തിരുവനന്തപുരം: അഞ്ചല്‍ സിഐയെ മാറ്റി. ഗണേഷ് കുമാര്‍ എംഎല്‍എ യുവാവിനെ മര്‍ദ്ദിച്ച കേസില്‍ ആരോപണ വിധേയനായ സിഐ മോഹന്‍ദാസിനെയെയാണ് മാറ്റിയത്. സിഐയെ കേസിന്റെ അന്വേഷണം എല്‍പ്പിച്ചത് വിവാദമായിരുന്നു.

സംഭവത്തിന് സാക്ഷിയായിരുന്നു സിഐയെന്നും പക്ഷപാതപരമായാണ് പെരുമാറുന്നതെന്നും ആരോപണമുയര്‍ന്നിരുന്നു. കോട്ടയം പൊന്‍കുന്നത്തേക്കാണ് മോഹന്‍ദാസിനെ മാറ്റിയത്.

സംഭവത്തിന് സാക്ഷിയായിരുന്നിട്ടും അദ്ദേഹം യുവാവിന് നീതി ലഭിക്കുന്നതിനുള്ള നടപടി സ്വീകരിച്ചില്ലെന്നും പരാതി ലഭിച്ചിട്ടും നടപടി സ്വീകരിച്ചില്ലെന്നുമാണ് ആരോപണം.

അതേസമയം, സിഐയ്‌ക്ക് നേരത്തെ തന്നെ സ്ഥലംമാറ്റത്തിന് ഓര്‍ഡര്‍ ഇറങ്ങിയിരുന്നെന്നും പകരം ചുമതലയേറ്റെടുക്കേണ്ട ഉദ്യോഗസ്ഥന്‍ ലീവിലായിരുന്നതിനാലാണ് മോഹന്‍ദാസ് തുടര്‍ന്നതെന്നുമാണ് പൊലീസ് ഉന്നത ഉദ്യോഗസ്ഥര്‍ പറയുന്നത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