സിഐ നവാസിനെ മജിസ്ട്രേറ്റിന് മുമ്പില്‍ ഹാജരാക്കി കൊച്ചിയിലെ വീട്ടിലെത്തിച്ചു

ഇന്ന് പുലര്‍ച്ചെയോടെയാണ് നവാസിനെ റെയില്‍വേ പൊലീസ് കണ്ടെത്തിയത്. തമിഴ്‌നാട്ടിലെ കരൂരില്‍ നിന്നാണ് നവാസിനെ കണ്ടെത്തിയത്.

CI Navas, സിഐ നവാസ്, kerala police, കേരള പൊലീസ്, ci navas, tamil nadu, pinarayi vijayan, ie malayalam, ഐഇ മലയാളം

കൊച്ചി: കാണാതായ സിഐ നവാസിനെ കൊച്ചിയില്‍ എത്തിച്ചു. രാത്രിയോടെയാണ് അദ്ദേഹത്തെ കൊച്ചിയിലെത്തിച്ചത്. നവാസിനെ കൊച്ചി അഡീ. ചീഫ് മജിസ്ട്രേറ്റിന്റെ മുമ്പാകെ ഹാജരാക്കിയതിന് ശേഷം തേവരയിലെ വിട്ടിലെത്തിച്ചു.

ഇന്ന് രാവിലെ കോയമ്പത്തൂരിനടുത്ത് കരൂരില്‍ വച്ച് കേരള പൊലീസ് കസ്റ്റഡിയിലെടുത്ത നവാസ് കേരളത്തിലേക്കുള്ള യാത്രക്കിടെ ഫേസ്ബുക്കിലൂടെ മാപ്പ് പറഞ്ഞിരുന്നു. നവാസിന്റെ സുഹൃത്തുകള്‍ക്ക് മാത്രം കാണാന്‍ സാധിക്കുന്ന രീതിയില്‍ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരിക്കുന്നത്.

‘മാപ്പ്…. വിഷമിപ്പിച്ചതിന്…മനസ്സ് നഷ്ടപ്പെടുമെന്നായപ്പോള്‍ ശാന്തി തേടി ഒരു യാത്ര പോയതാണ്. ഇപ്പോള്‍ തിരികെ യാത്ര..’ എന്നായിരുന്നു നവാസിന്റെ പോസ്റ്റ്.

തമിഴ്‌നാട്ടിലെ കരൂരില്‍ നിന്നാണ് നവാസിനെ കണ്ടെത്തിയത്. ഇന്ന് പുലര്‍ച്ചെയോടെയാണ് നവാസിനെ റെയില്‍വേ പൊലീസ് കണ്ടെത്തിയത്. വീട്ടുകാരുമായി ഫോണില്‍ സംസാരിച്ച നവാസ് കൂടുതല്‍ കാര്യങ്ങള്‍ നാട്ടില്‍ മടങ്ങിയെത്തിയ ശേഷം പറയാമെന്നും പ്രതികരിച്ചു. നാഗര്‍കോവില്‍ കൊയന്പത്തൂര്‍ എക്‌സ് പ്രസില്‍ യാത്രചെയ്യുകയായിരുന്നു സിഐ നവാസ്. കയ്യിലുണ്ടായിരുന്ന മൊബൈല്‍ ഫോണ്‍ ഇടയ്ക്ക് ഓണാക്കിയപ്പോള്‍ ടവര്‍ ലൊക്കേഷന്‍ തിരിച്ചറിഞ്ഞ കേരളാ പൊലീസ് തമിഴ്‌നാട് ആര്‍പിഎഫിന്റെ സഹായം തേടുകയായിരുന്നു. ഇടുക്കി സ്വദേശിയായ ആര്‍പിഎഫ് ഉദ്യോഗസ്ഥനാണ് നവാസിനെ തിരിച്ചറിഞ്ഞത്.

Also Read: സിഐ നവാസ് നാട്ടിലേക്ക്; വെെകിട്ടോടെ കൊച്ചിയിലെത്തും

കൊച്ചിയിലെ വീട്ടില്‍ നിന്ന് ഇറങ്ങി കൊല്ലത്തേക്ക് ബസ്സില്‍ തിരിച്ച നവാസ് പിന്നെ ട്രെയിനിലാണ് മധുരയ്ക്ക് പോയതെന്നാണ് വിവരം. രാമേശ്വരത്തേക്ക് പോയെന്നാണ് നവാസ് പറയുന്നത്. നവാസിനെ കണ്ടെത്താനായതില്‍ ആശ്വാസമുണ്ടെന്ന് കുടുംബം പ്രതികരിച്ചു.

രണ്ട് ദിവസം മുമ്പാണ് സി.ഐയെ കാണുന്നില്ല എന്ന പരാതി ലഭിച്ചത്. ഭര്‍ത്താവ് നാടുവിടാന്‍ കാരണം മേലുദ്യോഗസ്ഥന്റെ മാനസിക പീഡനമാണെന്നാണ് ഭാര്യ നല്‍കിയ പരാതിയില്‍ പറയുന്നത്. കള്ളക്കേസുകളെടുക്കാന്‍ മേലുദ്യോഗസ്ഥര്‍ നിര്‍ബന്ധിച്ചിരുന്നു. നവാസിനെ മാനസികമായി മേലുദ്യോഗസ്ഥര്‍ പീഡിപ്പിച്ചിരുന്നതായും ഭാര്യ പരാതിയില്‍ പറയുന്നുണ്ട്.

കൊച്ചി സെന്‍ട്രല്‍ സ്റ്റേഷന്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന നവാസ് തന്റെ ഔദ്യോഗിക ചുമതലകള്‍ ജൂണ്‍ 13ന് നവാസ് ഒഴിഞ്ഞതായും സൂചനകളുണ്ട്. അതേദിവസം ലുദ്യോഗസ്ഥനുമായി നവാസ് വാക്കേറ്റത്തില്‍ ഏര്‍പ്പെടുകയും തുടര്‍ന്ന് സ്റ്റേഷനില്‍ തിരിച്ചെത്തിയ ശേഷം തന്റെ ഔദ്യോഗിക ഫോണ്‍ നമ്പര്‍ മറ്റൊരു ഉദ്യോഗസ്ഥന് കൈമാറുകയും ചെയ്തു.

മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് നവാസിനെ കണ്ടെത്തുന്നതിനായി വിപുലമായ അന്വേഷണം നടന്ന് വരുകയായിരുന്നു. നാല് പൊലീസ് സംഘങ്ങളാണ് വിവിധ ഭാഗങ്ങളിലായി അന്വേഷണം നടത്തി വന്നത്. എഡിജിപി ഷെയ്ക്ക് ദര്‍വേഷ് സാഹിബ്, കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെ എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം. കൊച്ചി സിറ്റി ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ ജി. പൂങ്കുഴലിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘവും രൂപീകരിച്ചിരുന്നു.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Ci navas appologies to everyone in fb post

Next Story
പൊലീസിനോട് ഒന്നും മിണ്ടാതെ പ്രതി; പൊലീസുകാരിയെ കൊലപ്പെടുത്തിയ പ്രതി ആശുപത്രിയില്‍Mavelikkara murder, മാവേലിക്കര കൊലപാതകം, police woman, പൊലീസുകാരി, Murder, കൊലപാതകം, Alappuha, ആലപ്പുഴ,Police, പൊലീസ്, fire, തീവെച്ചു
The moderation of comments is automated and not cleared manually by malayalam.indianexpress.com