/indian-express-malayalam/media/media_files/2025/12/23/kerala-train-2025-12-23-13-08-46.jpg)
Source: Freepik
കൊച്ചി: ക്രിസ്മസ്-പുതുവത്സര സീസൺ പ്രമാണിച്ച് കൂടുതൽ പ്രത്യേക ട്രെയിനുകൾ റെയിൽവേ പ്രഖ്യാപിച്ചു. ബെഗളൂരു-കൊല്ലം പ്രത്യേക ട്രെയിൻ ഡിസംബർ 25ന് ഉച്ചകഴിഞ്ഞ് മൂന്നുമണിക്ക് പുറപ്പെടും. ട്രെയിൻ വെള്ളിയാഴ്ച 6 30ന് കൊല്ലത്തെത്തും.
ട്രെയിൻ നമ്പർ 06577 എസ്എംവിടി ബെംഗളൂരു - കൊല്ലം എക്സ്പ്രസ് സ്പെഷ്യൽ ഡിസംബർ 23 ന് രാത്രി 11.00 മണിക്ക് എസ്എംവിടി ബെംഗളൂരുവിൽ നിന്ന് പുറപ്പെട്ട് 24 ന് വൈകുന്നേരം 4.00 മണിക്ക് കൊല്ലത്ത് എത്തിച്ചേരും.
ട്രെയിൻ നമ്പർ 06578 കൊല്ലം-എസ്എംവിടി ബെംഗളൂരു എക്‌സ്‌പ്രസ് സ്‌പെഷ്യൽ കൊല്ലത്ത് നിന്ന് പുറപ്പെടും. 2025 ഡിസംബർ 24 ബുധനാഴ്ച വൈകുന്നേരം 6.30 ന് പുറപ്പെടും, അടുത്ത ദിവസം രാവിലെ 11.00 ന് ബെംഗളൂരുവിൽ എസ്എംവിടിയിൽ എത്തിച്ചേരും.
Also Read:വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ
മലബാർ മേഖലയിലേക്കും ട്രെയിൻ അനുവദിച്ചു. മംഗളുരുവിനും ചെന്നൈയ്ക്കും ഇടയിൽ പ്രത്യേക ട്രെയിനുകൾ ഡിസംബർ 24 , 31തീയതികളിൽ സർവീസ് നടത്തും. 21 കോച്ചുകൾ വീതമുള്ള സ്‌പെഷ്യൽ എക്‌സ്പ്രസ് ട്രെയിനാണ് അനുവദിച്ചത്.
Also Read:സന്ദേശങ്ങൾ ബാക്കിയാക്കി നന്മ നിറഞ്ഞ ശ്രീനിവാസൻ മടങ്ങി
നേരത്തെ ബെംഗളൂരുവിൽ നിന്ന് എറണാകുളം വഴി തിരുവനന്തപുരത്തേക്ക് സ്‌പെഷ്യൽ ട്രെയിൻ റെയിൽവേ പ്രഖ്യാപിച്ചിരിന്നു. ഇതിനുപുറമേയാണ് പുതിയ സർവ്വീസുകൾ റെയിൽവേ പ്രഖ്യാപിച്ചത്.
ക്രിസ്മസ് അവധിക്കാലത്ത് കേരളത്തിലേക്ക് ടിക്കറ്റ് കിട്ടാനില്ലാത്ത സ്ഥിതിയായിരുന്നു. ബെംഗളൂരു, ചെന്നൈ എന്നിവടങ്ങളിൽ നിന്നുള്ള യാത്രക്കാരെയാണ് ഇത് ഏറെ ബുദ്ധിമുട്ടിലാക്കിയിരുന്നത്. ഇതിനെ തുടർന്നാണ് പുതിയ ട്രെയിനുകൾ പ്രഖ്യാപിച്ചത്. നേരത്തെ, മുംബൈ, സൂറത്ത് എന്നിവടങ്ങളിൽ നിന്നും കേരളത്തിലേക്ക് ക്രിസ്മസ് പ്രമാണിച്ച് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചിട്ടുണ്ട്.
Also Read:വീണ്ടെടുക്കാനാവാത്ത നഷ്ടം; ശ്രീനിവാസന്റെ ജീവിതം പരിശ്രമശാലികൾക്കുള്ള പാഠപുസ്തകമെന്ന് മുഖ്യമന്ത്രി
അതേസമയം, ക്രിസ്മസ് കാലത്ത് ബെംഗളൂരുവിൽ നിന്നുള്ള യാത്രാ പ്രതിസന്ധി പരിഹരിക്കുവാൻ കെഎസ്ആർടിസിയും കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷനും കൂടുതൽ സർവ്വീസുകൾ ഓപ്പറേറ്റ് ചെയ്യും. കെഎസ്ആർടിസി ബെംഗളൂരുവിൽ നിന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് 25 ബസുകളാണ് പ്രഖ്യാപിച്ചിരിക്കുന്നത്. കർണാടക ട്രാൻസ്‌പോർട്ട് കോർപ്പറേഷൻ 66 സർവ്വീസുകൾ ഓപ്പറേറ്റ് ചെയ്യും.
Read More:ശബരിമല മണ്ഡലകാലം; പ്രത്യേക ട്രെയിനുകൾ പ്രഖ്യാപിച്ചു, കേരളത്തിൽ എട്ടിടത്ത് സ്റ്റോപ്പുകൾ
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us