കൊച്ചി: പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രമേയം പാസാക്കാനുള്ള കാസർകോഡ് ജില്ലാ പഞ്ചായത്തിന്റെ നീക്കത്തിന് തിരിച്ചടി. പ്രമേയാവതരണം കോടതി സ്റ്റേ ചെയ്തു. ബിജെപി ജില്ലാ പ്രസിഡന്റും ജില്ലാ പഞ്ചായത്തംഗവുമായ കെ.ശ്രീകാന്ത് സമർപ്പിച്ച ഹർജയിലാണ് ജസ്റ്റിസ് രാജാവിജയരാഘവന്റെ ഉത്തരവ്.

ജില്ലാ പഞ്ചായത്തിനും പ്രമേയാവതാരക സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ഫരീദ സർക്കീറിനും കോടതി നോട്ടിസ് അയച്ചു. ഇരുവരും വിശദീകരണം നൽകണം. യുഡിഎഫ് ഭരിക്കുന്ന ജില്ലാ പഞ്ചായത്തിൽ 23ന് പ്രമേയം അവതരിപ്പിക്കാനാണ് നോട്ടീസ് നൽകിയിരുന്നത്.

Read Also: ‘ഞാൻ മാപ്പ് പറയില്ല’; പെരിയാറിനെക്കുറിച്ചുള്ള പരാമർശത്തിൽ രജനികാന്ത് നയം വ്യക്തമാക്കുന്നു

പാർലമെന്റ് പാസാക്കിയ നിയമത്തിനെതിരെ പ്രമേയം പാസാക്കൽ ജില്ലാ പഞ്ചായത്തിന്റെ ഉത്തരവാദിത്തമല്ലെന്നും നിയമ ഭേദഗതി നടപ്പാക്കേണ്ട പഞ്ചായത്ത്, ഭേദഗതിയെ എതിർക്കുന്നത് നിയമ വിരുദ്ധമാണന്നും ചുണ്ടിക്കാട്ടിയാണ് ഹർജി.

പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹർജികൾ സുപ്രീം കോടതിയിലുണ്ടെന്നും കോടതി പരിഗണനയിലിരിക്കുന്ന വിഷയത്തിൽ പ്രമേയം പാസാക്കുന്നത് ഗുരുതരാ പ്രത്യാഘാതമുണ്ടാക്കുമെന്നും ഹർജിക്കാരൻ ബോധിപ്പിച്ചു. പ്രമേയം പഞ്ചായത്ത് രാജ് ആക്ടിനു വിരുദ്ധമാണെന്നും പഞ്ചായത്തിന്റെ നടപടി അധികാരപരിധി വിട്ടുള്ളതാണെന്നും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.

സർക്കാർ പദ്ധതികൾ നടപ്പാക്കി വികസന പ്രവർത്തനങ്ങളിൽ ഏർപ്പെടേണ്ട പഞ്ചായത്ത് നിയമ വിരുദ്ധമായ കാര്യമാണ് ചെയ്യുന്നതെന്നും ഹർജിക്കാരൻ വ്യക്തമാക്കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.