scorecardresearch
Latest News

സഭാതർക്കം പരിഹരിക്കുന്നതിന് നിയമനിർമാണം; തീരുമാനമെടുത്തിട്ടില്ലെന്ന് സർക്കാർ ഹൈക്കോടതിയിൽ

അന്തിമ തീരുമാനമെടുക്കുന്നതിന് വിവിധ തലങ്ങളിൽ വിശദമായ ചർച്ചകൾ ആവശ്യമുണ്ടെന്നും കൂടുതൽ സമയം വേണമെന്നും സർക്കാർ വ്യക്തമാക്കി

Kerala High court, Sex education, POCSO case victim abortion

കൊച്ചി: സഭാതർക്കം പരിഹരിക്കുന്നതിന് നിയമനിർമാണം നടത്തണമെന്ന ശുപാർശയിൽ തീരുമാനമെടുത്തിട്ടില്ലെന്ന് സർക്കാർ. ഇക്കാര്യം ചീഫ് സെക്രട്ടറി ഹൈക്കോടതിയെ അറിയിച്ചു.

ജസ്റ്റിസ് കെ.ടി.തോമസ് കമ്മിഷന്റെ ശുപാർശ മാധ്യമ വാർത്തകളിൽ കണ്ടെന്നും നിയമം നിർമ്മിക്കുന്നുണ്ടോയെന്നും അറിയിക്കാൻ കോടതി സർക്കാരിനോട് വാക്കാൽ ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്നാണ് സർക്കാർ നിലപാടറിയിച്ചത്. ശുപാർശ സർക്കാരിന് വിശദമായി പരിശോധിക്കേണ്ടതുണ്ട്.

അന്തിമ തീരുമാനമെടുക്കുന്നതിന് വിവിധ തലങ്ങളിൽ വിശദമായ ചർച്ചകൾ ആവശ്യമുണ്ടെന്നും കൂടുതൽ സമയം വേണമെന്നും സർക്കാർ വ്യക്തമാക്കി.

കോതമംഗലം ചെറിയപള്ളി സിആർപിഎഫിന്റെ സഹായത്തോടെ സർക്കാർ ഏറ്റെടുക്കണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സർക്കാരും യാക്കോബായ വിഭാഗം പള്ളി വികാരിയും ഏതാനും ഇടവകാംഗങ്ങളും സമർപ്പിച്ച ഹർജിയാണ് ജസ്റ്റിസുമാരായ എ.മുഹമ്മദ് മുഷ്താഖും സോഫി തോമസും അടങ്ങുന്ന ബെഞ്ചിന്റെ പരിഗണനയിലുള്ളത്. സത്യവാങ്മൂലം അടുത്ത ദിവസം കോടതി പരിഗണിക്കും.

Also Read: വിസിക്ക് രണ്ടുവരി തെറ്റില്ലാതെ എഴുതാനറിയില്ല, മറുപടി കണ്ട് ഞെട്ടി; ചാൻസലറെ ധിക്കരിച്ചു: ഗവർണർ

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Church issues kerala govt files new affidavit in high court