തൃശൂര്‍: പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധിച്ചതിന് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദിനെതിരെ കേസ്. അനുമതിയില്ലാതെ പ്രതിഷേധം നടത്തിയെന്നും മൈക്കുപയോഗിച്ചെന്നുമാണ് പൊലീസ് വാദം. ഗാനരചയിതാവ് ബി.കെ.ഹരിനാരായണനെതിരെയും കേസെടുത്തിട്ടുണ്ട്.
Read Also: Horoscope Today December 28, 2019: നിങ്ങളുടെ ഇന്നത്തെ ദിവസം, രാശി ഫലം
തൃശൂരിൽ പാട്ടു പാടിയുള്ള പ്രതിഷേധത്തിന് നിരവധി കലാകാരൻമാരാണ് എത്തിയത്. സംഗീത നിശ നടത്താനാണ് അനുമതി നല്‍കിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. സംഗീത നിശ പ്രതിഷേധ പരിപാടിയാണെന്ന് അറിഞ്ഞതോടെ പൊലീസ് ഇടപെട്ട് ഇവരെ മാറ്റാൻ ശ്രമിച്ചു. തൃശൂരിലെ അയ്യന്തോളിലെ അമര്‍ ജ്യോതി ജവാന്‍ പാര്‍ക്കില്‍ ഇന്നലെ വൈകിട്ട് ഏഴുമണിക്കായിരുന്നു സംഭവം. വേള്‍ഡ് മ്യൂസിക് ഫെസ്റ്റിവല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രതിഷേധം.
Read Also: വർഷങ്ങൾക്കു ശേഷം തന്റെ സഹപാഠിയെ കണ്ട സന്തോഷത്തിൽ മഞ്ജു വാര്യർ
സംഗീതനിശ നടത്താന്‍ അനുമതി വേണമെന്നായിരുന്നു കോര്‍പ്പറേഷനോട് ഇവര്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍, ഇവിടെ നടത്തിയത് പൗരത്വ ഭേദഗതി നിയമത്തിനെതിരായ പാട്ടുസമരമായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇനിയും പ്രതിഷേധം തുടരുമെന്നാണ് കലാകാരൻമാരുടെ നിലപാട്.