Christmas New Year Bumper 2022: ക്രിസ്മസ്-പുതുവത്സരം ബംപർ ടിക്കറ്റ് വിൽപന ഏഴു ലക്ഷം കടന്നു. നിലവിൽ 15 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പ് അച്ചടിച്ചിട്ടുള്ളത്. ഇതിൽ ഏഴര ലക്ഷത്തോളം ടിക്കറ്റുകൾ വിറ്റഴിഞ്ഞിട്ടുണ്ട്. പരമാവധി 90 ലക്ഷം ടിക്കറ്റുകളാണ് ലോട്ടറി വകുപ്പിന് അച്ചടിക്കാനാവുക. 2023 ജനുവരി 19 നാണ് ക്രിസ്മസ്-പുതുവത്സര ബംപർ നറുക്കെടുപ്പ്.
ഇത്തവണ ക്രിസ്മസ്-പുതുവത്സര ബംപറിന്റെ ഒന്നാം സമ്മാനം 16 കോടിയാണ്. കഴിഞ്ഞ വർഷം ഒന്നാം സമ്മാനം 12 കോടി രൂപയായിരുന്നു. ഇത്തവണ ന്യൂ ഇയർ ബംപറിന്റെ ഒന്നാം സമ്മാനം നാല് കോടി രൂപ വർധിപ്പിക്കുമ്പോൾ ടിക്കറ്റ് വിലയിൽ നൂറ് രൂപ വർധനവുണ്ട്. കഴിഞ്ഞ വർഷം ക്രിസ്മസ്- ന്യൂ ഇയർ ബംപറിന് വില 300 രൂപയായിരുന്നുവെങ്കിൽ ഇത്തവണ അത് 400 രൂപയാക്കി വർധിപ്പിച്ചിട്ടുണ്ട്.
ഒന്നാം സമ്മാനം 16 കോടി രൂപയായി വർധിപ്പിച്ചതിനൊപ്പം മറ്റ് സമ്മാനങ്ങൾ ഇങ്ങനെയാണ്. രണ്ടാം സമ്മാനം ഒരു കോടി. മൂന്നാം സമ്മാനം ഒരു ലക്ഷം രൂപ വീതമാണ് ലഭിക്കുക. ഇത് 20 പേർക്ക് ലഭിക്കും. നാലാം സമ്മാനം 5000, അഞ്ചാം സമ്മാനം 3000, ആറാം സമ്മാനം 2000, ഏഴാം സമ്മാനം 1000 എന്നിങ്ങനെയാണ് മറ്റു സമ്മാനങ്ങൾ. സമാശ്വാസ സമ്മാനമായി മൂന്നു ലക്ഷമാണ് ലഭിക്കുക.