scorecardresearch
Latest News

Hartal Highlights: സംസ്ഥാനത്തെ ഹർത്താലിൽ വ്യാപക അക്രമം

Hartal Highlights: രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയായിരുന്നു ഹര്‍ത്താല്‍

Hartal Highlights: സംസ്ഥാനത്തെ ഹർത്താലിൽ വ്യാപക അക്രമം

Hartal Highlights: തി​രു​വ​ന​ന്ത​പു​രം: ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ സംസ്ഥാനത്ത് വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത ഹര്‍ത്താലിൽ വ്യാപക അക്രമം. വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ൾ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ത​ട​യു​ക​യും ബ​സു​ക​ൾ​ക്ക് നേ​രെ ക​ല്ലെ​റി​യു​ക​യും ചെ​യ്തു.

തിരുവനന്തപുരം തമ്പാനൂരില്‍ എസ്ഡിപിഐ മാര്‍ച്ചിനിടെയുണ്ടായ കല്ലേറില്‍ യാത്രക്കാരനു പരുക്കേറ്റു. കരമന സ്വദേശി അനൂപിനാണു പരുക്കേറ്റത്. പരുക്ക് ഗുരുതരമല്ല. നെഞ്ചിനേറ്റ കല്ലേറില്‍ താഴെ വീണ അനൂപിനെ സമീപത്തുണ്ടായിരുന്നവര്‍ പിടിച്ച് എഴുന്നേല്‍പ്പിക്കുകയായിരുന്നു.

രാവിലെ ആറ് മണി മുതല്‍ വൈകിട്ട് ആറ് മണിവരെയായിരുന്നു ഹര്‍ത്താല്‍. വെല്‍ഫയര്‍ പാര്‍ട്ടി, എസ്‍ഡിപിഐ, ബിഎസ്പി, ഡിഎച്ച്ആര്‍എം, പോരാട്ടം തുടങ്ങിയ സംഘടനകളാണ് ഇന്നത്തെ ഹര്‍ത്താലിന് ആഹ്വാനം ചെയ്തത്.

Live Blog

Citizenship Amendment Act Kerala Hartal Highlights














16:47 (IST)17 Dec 2019





















ഹർത്താലിൽ സംഘർഷത്തിന് അയവ്

ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ വെല്‍ഫയര്‍ പാര്‍ട്ടി, എസ്‍ഡിപിഐ, ബിഎസ്പി, ഡിഎച്ച്ആര്‍എം, പോരാട്ടം തുടങ്ങിയ സംഘടനകൾ ആഹ്വാനം ചെയ്ത ഹർത്താൽ തീരാൻ മണിക്കൂറുകൾ ബാക്കിനിൽക്കെ സംഘർഷത്തിന് അയവ്. ഉച്ചകഴിഞ്ഞ് അക്രമ സംഭവങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വൈകിട്ട് ആറ് മണിവരെയാണ് ഹര്‍ത്താല്‍

16:09 (IST)17 Dec 2019





















പാലക്കാട് വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി

പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡില്‍ ബസുകള്‍ തടയാനെത്തിയ വെല്‍ഫെയര്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് നേരെയാണ് പൊലീസ് ലാത്തി വീശിയത്

15:27 (IST)17 Dec 2019





















കോഴിക്കോട് പ്രതിഷേധിച്ച 20 യുവതികളെ അറസ്റ്റ് ചെയ്തു നീക്കി

കോഴിക്കോട് ഹർത്താൽ അനുകൂലികളായ യുവതികളെ അറസ്റ്റ് ചെയ്തതുമായി ബന്ധപ്പെട്ടു കെഎസ്ആർടിസി സ്റ്റാൻഡ് പരിസരത്തു സംഘർഷം. കെഎസ്ആർടിസി കവാടത്തിനു മുന്നിൽ പ്രതിഷേധിച്ച ഇരുപതോളം യുവതികളെ പൊലീസ് ബലം പ്രയോഗിച്ചു അറസ്റ്റു ചെയ്തു നീക്കി.

14:44 (IST)17 Dec 2019





















ഹർത്താൽ ദിനത്തിലെ കാഴ്ച

14:27 (IST)17 Dec 2019





















കണ്ണൂരിൽ ഹർത്താൽ അനുകൂലികൾ ലോറി തടഞ്ഞ് താക്കോൽ ഊരിയെടുത്ത് ഓടി

കണ്ണൂരിൽ ഹർത്താൽ അനുകൂലികൾ ലോറി തടഞ്ഞ് താക്കോൽ ഊരിയെടുത്ത് ഓടി. കണ്ണൂര്‍ തലശ്ശേരി ദേശീയ പാതയിലാണ് സമരക്കാര്‍ ലോറിയുടെ താക്കോല്‍ ഊരിയെടുത്ത് ഓടിയത്. ആലപ്പുയില്‍ രണ്ടിടത്താണ് സമാനമായ സംഭവമുണ്ടായത്. ആലപ്പുഴ മണ്ണഞ്ചേരിയിൽ ഹർത്താലനുകൂലികൾ കെഎസ്ആർടിസി ബസ് തടഞ്ഞ് നിർത്തിയ ശേഷം താക്കോൽ ഊരി കൊണ്ടുപോയി. തൊടുപുഴയ്ക്ക് പോകുന്ന സൂപ്പർ ഫാസ്റ്റ് ബസിന്‍റെ താക്കോലാണ് ഊരി കൊണ്ടുപോയത്. ആലപ്പുഴ മുഹമ്മയിലും സമരക്കാര്‍ വാഹനത്തിന്‍റെ താക്കോള്‍ ഊരിക്കൊണ്ട് പോയി.

13:53 (IST)17 Dec 2019





















കണ്ണൂരിൽ 13 എസ്ഡിപിഐ പ്രവർത്തകർ കരുതൽ തടങ്കലിൽ

കണ്ണൂരിൽ 13 എസ്ഡിപിഐ പ്രവർത്തകർ കരുതൽ തടങ്കലിലാണ്. ഫ്രറ്റേണിറ്റി മൂവ്മെന്റ് ചെങ്ങന്നൂർ മണ്ഡലം പ്രസിഡന്റും, വെൽഫയർ പാർട്ടി പാണ്ടനാട് പഞ്ചായത്ത്‌ കമ്മിറ്റി സെക്രട്ടറി അനീഷ് പാണ്ടനാട്, ദലിത് സംഘടനാ നേതാവ് സതീഷ് കുമാർ എന്നിവരെയും ചെങ്ങന്നൂർ പൊലീസ് കരുതൽ തടങ്കലിലാക്കി. ഇന്നലെ രാത്രിയാണ് ഇരുവരെയും കരുതൽ തടങ്കലിലാക്കിയത്.

13:46 (IST)17 Dec 2019





















പത്തനംതിട്ട അടൂരിൽ പ്രകടനം നടത്തിയ 35 എസ്‍ഡിപിഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു

പത്തനംതിട്ട അടൂരിൽ പ്രകടനം നടത്തിയ 35 എസ്‍ഡിപിഐ പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഹർത്താൽ ജില്ലയിൽ ഭാഗികമാണ്. കടകളെല്ലാം അടഞ്ഞു കിടക്കുകയാണ്. കെഎസ്ആർടിസി സർവീസ് നടത്തുന്നുണ്ട്.

