കണ്ണൂർ: പേരാവൂരിൽ വൈദികൻ പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ കുട്ടിയുടെ പിതാവിനെ പ്രതിയാക്കാനും പണം നൽകി കേസ് ഒതുക്കാനും ശ്രമമുണ്ടായതായി പൊലീസ്. കേസിലെ പ്രതിയായ ഫാ.റോബിൻ വടക്കുംചേരിയെ പീഡനം നടന്ന കൊട്ടിയൂർ നീണ്ടുനോക്കി പളളിമേടയിലെത്തിച്ച് തെളിവെടുപ്പ് നടത്തി. പ്രസവ വിവരം മറച്ചുവച്ച ആശുപത്രി അധികൃതർക്കെതിരെ നടപടിയുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

അതേസമയം, ഫാ.റോബിനെ സഭാ ചുമതലകളിൽനിന്നും മാറ്റിയെന്നും കേസുമായി സഹകരിക്കുമെന്നും മാനന്തവാടി രൂപത അറിയിച്ചു.

ഇന്നലെ രാത്രിയാണ് ഫാ.റോബിനെ അങ്കമാലിയിൽനിന്നും പിടികൂടിയത്. തുടർന്ന് കുട്ടികൾക്കെതിരായ അക്രമം തടയുന്നതിനുള്ള വകുപ്പടക്കം ചുമത്തി കേസെടുത്തു. പ്രായപൂർത്തിയായ പെൺകുട്ടി പ്രസവിച്ചിട്ടും വിവരം അറിയിക്കാതിരുന്ന മാതാപിതാക്കളെയും പൊലീസ് ചോദ്യം ചെയ്തു. സമാനമായ മറ്റു പീഡനങ്ങൾ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

പ്ലസ് വൺ വിദ്യാർഥിനിയെ സ്കൂൾ മാനേജർ കൂടിയായ പളളി വികാരി പലതവണ പീഡിപ്പിച്ചതായാണ് വിവരം. പീഡനത്തെത്തുടർന്ന് പെൺകുട്ടി ഗർഭിണിയാവുകയും കുട്ടിയെ പ്രസവിക്കുകയും ചെയ്തതിരുന്നു.

വിഡിയോ കടപ്പാട്: മനോരമ ന്യൂസ്

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