scorecardresearch

ഒടുവിൽ ആ കോടീശ്വരനെ കണ്ടെത്തി; 12 കോടി നേടിയത് ഷറഫുദ്ദീൻ

തമിഴ്‌നാട് തിരുനൽവേലി ഇരവിയധർമപുരം സ്വദേശിയായ ഷറഫുദ്ദീൻ തനിക്ക് ലോട്ടറി അടിച്ച കാര്യം വൈകിയാണ് അറിഞ്ഞത്

തമിഴ്‌നാട് തിരുനൽവേലി ഇരവിയധർമപുരം സ്വദേശിയായ ഷറഫുദ്ദീൻ തനിക്ക് ലോട്ടറി അടിച്ച കാര്യം വൈകിയാണ് അറിഞ്ഞത്

author-image
WebDesk
New Update
kerala lottery result, ക്രിസ്മസ് ന്യൂ ഇയർ ബംപർ, Xmas New Year Bumper 2020, ക്രിസ്മസ് ന്യൂ ഇയർ ബമ്പർ, Xmas New Year Bumper 2020 price, Kerala Xmas New Year Bumper BR 77 Lottery, കേരള ലോട്ടറി, Xmas New Year Bumper 2020 results, Xmas New Year Bumper 2020, Xmas New Year Bumper 2020 rate, Xmas Bumper 2020, New Year Bumper 2020, Xmas New Year Bumper 2020 lottery draw date, Xmas New Year Bumper 2020 result, Xmas New Year Bumper lottery result 2020, Kerala Xmas New Year Bumperr 2020, Xmas New Year Bumper 2020 lottery, Xmas New Year Bumper 2020, kerala Xmas New Year Bumper 2020 result, kerala Xmas Bumper 2020, kerala lottery Xmas New Year bumper 2020, kerala lottery results Xmas New Year bumper 2020, Xmas New Year result, ക്രിസ്മസ് ന്യൂ ഇയർ ബമ്പര്‍ ലോട്ടറി, ക്രിസ്മസ് ന്യൂ ഇയർ ബമ്പര്‍ നറുക്കെടുപ്പ്, ക്രിസ്മസ് ന്യൂ ഇയർ ബമ്പര്‍ 2020, ക്രിസ്മസ് ന്യൂ ഇയർ ബമ്പര്‍ 2020 result, ക്രിസ്മസ് ന്യൂ ഇയർ ബമ്പര്‍ result, ക്രിസ്മസ് ന്യൂ ഇയർ ബംപര്‍, Indian express malayalam, ie malayalam

തിരുവനന്തപുരം: സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്-പുതുവത്സര ബംപർ ഒന്നാം സമ്മാനം 12 കോടി രൂപ നേടിയ ഭാഗ്യവാൻ ആരെന്ന് അറിയാനുള്ള ആകാംക്ഷയിലായിരുന്നു ഏവരും. കേരള-തമിഴ്‌നാട് അതിർത്തി പ്രദേശമായ കൊല്ലം ആര്യങ്കാവിലെ ഭരണി ലക്കി ഏജൻസി വഴി വിറ്റ XG 358753 എന്ന നമ്പറിലുള്ള ടിക്കറ്റിനാണ് ഒന്നാം സമ്മാനമായ 12 കോടി രൂപ അടിച്ചത്. എന്നാൽ ആരാണ് ആ ഭാഗ്യവാൻ എന്ന അന്വേഷണത്തിലായിരുന്നു ലോട്ടറി വകുപ്പ്.

Advertisment

തമിഴ്‌നാട് തിരുനൽവേലി ഇരവിയധർമപുരം സ്വദേശിയായ ഷറഫുദ്ദീൻ എടുത്ത ടിക്കറ്റിനാണ് 12 കോടി അടിച്ചത്. എന്നാൽ തനിക്ക് ലോട്ടറി അടിച്ച കാര്യം വൈകിയാണ് ഷറഫുദ്ദീൻ അറിഞ്ഞത്. ഏജന്റിന്റെ കമ്മിഷനും നികുതിയും കിഴിച്ച ശേഷം ഷറഫുദ്ദീന് 7.56 കോടി രൂപയാണ് ലഭിക്കുക. താൻ ലോട്ടറിയെടുത്ത ഏജൻസിയുടെ ഉടമ വെങ്കടേഷിനു ഒപ്പമാണ് ഷറഫുദ്ദീൻ ലോട്ടറി ഡയറക്ട്രേറ്റിലെത്തിയത്. സമ്മാനമായി ലഭിച്ച പണം എന്ത് ചെയ്യണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് ഷറഫുദ്ദീൻ പറയുന്നു.

തിരുവനന്തപുരത്തെ ലോട്ടറി മൊത്തവ്യാപാരി, പാറശാല എൻ‍എംകെ ഏജൻസി ഉടമ മുഹമ്മദ് യാസിനിൽ നിന്നാണ് ആര്യങ്കാവിലെ സബ് ഏജന്റായ തെങ്കാശി സ്വദേശി എം.വെങ്കിടേശ് മൂന്നു തവണയായി 1800 ലോട്ടറി ടിക്കറ്റുകൾ വാങ്ങിയത്. വെങ്കിടേശിൽ നിന്നും എടുത്ത ലോട്ടറിയ്ക്കാണ് ഷറഫുദ്ദീനെ ഭാഗ്യം കടാക്ഷിച്ചത്. 2010ലെ സമ്മർ ബംപറിൽ 2 കോടി അടിച്ചതും വെങ്കിടേശ് വിറ്റ ടിക്കറ്റിനായിരുന്നു.

ക്രിസ്മസ്–പുതുവത്സര ബംപറിന്റെ ആകെ 33 ലക്ഷം ടിക്കറ്റുകളാണ് അച്ചടിച്ചത്. 32,99,982 ടിക്കറ്റുകൾ വിറ്റു.ഞായറാഴ്ച തിരുവനന്തപുരം ഗോർക്കി ഭവനിൽ, തിരുവനന്തപുരം കോർപറേഷൻ മേയർ ആര്യ രാജേന്ദ്രനാണ് നറു‍ക്കെടുത്തത്. ആറു കോടി രൂപ ഒന്നാം സമ്മാനമായ സമ്മർ ബംപർ ടിക്കറ്റിന്റെ പ്രകാശനവും ഇതോടൊപ്പം നടന്നു.

Advertisment

Read more: ഭാഗ്യം കടാക്ഷിക്കുമെന്ന് കരുതിയിരുന്നില്ല, ഫലമറിഞ്ഞത് വൈകി; തിരുവോണ ബംപര്‍ വിജയി പറയുന്നു

Kerala Lottery Christmas New Year Bumper

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: