scorecardresearch
Latest News

കാണാതായ പൊലീസ് ഉദ്യോഗസ്ഥനെ തമിഴ്നാട്ടിൽ നിന്നും കണ്ടെത്തി

വീട്ടുകാരുമായി ഫോണിൽ സംസാരിച്ച നവാസ് കൂടുതൽ കാര്യങ്ങൾ നാട്ടിൽ മടങ്ങിയെത്തിയ ശേഷം പറയാമെന്നും പ്രതികരിച്ചു

കാണാതായ പൊലീസ് ഉദ്യോഗസ്ഥനെ തമിഴ്നാട്ടിൽ നിന്നും കണ്ടെത്തി

കൊച്ചി: കാണാതായ സർക്കിൾ ഇൻസ്പെക്ടർ നവാസിനെ കണ്ടെത്തി. തമിഴ്നാട്ടിലെ കരൂരിൽ നിന്നാണ് നവാസിനെ കണ്ടെത്തിയത്. ഇന്ന് പുലർച്ചെയോടെയാണ് നവാസിനെ റെയിൽവേ പൊലീസ് കണ്ടെത്തിയത്. വീട്ടുകാരുമായി ഫോണിൽ സംസാരിച്ച നവാസ് കൂടുതൽ കാര്യങ്ങൾ നാട്ടിൽ മടങ്ങിയെത്തിയ ശേഷം പറയാമെന്നും പ്രതികരിച്ചു.

Also Read: സിഐ നവാസിന്റെ തിരോധാനം; മുഖ്യമന്ത്രിക്ക് പരാതി നല്‍കി ഭാര്യ

രണ്ട് ദിവസം മുമ്പാണ് സി.ഐയെ കാണുന്നില്ല എന്ന പരാതി ലഭിച്ചത്. നവാസ് ഭര്‍ത്താവ് നാടുവിടാന്‍ കാരണം മേലുദ്യോഗസ്ഥന്റെ മാനസിക പീഡനമാണെന്നാണ് ഭാര്യ നൽകിയ പരാതിയില്‍ പറയുന്നത്. കള്ളക്കേസുകളെടുക്കാന്‍ മേലുദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചിരുന്നു. നവാസിനെ മാനസികമായി മേലുദ്യോഗസ്ഥര്‍ പീഡിപ്പിച്ചിരുന്നതായും ഭാര്യ പരാതിയില്‍ പറയുന്നുണ്ട്.

കൊച്ചി സെന്‍ട്രല്‍ സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറായിരുന്ന നവാസ് തന്റെ ഔദ്യോഗിക ചുമതലകള്‍ ജൂൺ 13ന് നവാസ് ഒഴിഞ്ഞതായും സൂചനകളുണ്ട്. അതേദിവസം ലുദ്യോഗസ്ഥനുമായി നവാസ് വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് സ്റ്റേഷനില്‍ തിരിച്ചെത്തിയ ശേഷം തന്‍റെ ഔദ്യോഗിക ഫോണ്‍ നമ്പർ മറ്റൊരു ഉദ്യോഗസ്ഥന് കൈമാറുകയും ചെയ്തു.

മുഖ്യമന്ത്രിയുടെ നിർദ്ദേശത്തെ തുടർന്ന് വിപുലമായ അന്വേഷണം നവാസിനെ കണ്ടെത്തുന്നതിന് നടന്ന് വരുകയായിരുന്നു. നാല് പൊലീസ് സംഘങ്ങളാണ് വിവിധ ഭാഗങ്ങളിലായി അന്വേഷണം നടത്തി വന്നത്. എഡിജിപി ഷെയ്ക്ക് ദർവേഷ് സാഹിബ്, കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വിജയ് സാഖറെ എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘവും രൂപീകരിച്ചിരുന്നു.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Ci navas missing case police officer found safe from tamil nadu

Best of Express