scorecardresearch

തൊഴില്‍ തര്‍ക്കം: ബസ്സുടമയെ മര്‍ദിച്ചതിന് സിപിഎം നേതാവ് അറസ്റ്റില്‍

സിഐടിയു നേതാവ് രാജ്മോഹനെ മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

സിഐടിയു നേതാവ് രാജ്മോഹനെ മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

author-image
WebDesk
New Update
bus owner|cpm

bus owner

കോട്ടയം: ബസ്സുടമയെ മര്‍ദിച്ചെന്ന പരാതിയില്‍ സിപിഎം നേതാവ് അജയ് കെആറിനെ കുമരകം പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടയം തിരുവാര്‍പ്പിലാണ് തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്ന് സിഐടി നേതാവ് ബസ്സുടമയായ രാജ്മോഹനെ മര്‍ദിച്ചത്. സിഐടിയു നേതാവ് രാജ്മോഹനെ മര്‍ദിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

Advertisment

കഴിഞ്ഞ ശനിയാഴ്ച തൊഴില്‍ തര്‍ക്കത്തെത്തുടര്‍ന്ന് തിരുവാര്‍പ്പ്- കോട്ടയം റൂട്ടില്‍ സര്‍വീസ് നടത്തുന്ന വെട്ടിക്കുളങ്ങര ബസില്‍ സിഐടിയു കൊടി കുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് സംരംഭകനും വിമുക്തഭടനും കൂടിയായ രാജ് മോഹന്‍ ബസിന് മുന്നില്‍ ലോട്ടറി വില്‍പ്പന ആരംഭിച്ചിരുന്നു. രാജ് മോഹന്‍ ഹൈക്കോടതിയെ സമീപിച്ചതിന് പിന്നാലെ പൊലീസ് സംരക്ഷണത്തോടെ സര്‍വീസ് നടത്താന്‍ അവസരമൊരുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശിച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഞായറാഴ്ച കൊടിതോരണങ്ങള്‍ അഴിച്ചമാറ്റാന്‍ രാജ് മോഹന്‍ എത്തിയത്. ഇന്ന് രാവിലെ കൊടിതോരണങ്ങള്‍ അഴിച്ചുമാറ്റാനെത്തിയപ്പോഴായിരുന്നു സിഐടിയു നേതാവ് മര്‍ദിച്ചതെന്ന് ബസ് ഉടമ രാജ്മോഹന്‍ പറഞ്ഞു.

സ്ഥലത്ത് എത്തിയ സിപിഎം ജില്ലാ കമ്മിറ്റി അംഗമായ അജയ്, രാജ് മോഹന്‍ കൊടിതോരണങ്ങള്‍ അഴിച്ചുമാറ്റുമ്പോള്‍ മര്‍ദിക്കുകയായിരുന്നു. ഇയാള്‍ രാജ് മോഹനെ തെറിവിളിക്കുകയും അധിക്ഷേപിക്കുകയും ചെയ്തു. പൊലീസുകാരെത്തിയാണ് ഇയാളെ പിടിച്ചുമാറ്റിയത്. രാജ് മോഹനെ കുമരകത്തെ പ്രാഥമിക ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. വീട്ടില്‍ കയറി വെട്ടുമെന്ന് സിപിഎം നേതാക്കള്‍ ഭീഷണിപ്പെടുത്തിയതായി ഉടമ രാജ് മോഹന്‍ പറഞ്ഞു. ഇവിടെ നടക്കുന്നത് ഗുണ്ടാരാഷ്ട്രീയമാണ്. തന്നെപ്പോലൊരാള്‍ രാജ്യത്തിന് വേണ്ടി അതിര്‍ത്തിയില്‍ പോരാടിയ ഒരാള്‍ കാണിക്കുന്ന ചങ്കൂറ്റമൊന്നും ഒരുപക്ഷെ കേരളത്തിലെ ഡിജിപിക്ക് പോലും കാണില്ലെന്ന് തനിക്കുറപ്പുണ്ടെന്നും രാജ്മോഹന്‍ മാധ്യമങ്ങളോട് പറഞ്ഞു.

Cpm Kerala

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: