Christmas New Year Bumper: ക്രിസ്മസ് പുതുവത്സര ബംപർ: 20 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞു

Christmas New Year Bumper: പരമാവധി 45 ലക്ഷം ടിക്കറ്റുകളാണ് കേരള ഭാഗ്യക്കുറി വകുപ്പിന് അച്ചടിക്കാൻ കഴിയുക

Christmas New Year bumper, kerala lottery, ie malayalam

Christmas New Year Bumper: തിരുവനന്തപുരം: ക്രിസ്മസ് പുതുവത്സര ബംപർ (BR 71) നറുക്കെടുപ്പ് ഫെബ്രുവരി 10 ന് നടക്കും. 30 ലക്ഷം ടിക്കറ്റുകൾ അച്ചടിച്ചതിൽ 20 ലക്ഷം ടിക്കറ്റുകൾ വിറ്റഴിഞ്ഞിട്ടുണ്ട്. ജനുവരി 31 നകം മുഴുവൻ ടിക്കറ്റുകളും വിറ്റഴിയുമെന്നാണ് ലോട്ടറി വകുപ്പിന്റെ പ്രതീക്ഷ. 20 ലക്ഷം ടിക്കറ്റുകളാണ് ആദ്യം അച്ചടിച്ചത്. ഇത് വിറ്റു തീർന്നതോടെയാണ് 10 ലക്ഷം ടിക്കറ്റുകൾ കൂടി അച്ചടിച്ചത്. പരമാവധി 45 ലക്ഷം ടിക്കറ്റുകളാണ് കേരള ഭാഗ്യക്കുറി വകുപ്പിന് അച്ചടിക്കാൻ കഴിയുക.

Kerala Lottery Sthree Sakthi SS-192 Result: സ്ത്രീ ശക്തി SS-192 ലോട്ടറിയുടെ നറുക്കെടുപ്പ് ഇന്ന്

12 കോടിയാണ് ക്രിസ്മസ് പുതുവത്സര ബംപറിന്റെ ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 കോടി (50 ലക്ഷം വീതം 10 പേർക്ക്), മൂന്നാം സമ്മാനം (10 ലക്ഷം വീതം 10 പേർക്ക്), നാലാം സമ്മാനം 1 കോടി (5 ലക്ഷം വീതം 20 പേർക്ക്), അഞ്ചാം സമ്മാനം 1 ലക്ഷം (അവസാന അഞ്ചക്കത്തിന്). ക്രിസ്മസ് പുതുവത്സര ബംപർ ടിക്കറ്റിന്റെ വില 300 രൂപ.

Read Also: ക്രിസ്മസ് പുതുവത്സര ബംപർ: ഒന്നാം സമ്മാനം 12 കോടി, ടിക്കറ്റ് വിൽപന ആരംഭിച്ചു

കേരള സര്‍ക്കാരിന്റെ പ്രധാന വരുമാന സ്രോതസ്സുകളില്‍ ഒന്നാണ് ലോട്ടറി. ദിനംപ്രതി നറുക്കെടുന്ന ടിക്കറ്റുകള്‍ക്കു പുറമേ ബംബര്‍ ടിക്കറ്റുകളും സര്‍ക്കാര്‍ പുറത്തിറക്കാറുണ്ട്. ഓണം, വിഷു, ക്രിസ്മസ്, പൂജ എന്നിവയോടനുബന്ധിച്ചാണ് ബംബര്‍ ടിക്കറ്റുകള്‍ പുറത്തിറക്കാറുളളത്. ഇതിനു പുറമേ മണ്‍സൂണ്‍, സമ്മര്‍ ബംബര്‍ ടിക്കറ്റുകളുമുണ്ട്.

Get the latest Malayalam news and Kerala news here. You can also read all the Kerala news by following us on Twitter, Facebook and Telegram.

Web Title: Christmas new year bumper br71 12 crore draw date on 2020 february 10 20 lakh ticket sold

Next Story
തദ്ദേശ തിരഞ്ഞെടുപ്പിനുള്ള വോട്ടർ പട്ടിക: തിരഞ്ഞെടുപ്പ് കമ്മിഷന് ഹെെക്കോടതി നോട്ടീസ്
The moderation of comments is automated and not cleared manually by malayalam.indianexpress.com
Best of Express