society demands release of ibrahim from under trial imprisonment

Next Story
കെഎസ്ആർടിസിയും ആനവണ്ടിയും ഇനി കേരളത്തിന് സ്വന്തം
The moderation of comments is automated and not cleared manually by malayalam.indianexpress.com