scorecardresearch

ഇരുവഴിഞ്ഞിപ്പുഴയുടെ കര പിടിച്ച് സിയാല്‍; വൈദ്യുതിരംഗത്ത് പുത്തൻ ‘ടേക്ക് ഓഫ്’

സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമെന്ന ആശയം 2015ല്‍ യാഥാര്‍ത്ഥ്യമാക്കിയ സിയാലിന്റെ ആദ്യ ജലവൈദ്യുതോല്‍പ്പാദന പദ്ധതിയാണ് അരിപ്പാറ ഇരുവഴിഞ്ഞിപ്പുഴയിലേത്

CIAL,cochin international airport limited, CIAL hydro energy project, CIAL hydro energy project Kozhikode, CIAL hydro energy project Arippara, CIAL hydro energy project Iruvahinji puzha, Iruvahinji puzha, Iruvahinji river, Run of the river project CIAL, Pinarayi Vijayan, latest news, kerala news, news in malayalam, malayalam news, indian express malayalam, ie malayalam

കൊച്ചി: കെ.എസ്.ഇ.ബിയുടെ ഗ്രിഡിലേയ്ക്കു നവംബര്‍ ആദ്യവാരം മുതല്‍ കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡി(സിയാല്‍)ന്റെ വൈദ്യുതിക്കുതിപ്പ്. കോഴിക്കോട് അരിപ്പാറയില്‍ സ്ഥാപിച്ച ജലവൈദ്യുത നിലയത്തില്‍നിന്നാണു വൈദ്യുതി നല്‍കുക. പദ്ധതി നവംബര്‍ ആറിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

സമ്പൂര്‍ണ സൗരോര്‍ജ വിമാനത്താവളമെന്ന ആശയം 2015ല്‍ യാഥാര്‍ത്ഥ്യമാക്കിയ സിയാലിന്റെ ആദ്യ ജലവൈദ്യുതോല്‍പ്പാദന പദ്ധതിയാണ് അരിപ്പാറയിലേത്. 4.5 മെഗാവാട്ടാണ് സ്ഥാപിതശേഷി. ഇരുവഴിഞ്ഞിപ്പുഴയ്ക്ക് കുറുകെ 30 മീറ്റര്‍ വീതിയില്‍ കെട്ടിയ തടയണയില്‍നിന്ന് അരക്കിലോ മീറ്റര്‍ അകലെയുള്ള അരിപ്പാറ പവര്‍ഹൗസിലേയ്ക്കു പെന്‍സ്റ്റോക്ക് കുഴല്‍ വഴി വെള്ളമെത്തിച്ചാണ് വൈദ്യുതോല്‍പ്പാദനം.

52 കോടി രൂപ ചെലവിലാണു പദ്ധതി സിയാല്‍ യാഥാര്‍ഥ്യമാക്കിയത്. 32 സ്ഥലമുടമകളില്‍നിന്നായി അഞ്ചേക്കറാണു പദ്ധതിക്കായി സിയാല്‍ ഏറ്റെടുത്തത്. സംസ്ഥാന വൈദ്യുതി വകുപ്പിന്റെ ചെറുകിട ജലവൈദ്യുതി നയം പ്രകാരമാണു സിയാലിനു പദ്ധതിക്ക് അനുമതി ലഭിച്ചത്.