13:45 (IST)17 Dec 2019





















സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല

പല ജില്ലകളിലും സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നില്ല. അതേസമയം, കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തുന്നുണ്ട്. പല ജില്ലകളിലും കെഎസ്ആർടിസി ബസുകൾക്കുനേരെ കല്ലേറുണ്ടായി

13:09 (IST)17 Dec 2019





















തിരുവനന്തപുരത്ത് എജിഎസ് ഓഫീസിന് മുന്നിലെ പ്രതിഷേധ മാര്‍ച്ചില്‍ സംഘര്‍ഷം

12:36 (IST)17 Dec 2019





















സംസ്ഥാനത്ത് 233 പേർ കരുതൽ തടങ്കലിൽ

സംസ്ഥാനത്ത് വിവിധ ജില്ലകളിലായി 233 പേരെ കരുതൽ തടങ്കലിലാക്കി. ഹർത്താലിൽ അക്രമ സംഭവങ്ങൾ ഒഴിവാക്കാൻ വേണ്ടിയാണ് പൊലീസ് പലരെയും കരുതൽ തടങ്കലിലാക്കിയത്.

12:35 (IST)17 Dec 2019





















കൊച്ചിൽ ഹർത്താൽ ജനജീവിതത്തെ ബാധിച്ചില്ല

മെട്രോ നഗരമായ കൊച്ചിയിൽ ഹർത്താൽ ഭാഗികമായി മാത്രമാണ് ജനജീവിതത്തെ ബാധിച്ചത്. സ്വകാര്യ വാഹനങ്ങൾ നിരത്തിലോടുന്നുണ്ട്. വാഹനങ്ങളെ തടയാൻ ശ്രമിക്കുന്ന ഹർത്താൽ അനുകൂലികളെ നീക്കം ചെയ്യാൻ പലയിടങ്ങളിലും പൊലീസിനെ വിന്യസിച്ചിട്ടുണ്ട്.

ഫൊട്ടോ: വിഷ്ണു വർമ്മ

12:13 (IST)17 Dec 2019





















കെഎസ്ആർടിസിക്കെതിരായ അക്രമത്തെ അപലപിച്ച് ഗതാഗത മന്ത്രി

കെഎസ്ആർടിസിക്കെതിരായ അക്രമത്തെ അപലപിച്ച് ഗതാഗത മന്ത്രി എ.കെ.ശശീന്ദ്രൻ. ഹർത്താലിനെതിരായ കേരളത്തിന്റെ നിലപാടിനെ ശരിവയ്ക്കുന്നു. പൗരത്വ ബില്ലിൽ സംസ്ഥാന സർക്കാർ കക്ഷിയല്ലെന്നും അതുകൊണ്ടു തന്നെ കെഎസ്ആർടിസിക്കെതിരായ അക്രമം അവസാനിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

11:48 (IST)17 Dec 2019





















തിരുവനന്തപുരത്ത് പ്രതിഷേധ മാർച്ചിൽ സംഘർഷം

തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിലേക്കു നടത്തിയ പ്രതിഷേധ മാർച്ചിൽ സംഘർഷം. ബാരിക്കേഡുകൾ ചാടിക്കടക്കാൻ ശ്രമിച്ച പ്രതിഷേധക്കാരെ പൊലീസ് തടഞ്ഞു. ഇതോടെ പ്രതിഷേധക്കാരും പൊലീസും തമ്മിൽ ഏറ്റുമുട്ടി. പൊലീസ് പല തവണ ജലപീരങ്കി പ്രയോഗിച്ചു.

11:45 (IST)17 Dec 2019





















തമ്പാനൂരില്‍ എസ്ഡിപിഐ മാര്‍ച്ചിനിടെയുണ്ടായ കല്ലേറില്‍ യാത്രക്കാരനു പരുക്ക്

തിരുവനന്തപുരം തമ്പാനൂരില്‍ എസ്ഡിപിഐ മാര്‍ച്ചിനിടെയുണ്ടായ കല്ലേറില്‍ യാത്രക്കാരനു പരുക്കേറ്റു. കരമന സ്വദേശി അനൂപിനാണു പരുക്കേറ്റത്. പരുക്ക് ഗുരുതരമല്ല. നെഞ്ചിനേറ്റ കല്ലേറില്‍ താഴെ വീണ അനൂപിനെ സമീപത്തുണ്ടായിരുന്നവര്‍ പിടിച്ച് എഴുന്നേല്‍പ്പിക്കുകയായിരുന്നു.

