/indian-express-malayalam/media/media_files/uploads/2019/12/Protest-2-2.jpg)
Citizenship Amendment Act Protests: കൊച്ചി: പൗരത്വ ഭേദഗതി നിയമത്തോടും പൗരത്വ രജിസ്റ്ററിനോടും വിയോജിപ്പ് രേഖപ്പെടുത്തി കൊച്ചിയിൽ നടന്ന ലോങ് മാർച്ചിലേക്ക് ആയിരങ്ങളെത്തി. ഉച്ചയ്ക്ക് രണ്ടിന് എറണാകുളം കലൂര്‍ സ്റ്റേഡിയത്തില്‍നിന്ന് ആരംഭിച്ച മാർച്ച് ഷിപ്പ്‌യാര്‍ഡിലാണ് അവസാനിച്ചത്. രാഷ്ട്രീയ പ്രവര്‍ത്തകരും കലാ സാംസ്‌കാരിക രംഗത്തെ പ്രമുഖരും മാര്‍ച്ചില്‍ അണിനിരന്നു
ഇതിനു പുറമേ സിനിമാ പ്രവർത്തകരുടെ നേതൃത്വത്തിൽ കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുമുള്ള സാംസ്കാരിക പ്രവർത്തകരും വിദ്യാർഥികളും ബഹുജനങ്ങളും “ഒറ്റയ്ക്കല്ല, ഒറ്റക്കെട്ട്” എന്ന പേരിൽ എറണാകുളം രാജേന്ദ്രമൈതാനിയിൽനിന്നു ഫോർട്ട് കൊച്ചി വരെ പ്രതിഷേധ ധർണ നടത്തിയിരുന്നു. ഉച്ചയ്ക്ക് മൂന്നിന് രാജേന്ദ്ര മൈതാനത്തിനടുത്തുള്ള ഗാന്ധി സ്ക്വയറിൽനിന്ന് ആരംഭിച്ച മാർച്ച് വൈകുന്നേരം ഏഴിന് ഫോർട്ട് കൊച്ചി വാസ്കോ സ്വയറിൽ എത്തി.
എൻ എസ് മാധവൻ, സംവിധായകരായ കമൽ, വേണു, രാജീവ് രവി,ആഷിഖ് അബു, ബി അജിത്കുമാർ, കെ.എം.കമൽ, എൻ.എം.പിയേഴ്സൺ, ഫാ അഗസ്റ്റിൻ വട്ടോളി എന്നിവരാണ് നേതൃത്വം നൽകിയത്. വാസ്കോ സ്ക്വയറിൽ നടക്കുന്ന സംഗീത സദസിൽ ഷഹബാസ് അമൻ, ഊരാളി, അൻവർ അലി, കരിന്തലക്കൂട്ടം, ജോൺ പി വർക്കി, പഞ്ചമി തിയേറ്റേഴ്സ്, പി കെ സുനിൽകുമാർ, രശ്മി സതീഷ് എന്നിവർ കലാപരിപാടികൾ അവതരിപ്പിക്കും. തൃശൂർ നാടക സംഘത്തിന്റെ ലഘുനാടകങ്ങൾ, തൃശൂർ സ്കൂൾ ഓഫ് ഡ്രാമ പൂർവ വിദ്യാർഥികളുടെ പപ്പറ്റ് ഷോ എന്നിവയും നടന്നു.
Live Blog
Citizenship Amendment Act CAA Kerala Protests
പൗരത്വ ഭേദഗതി നിയമത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി നടി റിമ കല്ലിങ്കല്‍. രാജ്യത്ത് നടക്കുന്ന കാര്യങ്ങള്‍ കണ്ട് നമ്മള്‍ എത്രനാള്‍ മിണ്ടാതിരിക്കുമെന്ന് റിമ ചോദിച്ചു. കൊച്ചിയില്‍ നടക്കുന്ന ലോങ് മാര്‍ച്ചില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു റിമ. പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം ആരംഭിച്ചത് ക്യാംപസുകളില്‍ നിന്നാണ്. അവര്‍ക്കൊപ്പം നില്‍ക്കുകയാണ് നമ്മുടെ ഉത്തരവാദിത്തം. എത്രനാള്‍ നമ്മള്‍ മിണ്ടാതിരിക്കും? പ്രതിഷേധിക്കുകയും പ്രതിരോധിക്കുകയും ചെയ്യേണ്ട സമയമാണിതെന്നും റിമ കല്ലിങ്കല്‍ പറഞ്ഞു.
