കണ്ണൂരിൽ പതിനാറുകാരിയെ വൈദികൻ പീഡിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി നടൻ ജോയ് മാത്യു. സാത്താന്റെ പ്രലോഭങ്ങളെ അതിജീവിക്കാൻ മൂന്ന് വഴികൾ എന്ന തലക്കെട്ടോടെ ജോയ് മാത്യു ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത കുറിപ്പിലാണ് ശക്തമായ വിമർശനങ്ങളുളളത്. വികാരി എന്നു പറയുന്പോൾത്തന്നെ മനസ്സിലാക്കിക്കൂടെ അയാൾക്ക്‌ എല്ലാ വികാരങ്ങളുമുണ്ടെന്ന് ജോയ് മാത്യു പറയുന്നു. പള്ളിവികാരി എന്നത്‌ ഒരു ജോലിയായിക്കണ്ട്‌ വിവാഹിതനായി കുടുംബമായി കഴിയുന്നരെ ഈ ജോലിക്ക്‌ വയ്ക്കണം. ഇനി ഇതൊന്നുമല്ലെങ്കിൽ നിർബന്ധമായും വന്ധ്യംകരിക്കണമെന്നും ജോയ് മാത്യു ഫെയ്സ്ബുക്ക് കുറിപ്പിൽ പറയുന്നു.

ഇന്നലെ രാത്രിയാണ് പതിനാറുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയായ ഫാ.റോബി വടക്കുംചേരിയെ അങ്കമാലിയിൽനിന്നും പൊലീസ് പിടികൂടിയത്. തുടർന്ന് കുട്ടികൾക്കെതിരായ അക്രമം തടയുന്നതിനുള്ള വകുപ്പടക്കം ചുമത്തി കേസെടുത്തു. പ്ലസ് വൺ വിദ്യാർഥിനിയെ സ്കൂൾ മാനേജർ കൂടിയായ പളളി വികാരി പലതവണ പീഡിപ്പിച്ചതായാണ് വിവരം. പീഡനത്തെത്തുടർന്ന് പെൺകുട്ടി ഗർഭിണിയാവുകയും കുട്ടിയെ പ്രസവിക്കുകയും ചെയ്തതിരുന്നു.

ജോയ് മാത്യുവിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

സാത്താന്റെ പ്രലോഭങ്ങളെ അതിജീവിക്കാൻ മൂന്ന് വഴികൾ
——————————
വികാരി എന്നു പറയുംബോൾത്തന്നെ മനസ്സിലാക്കിക്കൂടെ അയാൾക്ക്‌ എല്ലാ
വികാരങ്ങളൂമുണ്ടെന്ന്-
ലൗകികജീവിത്തിന്റെ പ്രലോഭങ്ങളുമായി പിശാച്‌ പലരൂപത്തിൽ വരുമെന്നും അതിലൊന്നും പെട്ടുപോകരുതെന്നും വേദപുസ്തകത്തിൽ പറഞ്ഞിട്ടുണ്ടെങ്കിലും വികാരമുള്ളവർ പെട്ടുപോകുന്നു, പ്രത്യേകിച്ചും പിശാച്‌ കാമം കുത്തിവെക്കുംബോൾ-
ഒന്നുകിൽ ധ്യാന കേന്ദ്രങ്ങളിലൊക്കെയുള്ളപോലെ സാത്താനെ ഓടിക്കുന്ന പരിപാടിയിലൂടെ സാത്താനെ ഓടിക്കണം
അല്ലെങ്കിൽ പള്ളിവികാരി എന്നത്‌ ഒരു ജോലിയായികണ്ട്‌ വിവാഹിതനായി കുടുംബമായി കഴിയുന്നരെ ഈ ജോലിക്ക്‌ വെക്കണം ഇനി ഇതൊന്നുമല്ലെങ്കിൽ
നിർബന്ധമായും വന്ധ്യംകരിക്കുക
സന്യാസത്തിനു ആവശ്യമില്ലാത്ത ഒരു വസ്തു എന്തിനു വെറുതെ സാത്താന്റെ പ്രലോഭങ്ങൾക്ക്‌ വേണ്ടി കൊണ്ടു നടക്കണം?
പ്രത്യേകിച്ചും
പള്ളിക്കാർത്തന്നെ നടത്തുന്ന ആശുപത്രികൾ ഉള്ളപ്പോൾ സംഗതി എളുപ്പവുമാണു-
ഇക്കാര്യത്തിൽ മത മേലദ്ധ്യക്ഷന്മാർ വേണ്ടത്‌ ചെയ്താൽ ക്രിസ്ത്യാനി എന്നു തോന്നിക്കുന്ന പേരും
വെച്ച്‌ നടക്കുന്ന എന്നെപ്പോലുള്ളവർക്ക്‌ തലയിൽ മുണ്ടിടാതെ നടക്കാം

Get Malayalam News and latest news update from India and around the world. Stay updated with today's latest Kerala news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