10:59 (IST)17 Dec 2019





















തമ്പാനൂരിലോ ആർഎംഎസ് പോസ്റ്റ് ഓഫീസിലേക്ക് എസ്ഡിപിഐ മാർച്ച്

ജനകീയ ഹർത്താലിന്റെ ഭാഗമായി തമ്പാനൂരിലെ ആർഎംഎസ് പോസ്റ്റ് ഓഫീസിലേക്ക് എസ്‌ഡിപിഐ മാർച്ച്. കടകൾ നിർബന്ധമായി അടപ്പിക്കുകയോ അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയോ ചെയ്യില്ലെന്ന് സമരാനുകൂലികൾ.

10:22 (IST)17 Dec 2019





















കേരളത്തിൽ ഹർത്താലിന് ആഹ്വാനം ചെയ്ത സംഘടനകൾ ആലുവയിൽ പ്രകടനം നടത്തുന്നു

10:18 (IST)17 Dec 2019





















വിവിധയിടങ്ങളിൽ ബസിന് നേരെ കല്ലേറ്

കല്‍പ്പറ്റ-തലശ്ശേരി കെഎസ്ആര്‍ടിസിയ്ക്ക് നേരെ കല്ലേറ്. ബസിന്റെ ഗ്ലാസ് തകര്‍ന്നു. തിരുവനന്തപുരം എട്ടാംകല്ലില്‍ ബസിന് നേരെ കല്ലേറ്. ആലുവയിലും കോഴിക്കോടും വാളയാറിലും കെഎസ്ആര്‍ടിസി ബസിന് നേരെ കല്ലേറ് നടന്നു. 

09:33 (IST)17 Dec 2019





















കോഴിക്കോട് കെഎസ്ആര്‍ടിസി താല്‍ക്കാലികമായി സര്‍വീസ് നിര്‍ത്തിവെച്ചു.

കോഴിക്കോട് ജില്ലയിൽ കെഎസ്ആര്‍ടിസി താല്‍ക്കാലികമായി സര്‍വീസ് നിര്‍ത്തിവെച്ചു.  പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിലേയ്ക്ക് എസ്ഡിപിഐ പ്രവര്‍ത്തകര്‍ നടത്തിയ പ്രകടനം പോലീസ് തടഞ്ഞു. ബാരിക്കേഡുകള്‍ മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. പെരുമ്പാവൂരില്‍ റോഡ് ഉപരോധിക്കാന്‍ എത്തിയവരെ പോലീസ് കസ്റ്റഡിയിലെടുത്തു.

09:32 (IST)17 Dec 2019





















ഹ​ർ​ത്താ​ൽ: കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ​ക്ക് നേ​രെ കല്ലേറ്

പൗ​ര​ത്വ ഭേദഗതി നി​യ​മത്തിനെതിരെയും എ​ൻ​ആ​ർ​സി​ക്കെ​തി​രേ​യും സം​യു​ക്ത സ​മി​തി ആ​ഹ്വാ​നം ചെ​യ്ത ഹ​ർത്താ​ലി​നി​ടെ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ​ക്ക് നേ​രെ ആ​ക്ര​മ​ണം. വി​വി​ധ​യി​ട​ങ്ങ​ളി​ൽ ഹ​ർ​ത്താ​ൽ അ​നു​കൂ​ലി​ക​ൾ കെ​എ​സ്ആ​ർ​ടി​സി ബ​സു​ക​ൾ ത​ട​യു​ക​യും ബ​സു​ക​ൾ​ക്ക് നേ​രെ ക​ല്ലെ​റി​യു​ക​യും ചെ​യ്തു. സംസ്ഥാനത്ത് 70ല്‍ അധികംപേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

