തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര ബംപർ (BR 71) ലോട്ടറി ടിക്കറ്റ് വിൽപന ഉദ്ഘാടനം ചെയ്തു. 12 കോടിയാണ് ക്രിസ്മസ് പുതുവത്സര ബംപറിന്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 കോടി (50 ലക്ഷം വീതം 10 പേർക്ക്), മൂന്നാം സമ്മാനം (10 ലക്ഷം വീതം 10 പേർക്ക്), നാലാം സമ്മാനം 1 കോടി (5 ലക്ഷം വീതം 20 പേർക്ക്), അഞ്ചാം സമ്മാനം 1 ലക്ഷം (അവസാന അഞ്ചക്കത്തിന്). ക്രിസ്മസ് പുതുവത്സര ബംപർ ടിക്കറ്റിന്റെ വില 300 രൂപ. 2020 ഫെബ്രുവരി 10 നാണ് നറുക്കെടുപ്പ്.

ഇന്നലെ തന്നെ എല്ലായിടത്തും ടിക്കറ്റുകൾ വിൽപനയ്ക്ക് എത്തിച്ചിരുന്നു. 20 ലക്ഷം ടിക്കറ്റുകളാണ് നിലവിൽ അച്ചടിച്ചിട്ടുളളത്. ഇത് വിറ്റുതീരുന്ന മുറയ്ക്ക് കൂടുതൽ ടിക്കറ്റുകൾ അച്ചടിക്കും. പരമാവധി 45 ലക്ഷം ടിക്കറ്റുകളാണ് കേരള ഭാഗ്യക്കുറി വകുപ്പിന് അച്ചടിക്കാൻ കഴിയുക.

Kerala Pooja Bumper Lottery Result Highlights: പൂജ ബംപർ; ഒന്നാം സമ്മാനം RI 332952 ടിക്കറ്റിന്
കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പൂജ ബംപർ (BR 70) ലോട്ടറി നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഒന്നാം സമ്മാനമായ 5 കോടി RI 332952 എന്ന ടിക്കറ്റ് നമ്പരിന് ലഭിച്ചു. രണ്ടാം സമ്മാനം NA 519045, VA 584416, RA 467898, TH 576552, RI 578954 എന്നീ ടിക്കറ്റ് നമ്പരുകൾക്കാണ്.

ഉച്ചയ്ക്ക് 2 മണിക്ക് തിരുവനന്തപുരത്തെ ഗോർഖി ഭവനിൽവച്ചാണ് നറുക്കെടുപ്പ് നടന്നത്. ഒന്നാം സമ്മാനം അഞ്ചു കോടിയാണ്. രണ്ടാം സമ്മാനം 50 ലക്ഷം (10 ലക്ഷം വീതം 5 പേർക്ക്). മൂന്നാം സമ്മാനം 50 ലക്ഷം (5 ലക്ഷം വീതം 10 പേർക്ക്). നാലാം സമ്മാനം ഒരു ലക്ഷം (അവസാന അഞ്ചക്കത്തിന്). ഇതു കൂടാത 5000, 2000, 1000, 500 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്.

പൂജാ ബംപറിന്റെ ടിക്കറ്റ് വില 200 രൂപ. NA,VA, RA, TH, RI എന്നീ അഞ്ചു സീരീസുകളിലാണ് ടിക്കറ്റ് പുറത്തിറക്കിയിട്ടുളളത്. ഇത്തവണ 35 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് അച്ചടിച്ചത്. ഇതിൽ 34,22,980 ടിക്കറ്റുകൾ വിറ്റഴിഞ്ഞു. പരമാവധി 45 ലക്ഷം ടിക്കറ്റാണു ലോട്ടറി വകുപ്പിന് അച്ചടിക്കാന്‍ കഴിയുക. കഴിഞ്ഞ വര്‍ഷം പൂജ ബംപറില്‍ 22 ലക്ഷം ടിക്കറ്റാണു വിറ്റിരുന്നത്. ഒന്‍പതു കോടി രൂപയായിരുന്നു സര്‍ക്കാരിനുണ്ടായ ലാഭം. ടിക്കറ്റ് വില്‍പ്പനയിനത്തില്‍ 29.14 കോടി രൂപ ലഭിച്ചു. 11.97 കോടി രൂപ സമ്മാനമായി നല്‍കി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.