തിരുവനന്തപുരം: കോവിഡ് ദുരിതാശ്വാസ പ്രവർത്തനങ്ങളുടെ ഭാഗമായി സർക്കാർ സൗജന്യമായി നൽകുന്ന ഭക്ഷ്യകിറ്റ് വിതരണം തുടരുന്നു. ഡിസംബർ മാസത്തേത് ക്രിസ്‌മസ് കിറ്റായാണ് വിതരണം ചെയ്യുന്നത്. ഡിസംബർ മൂന്ന് മുതൽ കിറ്റ് വിതരണം ആരംഭിക്കും. 11 ഇനം വിഭവങ്ങളാണ് ഇത്തവണ കിറ്റിൽ ഉണ്ടാകുക. കിറ്റിൽ മാസ്കും ഉണ്ടാകും.

Read Also: കെഎസ്എഫ്ഇയിലെ റെയ്‌ഡ്: പരസ്യപ്രതികരണങ്ങൾ ഒഴിവാക്കേണ്ടതായിരുന്നുന്നെന്ന് സിപിഎം

കടല – 500 ഗ്രാം, പഞ്ചസാര – 500 ഗ്രാം, നുറുക്ക്‌ ഗോതമ്പ്‌ – ഒരു കിലോ, വെളിച്ചെണ്ണ – അര ലിറ്റർ, മുളകുപൊടി – 250 ഗ്രാം, ചെറുപയർ – 500 ഗ്രാം, തുവരപ്പരിപ്പ് ‌– 250 ഗ്രാം, തേയില – 250 ഗ്രാം, ഉഴുന്ന്‌ – 500 ഗ്രാം, ഖദർ മാസ്‌ക്‌ – രണ്ട്‌, ഒരു തുണി സഞ്ചി എന്നിവയടങ്ങുന്നതാണ്‌ ക്രിസ്‌മസ്‌ കിറ്റ്‌.

എല്ലാ കാർഡുടമകൾക്കും റേഷൻകടകൾ വഴി കിറ്റ്‌ ലഭിക്കും. നവംബറിലെ കിറ്റ്‌ വിതരണവും പുരോഗമിക്കുകയാണ്‌. പിങ്ക്‌ കാർഡുകാരുടെ കിറ്റ്‌ വിതരണമാണ്‌ ഇപ്പോൾ തുടരുന്നത്‌. ഒക്ടോബറിലെ കിറ്റ്‌ വാങ്ങാൻ ബാക്കിയുള്ളവർക്ക്‌ ഡിസംബർ അഞ്ചുവരെ നൽകും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.