/indian-express-malayalam/media/media_files/4Kov4EoVAEXO0p4U7PAD.jpg)
Christmas New Year Bumper 2023 Result
Kerala Lottery Christmas New Year Bumper BR 95 2023-2024 Result: സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ട്വന്റി 20 സമ്മാനഘടനയുള്ള 2023-24ലെ ക്രിസ്തുമസ് - ന്യൂ ഇയര്‍ ബംപർ നറുക്കെടുപ്പ് നാളെ. ആരാണ് 20 കോടി നേടുന്ന ആ ഭാഗ്യശാലിയെന്ന് നാളെ അറിയാം. ജനുവരി 24 ഉച്ചയ്ക്ക് രണ്ടു മണിയ്ക്കാണ് ടിക്കറ്റ് നറുക്കെടുപ്പ്.
റെക്കോർഡ് വിൽപ്പനയാണ് ഈ വർഷം രേഖപ്പെടുത്തിയത്. ഇതുവരെ 45 ലക്ഷത്തിലേറെ ടിക്കറ്റുകളാണ് വിറ്റുപോയത്. 50 ലക്ഷം ടിക്കറ്റുകളാണ് ഈ വർഷം ലോട്ടറി വകുപ്പ് അച്ചടിച്ചത്.
മുന്‍ വര്‍ഷം 16 കോടി രൂപയായിരുന്ന ഒന്നാം സമ്മാനം. എന്നാൽ ഇത്തവണ 20 കോടിയാണ് ഒന്നാം സമ്മാനമെന്നതാണ് പ്രത്യേകത. രണ്ടാം സമ്മാനവും 20 കോടി തന്നെ, ഭാഗ്യാന്വേഷികളിലെ 20 പേര്‍ക്ക് ഒരു കോടി വീതമെന്ന കണക്കിലാണ് രണ്ടാം സമ്മാനം നൽകുക.
30 പേര്‍ക്ക് 10 ലക്ഷം രൂപ വീതം നല്‍കുന്ന മൂന്നാം സമ്മാനവും (ആകെ മൂന്നു കോടി-ഓരോ സീരീസുകളിലും മൂന്ന് സമ്മാനം), 20 പേര്‍ക്ക് 3 ലക്ഷം രൂപ വീതം നല്‍കുന്ന നാലാം സമ്മാനവും (ആകെ അറുപതു ലക്ഷം- ഓരോ സീരീസുകളിലും രണ്ട് സമ്മാനം), 20 പേര്‍ക്ക് 2 ലക്ഷം രൂപ വീതം നല്‍കുന്ന അഞ്ചാം സമ്മാനവും (ആകെ നാല്‍പതു ലക്ഷം- ഓരോ സീരീസുകളിലും രണ്ട് സമ്മാനം) മുതല്‍ അവസാന നാലക്കത്തിന് 400 രൂപ ഉറപ്പാക്കുന്ന സമ്മാനങ്ങളും നിശ്ചയിച്ചിട്ടുണ്ട്.
ഒന്നാം സമ്മാനാര്‍ഹമാകുന്ന ടിക്കറ്റിന്റെ മറ്റ് ഒന്‍പതു സീരീസുകളിലെ അതേ നമ്പരുകള്‍ക്ക് സമാശ്വാസ സമ്മാനമായി ഒരു ലക്ഷം രൂപ വീതം ലഭിക്കും.
3,88,840 സമ്മാനങ്ങളായിരുന്നു 2022-23ലെ ക്രിസ്തുമസ്-ന്യൂ ഇയര്‍ ബമ്പറിന് ഉണ്ടായിരുന്നത്. ഇക്കുറിയുള്ളത് ആകെ 6,99,300 സമ്മാനങ്ങൾ നൽകും. 400 രൂപയാണ് ടിക്കറ്റ് വില.
ഏജന്റുമാര്‍ക്ക് ടിക്കറ്റ് വില്‍പ്പന അടിസ്ഥാനമാക്കി നറുക്കെടുപ്പിന് ശേഷം ടിക്കറ്റ് ഒന്നിന് ഒരു രൂപ ഇന്‍സന്റീവ് നല്‍കും. ഏറ്റവുമധികം ടിക്കറ്റ് വില്‍പ്പനയ്ക്കായി എടുക്കുന്ന ഏജന്റുമാര്‍ക്ക് സ്‌പെഷ്യല്‍ ഇന്‍സെന്റീവായി 35000 രൂപയും സെക്കന്‍ഡ്, തേര്‍ഡ് ഹയസ്റ്റ് പര്‍ച്ചേസര്‍മാര്‍ക്ക് യഥാക്രമം 20000 രൂപയും 15000 രൂപയും നല്‍കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.