14 ദശലക്ഷം യൂണിറ്റ് വാര്‍ഷിക ഉത്പാദനമാണ് ലക്ഷ്യമിടുന്നത്. വര്‍ഷത്തില്‍ 130 ദിവസമെങ്കിലും ഇത്തരത്തില്‍ വൈദ്യുതി ഉത്പാദനം സാധ്യമാക്കാനാകുമെന്നാണ് സിയാലിന്റെ പ്രതീക്ഷ. പൂര്‍ണതോതില്‍ ഒഴുക്കുള്ള സാഹചര്യത്തില്‍ പ്രതിദിനം 1.08 ലക്ഷം യൂണിറ്റ് വൈദ്യുതി വരെ ഉത്പാദന ശേഷിയുണ്ട്. ഉത്പാദിപ്പിക്കുന്ന വൈദ്യുതി തത്സമയം കെ.എസ്.ഇ.ബിയുടെ ഗ്രിഡിലേയ്ക്കു നല്‍കും. പദ്ധതിയുടെ പരീക്ഷണ പ്രവര്‍ത്തനം ഒക്ടോബര്‍ ആദ്യം തുടങ്ങിയിരുന്നു. നവംബര്‍ ആദ്യവാരത്തോടെ വൈദ്യുതി ഗ്രിഡിലേയ്ക്കു നല്‍കാന്‍ കഴിയും.

നദീജല പ്രവാഹത്തെ ആശ്രയിച്ചുള്ള ഇത്തരം പദ്ധതികള്‍ക്ക് ‘റണ്‍ ഓഫ് ദ റിവര്‍’ പ്രൊജക്ട് എന്നാണ് പേര്. ഇത്തരം പദ്ധതികള്‍ക്കായി വലിയ അണ കെട്ടി വെള്ളം സംഭരിച്ചുനിര്‍ത്തേണ്ടതില്ല. അതിനാല്‍ പാരിസ്ഥിതികാഘാതവും കുറവായിരിക്കും.

Also Read: കക്കാടം പൊയിലിലെ അനധികൃത തടയണ പൊളിക്കൽ: ഉത്തരവ് നടപ്പാക്കാത്തതിന് പഞ്ചായത്ത് സെക്രട്ടറിക്ക് ഹൈക്കോടതി നോട്ടീസ്

നവംബര്‍ ആറിനു രാവിലെ 11 ന് നടക്കുന്ന ചടങ്ങില്‍ സിയാല്‍ ചെയര്‍മാന്‍ കൂടിയായ മുഖ്യമന്ത്രി പിണറായി വിജയന്‍ പദ്ധതി ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം സെക്രട്ടേറിയറ്റ്, കൊച്ചി സിയാല്‍, കോഴിക്കോട് അരിപ്പാറ പവര്‍ ഹൗസ് എന്നിവിടങ്ങളിലായി വെര്‍ച്വല്‍ റിയാലിറ്റി ഉദ്ഘാടനച്ചടങ്ങ് നടക്കുക.

പുനരുപയോഗ സാധ്യതയില്ലാത്ത ഊര്‍ജ സ്രോതസുകളിന്മേലുള്ള ആശ്രയം കുറയ്ക്കാന്‍ ഇത്തരം ചെറുകിട ജലവൈദ്യുത പദ്ധതികള്‍ക്കാകുമെന്നു സിയാല്‍ മാനേജിങ് ഡയറക്ടര്‍ എസ്.സുഹാസ് പറഞ്ഞു.

” ജലം, കാറ്റ്, സൂര്യപ്രകാശം എന്നിവയില്‍നിന്ന് വന്‍തോതില്‍ ഊര്‍ജം ഉത്പാദിപ്പിക്കാനും അത് ആവശ്യാനുസരണം കൈകാര്യം ചെയ്യാനുമുള്ള സംയുക്ത പദ്ധതികള്‍ ആസൂത്രണം ചെയ്യാന്‍ നമുക്ക് കഴിയും. സുസ്ഥിരവികസനത്തിലേയ്ക്കുള്ള ചുവടുവയ്പാണിത്. 44 നദികളും നൂറുകണക്കിന് അരുവികളുമുള്ള കേരളത്തില്‍ ഇത്തരം പദ്ധതികള്‍ കാര്യക്ഷമമായി നടപ്പിലാക്കാനാകുമെന്ന ആശയത്തിന് തുടക്കമിടാന്‍ സിയാലിനു കഴിഞ്ഞു,” സുഹാസ് പറഞ്ഞു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Cials first hydro electric project to be commissioned on november 6