കൊച്ചി: കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് (സിയാൽ) 2018-19 സാമ്പത്തിക വർഷത്തെ ലാഭവിഹിതമായി 33.49 കോടി രൂപ സംസ്ഥാന സർക്കാരിന് നൽകി. 2018-19 സാമ്പത്തിക വർഷത്തിൽ സിയാൽ 650.34 കോടി രൂപയുടെ മൊത്തവരുമാനം നേടിയിരുന്നു. മുൻസാമ്പത്തിക വർഷത്തിൽ ഇത് 553.41 കോടി രൂപയായിരുന്നു.

166.92 കോടി രൂപയാണ് ലാഭം. 27 ശതമാനം ലാഭവിഹിതമാണ് കമ്പനി സർക്കാരിന് പ്രഖ്യാപിച്ചിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന് സിയാൽ മാനേജിങ് ഡയറക്ടർ വി.ജെ.കുര്യൻ ലാഭവിഹിതത്തിന്റെ ചെക്ക് കൈമാറി.

Also Read: സ്‌കൂ‌ൾ റീയൂണിയനില്‍ പഴയ കാമുകിയെ കണ്ടു, ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചു; ശല്യമാകാതിരിക്കാന്‍ ഭാര്യയെ കൊന്നു

30 രാജ്യങ്ങളിൽ നിന്നായി 19,000-ൽ അധികം നിക്ഷേപകരുള്ള സിയാലിന്റെ രജത ജൂബിലി വർഷമാണിത്. 2003-04 മുതൽ കമ്പനി മുടങ്ങാതെ ലാഭവിഹിതം നൽകിവരുന്നുണ്ട്. സംസ്ഥാന സർക്കാരിന് 32.41 ശതമാനം ഓഹരിയാണ് സിയാലിലുള്ളത്. ഇതനുസരിച്ചാണ് 2018-19 സാമ്പത്തികവർഷം സർക്കാരിന് 33.49 കോടി രൂപ ലാഭവിഹിതം നൽകിയത്. കഴിഞ്ഞ രണ്ട് സാമ്പത്തികവർഷങ്ങളിൽ 31 കോടി രൂപവീതം സർക്കാരിന് ലഭിച്ചിരുന്നു.

Also Read: പോക്സോ: അനാവശ്യമായി പ്രതിയാക്കപ്പെടുന്നവർ സംഭവത്തിലെ ഇരകളെന്ന് ഹൈക്കോടതി

സർക്കാർ ഉൾപ്പെടെയുള്ള നിക്ഷേപകർക്ക് 2018-19 സാമ്പത്തിക വർഷത്തോടെ മുടക്കുമുതലിന്മേൽ ലഭിച്ച മൊത്തം ലാഭവിഹിതം 255 ശതമാനമായി ആയി ഉയർന്നു. കഴിഞ്ഞ രണ്ട് സാമ്പത്തികവർഷത്തിലും സിയാൽ ഒരുകോടിയിലധികം പേർ കൊച്ചി എയർപോർട്ടിലൂടെ യാത്രചെയ്തു. 2018 ഓഗസ്റ്റിലുണ്ടായ വെള്ളപ്പൊക്കത്തെത്തുടർന്ന് 15 ദിവസം വിമാനത്താവളം അടച്ചിട്ടിരുന്നെങ്കിലും മൊത്തവരുമാനത്തിൽ 17.52 ശതമാനം വർധനവ് സിയാൽ നേടിയിട്ടുണ്ട്.


Also Read: ലയനത്തിനൊരുങ്ങി എൽജെഡിയും ജെഡിഎസും; പ്രാഥമിക ചർച്ച പൂർത്തിയായി

സിയാൽ ഡ്യൂട്ടിഫ്രീ ആന്റ് റീട്ടെയ്ൽ സർവീസസ് ലിമിറ്റഡ് ഉൾപ്പെടെ സിയാലിന് 100 ശതമാനം ഉടമസ്ഥതയുള്ള ഉപകമ്പനികളുടെ സാമ്പത്തിക പ്രകടനം കൂടി കണക്കിലെടുക്കുമ്പോൾ 807.36 കോടി രൂപയുടെ മൊത്തവരുമാനവും 184.77 കോടി രൂപയുടെ ലാഭവും രേഖപ്പെടുത്തിയിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.