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തില്‍ അണിചേര്‍ന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാനും സംവിധായകനുമായ കമല്‍. കഴിഞ്ഞ ദിവസം നരേന്ദ്ര മോദി നടത്തിയ പ്രസംഗത്തിലെ പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു കമല്‍ സംസാരിച്ചത്. "എന്നെ വെറുത്തോളൂ, ഇന്ത്യയെ വെറുക്കരുത് എന്നാണ് നരേന്ദ്ര മോദി കഴിഞ്ഞ ദിവസം പറഞ്ഞത്. അതെ, ഞങ്ങള്‍ക്ക് നരേന്ദ്ര മോദിയോട് വെറുപ്പാണ്. ഞങ്ങള്‍ ഇന്ത്യയെ സ്‌നേഹിക്കുന്നു. അതുകൊണ്ട് തന്നെ നിങ്ങളെ വെറുക്കാതിരിക്കാന്‍ ഞങ്ങള്‍ക്ക് കഴിയില്ല. ജനാധിപത്യ-മതേതരത്വ മൂല്യങ്ങളില്‍ വിശ്വസിക്കുന്ന ഒരു ജനതയ്ക്ക് ഇങ്ങനെയൊരു പ്രത്യയശാസ്ത്രവുമായി നടക്കുന്ന പ്രധാനമന്ത്രിയെ വെറുക്കാതിരിക്കാന്‍ കഴിയില്ല എന്നുതന്നെയാണ് പറയാനുള്ളത്." കമല്‍ പറഞ്ഞു. നരേന്ദ്ര മോദിക്കെതിരെയും അദ്ദേഹത്തിന്റെ പ്രത്യയശാസ്ത്രങ്ങൾക്കെതിരെയും സമരം ചെയ്തുകൊണ്ടിരിക്കുമെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധമറിയിച്ച് നടി നിമിഷ സജയന്‍. കൊച്ചിയില്‍ നടക്കുന്ന ലോങ് മാര്‍ച്ചിന് ഐക്യദാര്‍ഢ്യവുമായി നിമിഷയുമെത്തി. ലോങ് മാര്‍ച്ച് അവസാനിക്കുന്നതുവരെ പങ്കെടുക്കുമെന്നും പൗരത്വ നിയമത്തെ ശക്തമായി എതിര്‍ക്കുമെന്നും നിമിഷ സജയന്‍ പറഞ്ഞു. സര്‍ക്കാരിനു ശ്രദ്ധിക്കാന്‍ വേറെ എത്രയോ കാര്യങ്ങളുണ്ട്. കേന്ദ്ര സര്‍ക്കാര്‍ പൗരത്വ ഭേദഗതി നിയമത്തിന് ഇത്ര ഗൗരവം നല്‍കുന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. പൗരത്വ ഭേദഗതി നിയമം തെറ്റായ തീരുമാനമാണ്. സര്‍ക്കാര്‍ ഇത് തിരുത്തണം. നിയമത്തെ കുറിച്ച് സര്‍ക്കാരിനുള്ളില്‍ തന്നെ വ്യക്തത കുറുവുണ്ടെന്നും എല്ലാവരും ഇതിനെതിരെ പ്രതിഷേധിക്കണമെന്നും നിമിഷ പറഞ്ഞു. വിഷയത്തെ കുറിച്ച് നന്നായി പഠിച്ചശേഷം തന്നെയാണ് പ്രതിഷേധിക്കാന്‍ എത്തിയതെന്നും ഇത്രയേറെ ആളുകളെ കാണുമ്പോള്‍ വലിയ സന്തോഷമുണ്ടെന്നും നിമിഷ വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമത്തിനെതിരായി ആയിരങ്ങളുടെ പങ്കാളിത്തത്തോടെ കൊച്ചിയിൽ ലോങ് മാർച്ച് ആരംഭിച്ചു. ആസാദി മുദ്രാവാക്യം മുഴക്കി കുട്ടികൾ ഉൾപ്പെടെയുള്ളവർ മാർച്ചിൽ പങ്കെടുക്കുന്നുണ്ട്. കലൂർ സ്റ്റേഡിയത്തിന് സമീപത്തു നിന്നാണ് ലോങ് മാർച്ച് ആരംഭിച്ചത്. അഞ്ച് മണിയോടെ ഷിപ്പ് യാർഡിലേക്ക് മാർച്ച് എത്തിച്ചേരും.
പൗരത്വ ഭേദഗതി നിയമത്തിനെതിരെ കൊച്ചിയിൽ നടക്കുന്ന ലോങ് മാർച്ച് pic.twitter.com/bqs3Xnjh6n
— IE Malayalam (@IeMalayalam) December 23, 2019
“പൗരത്വ ഭേദഗതി നിയമം മനുഷ്യാവകാശങ്ങള്‍ക്കും മനുഷ്യാന്തസിനും വെല്ലുവിളിയാണ്. ഇത് മുസ്ലീങ്ങള്‍ക്കെതിരെയോ മതത്തിനെതിരെയോ എന്നതിനപ്പുറം മനുഷ്യത്വം എന്ന ആശയത്തിന് എതിരാണ്. അത് നമ്മുടെ രാജ്യത്ത് എന്ന് മാത്രമല്ല, ഒരിടത്തും നമുക്ക് അംഗീകരിക്കാന്‍ പറ്റില്ല. നമ്മുടെ രാജ്യത്ത് ഒട്ടും തന്നെ പറ്റില്ല. നമ്മുടെ രാജ്യം നിലനില്‍ക്കുന്നത് വളരെ മഹത്തരമായ ഒരുപാട് പ്രമാണങ്ങളില്‍ ഊന്നിയാണ്. അത് നഷ്ടപ്പെടുത്തിയിട്ട് നമുക്ക് ഇന്ത്യ എന്ന ആശയത്തെക്കുറിച്ച് ചിന്തിക്കാന്‍ സാധിക്കില്ല. ഈ രാജ്യത്തിന്‌റെ മതനിരപേക്ഷ മൂല്യങ്ങളെ തിരുത്തുന്ന ഒന്നിനെയും ഇന്ത്യയെ സ്‌നേഹിക്കുന്ന ഒരാളും അംഗീകരിക്കരുത്.” Read More
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
Highlights