Latest News
രാജ്യത്ത പ്രതിദിന കേസുകളില്‍ വന്‍ കുതിച്ചുചാട്ടം; മൂന്ന് ലക്ഷത്തിനടുത്ത്

ഛായാഗ്രാഹകൻ രാമചന്ദ്ര ബാബു അന്തരിച്ചു

യവനിക, കന്മദം, പടയോട്ടം, പാളങ്ങൾ, രതിനിർവേദം, ഒരു വടക്കൻ വീരഗാഥ, ചാമരം, ഗസൽ, വെങ്കലം, സല്ലാപം തുടങ്ങിയവ ശ്രദ്ധേയ സിനിമകളാണ്

ramachandra babu, ie malayalam

കോഴിക്കോട്: പ്രശസ്ത ഛായാഗ്രാഹകൻ രാമചന്ദ്ര ബാബു (72) അന്തരിച്ചു. ഹൃദ്രോഗബാധയെ തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ വച്ചായിരുന്നു അന്ത്യം. കോഴിക്കോട് ഒരു സിനിമയുമായി ബന്ധപ്പെട്ട് ലൊക്കേഷൻ പരിശോധിക്കാൻ എത്തിയതായിരുന്നു. കുഴഞ്ഞുവീണ അദ്ദേഹത്തെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

മലയാളം, തമിഴ്, തെലുങ്ക് ഭാഷകളിലായി 125 ഓളം സിനിമകൾക്ക് ക്യാമറ ചലിപ്പിച്ചിട്ടുണ്ട്. മലയാളത്തിൽ പ്രമുഖ സംവിധായകർക്കൊപ്പം പ്രവർത്തിച്ചു. യവനിക, കന്മദം, പടയോട്ടം, പാളങ്ങൾ, രതിനിർവേദം, ഒരു വടക്കൻ വീരഗാഥ, ചാമരം, ഗസൽ, വെങ്കലം, സല്ലാപം തുടങ്ങിയവ ശ്രദ്ധേയ സിനിമകളാണ്. നാലു സംസ്ഥാന പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

പൂനെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നാണ് രാമചന്ദ്ര ബാബു ഛായാഗ്രഹണം പഠിച്ചത്. അവിടെ തന്റെ സഹപാഠിയായിരുന്ന ജോൺ എബ്രഹാമിന്റെ ‘വിദ്യാർഥികളെ ഇതിലെ’ സിനിമയിലൂടെയായിരുന്നു തുടക്കം. പിന്നീട് ഇങ്ങോട്ട് നൂറിലധികം സിനിമകൾക്ക് ക്യാമറ ചലിപ്പിച്ചു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Cinematographer ramachandra babu passed away

Next Story
സംസ്ഥാന വ്യാപകമായി കോൺഗ്രസ് പ്രതിഷേധം; സിപിഎം മാപ്പ് പറയണമെന്ന് മുല്ലപ്പള്ളി
The moderation of comments is automated and not cleared manually by malayalam.indianexpress.com