സംസ്ഥാനത്ത് വിവിധ സംഘടനകൾ ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ ആരംഭിച്ചു. അക്രമങ്ങൾ തടയാൻ സംസ്ഥാനത്ത് പൊലീസ് സുരക്ഷ ശക്തമാക്കി.
മലപ്പുറം ജില്ലയില്‍ മലപ്പുറം, മഞ്ചേരി തുടങ്ങി ഏതാനും സ്ഥലങ്ങളില്‍ കെഎസ്ആര്‍ടിസി ബസ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ തടഞ്ഞതായി റിപ്പോര്‍ട്ടുണ്ട്. കണ്ണൂരില്‍ റോഡ് ഉപരോധിച്ച സ്ത്രീകള്‍ അടക്കമുള്ള ഹര്‍ത്താല്‍ അനുകൂലികളെ പൊലീസ് ബലംപ്രയോഗിച്ച് നീക്കി.

കോഴിക്കോട് കടകൾ അടപ്പിക്കാനും വാഹനങ്ങൾ തടയാനും ശ്രമിച്ച രണ്ട് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നത്തെ സ്കൂൾ പരീക്ഷകൾക്ക് മാറ്റമില്ല. മുന്‍കൂര്‍ അനുമതി ഇല്ലാത്തതിനാല്‍ ഹര്‍ത്താല്‍ നിയമവിരുദ്ധമെന്ന് പൊലീസ് പ്രഖ്യാപിച്ചിട്ടുണ്ട്. ഹര്‍ത്താലിന്റെ മറവില്‍ അക്രമം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കിയിട്ടുണ്ട്. മു‍ൻകരുതലിന്‍റെ ഭാഗമായി സംസ്ഥാനത്തിന്‍റെ പല ഭാഗങ്ങളിലും നേതാക്കളെ പൊലീസ് കരുതല്‍ തടങ്കലില്‍ ആക്കിയിട്ടുണ്ട്.

എറണാകുളത്ത് നിരവധി നേതാക്കളെ പൊലീസ് കസ്റ്റഡിയിലെടുത്തതായി റിപ്പോർട്ട്. ഹര്‍ത്താല്‍ ദിവസം പൊതു സ്ഥലങ്ങളില്‍ കൂട്ടം കൂടി നില്‍ക്കാന്‍ അനുവദിക്കില്ലെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്. പൊതുമുതല്‍ നശിപ്പിച്ചാല്‍ കേസെടുക്കും. സമരവുമായി ബന്ധപ്പെട്ട് ഉച്ചഭാഷിണികള്‍ ഉപയോഗിക്കരുതെന്നും പൊലീസ് അറിയിച്ചിട്ടുണ്ട്.

Read More: ഹര്‍ത്താല്‍ നിയമവിരുദ്ധം; കരുതല്‍ അറസ്റ്റ് ഉള്‍പ്പെടെയുള്ള നടപടികളുമായി പൊലീസ്

ഇന്ന് നടക്കാനിരിക്കുന്ന പരീക്ഷകൾക്ക് മാറ്റമില്ല. സ്കൂൾ രണ്ടാം പാദ വാർഷിക പരീക്ഷകൾക്ക് മാറ്റമില്ലെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. കേരള ടെക്നോളജിക്കൽ യൂണിവേഴ്സിറ്റി നടത്തുന്ന പരീക്ഷകൾക്ക് മാറ്റമുണ്ടാകില്ലെന്ന് സർവകലാശാലയും അറിയിച്ചിട്ടുണ്ട്.

അതേസമയം കേരള സർവകലാശാല ഡിസംബര്‍ 17 ന് നടത്താനിരുന്ന പിഎച്ച്ഡി കോഴ്‌സ് വര്‍ക്ക് (പേപ്പര്‍ -I റിസര്‍ച്ച് മെത്തഡോളജി) പരീക്ഷകളും മൂന്നാം സെമസ്റ്റര്‍ എംഎസ്‌സി (സിഎസ്എസ്) ഡിഗ്രി പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. മറ്റ് പരീക്ഷകള്‍ക്ക് മാറ്റമില്ലെന്നും സർവകലാശാല അറിയിച്ചു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Citizenship amendment act kerala hartal live updates