വത്തിക്കാൻ: യേശുക്രിസ്തുവിന്റെ തിരുപ്പിറവി ദിനത്തിൽ ലോകമെമ്പാടുമുള്ള വിശ്വാസികൾ ഇന്ന് ക്രിസ്മസ് ആഘോഷിക്കുന്നു. ബെത്‌ലഹേമിലെ കാലിത്തൊഴുത്തിൽ ഉണ്ണിയേശു പിറന്നു വീണതിനെ അനുസ്മരിച്ച് ദേവാലയങ്ങളിൽ വിശ്വാസികൾ ഒത്തുചേരുകയും ശാന്തിയുടേയും സമാധാനത്തിന്റേയും സന്ദേശങ്ങൾ പങ്കുവയ്ക്കുകയും ചെയ്തു.

വ​ത്തി​ക്കാ​നി​ലും ഉ​ണ്ണി​യേ​ശു പി​റ​ന്ന ബ​ത്‍​ല​ഹേ​മി​ലു​ള്ള നേ​റ്റി​വി​റ്റി ദേ​വാ​ല​യ​ത്തി​ലും വി​ശു​ദ്ധ​കു​ർ​ബാ​ന ന​ട​ന്നു. വ​ത്തി​ക്കാ​നി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ ക്രി​സ്മ​സ് പ്രാ​ർ​ത്ഥ​ന​ക​ൾ​ക്കാ​യി പ​തി​നാ​യി​ര​ങ്ങ​ളാ​ണ് ഒ​ത്തു​കൂ​ടി​യത്. മാ​ർ​പാപ്പ​യു​ടെ പ​ര​മ്പ​രാ​ഗ​ത ക്രി​സ്മ​സ് പ്ര​സം​ഗ​വും വി​ശു​ദ്ധ കു​ർ​ബാ​ന​യും ന​ട​ന്നു. ക​ന​ത്ത സു​ര​ക്ഷാ​ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് വ​ത്തി​ക്കാ​നി​ൽ ഇ​ത്ത​വ​ണ ഒ​രു​ക്കി​യ​ത്. സംസ്ഥാനത്തും വിവിധ ദേവാലയങ്ങളിലും വിശുദ്ധ കുർബാനയും തിരുകർമ്മങ്ങളും നടന്നു.

വത്തിക്കാൻ ഉദ്യോഗസ്ഥർക്കായുള്ള ക്രിസ്മസ് ദിന സന്ദേശത്തിൽ പോപ് ഫ്രാൻസിസ്, പുതിയ കാലത്തെ ക്രിസ്തുമതത്തെ പുനർനിർവചിക്കാനാണ് ആഹ്വാനം ചെയ്തത്. യൂറോപ്പിൽ പോസ്റ്റ് – ക്രിസ്ത്യൻ കാലഘട്ടത്തിൽ കാലത്തിനനുസരിച്ച് ക്രിസ്തുമതത്തെ പുതുതലമുറയിലേക്ക് എത്തിക്കേണ്ടതുണ്ടെന്ന് മാർപ്പാപ്പ പറഞ്ഞിരുന്നു. ഒപ്പം സഭയുടെ വീഴ്ചകൾ​ വിശ്വാസികളെ ക്രിസ്തുവിൽ നിന്ന് അകറ്റാതിരിക്കട്ടെ എന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിലും വിശ്വാസികൾ ദേവാലയങ്ങളിൽ തിരുപ്പിറവി ആഘോഷിച്ചു. തിരുപ്പിറവി ആഘോഷങ്ങളുമായി ബന്ധപ്പെട്ട് പ്രാർത്ഥനകളും പാതിരാക്കുർബാനകളും പ്രത്യേക ശുശ്രൂഷകളും നടന്നു. പൗരത്വനിയമഭേദഗതിയുടെ ഭാഗമായി നടക്കുന്ന പ്രതിഷേധങ്ങൾ പരോക്ഷമായെങ്കിലും പരാമർശിച്ചുകൊണ്ടായിരുന്നു പല സഭാധ്യക്ഷൻമാരുടെയും ക്രിസ്മസ് ദിന സന്ദേശവുമായുള്ള പ്രസംഗങ്ങൾ.

യാക്കോബായ സുറിയാനി സഭയുടെ കൊച്ചി എളംകുളം സെന്‍റ് മേരീസ് സൂനോറോ കത്തീഡ്രലിൽ നടന്ന ക്രിസ്തുമസ് ശുശ്രൂഷകൾക്ക് മെത്രാപ്പൊലീത്തൻ ട്രസ്റ്റി മോർ ഗ്രിഗോറിയോസ് ജോസഫ് മുഖ്യ കാർമികത്വം വഹിച്ചു. പള്ളിയിലെ പ്രാർഥനക്കു ശേഷം പ്രത്യേക തീജ്വാല ശുശ്രൂഷയും നടന്നു.

തിരുവനന്തപുരം പട്ടം സെന്‍റ് മേരീസ് മലങ്കര സിറിയൻ കാത്തലിക് കത്തീഡ്രലിൽ, അതിരൂപതാ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ക്ലിമ്മിസാണ് പ്രാർത്ഥനാ ചടങ്ങുകൾക്ക് നേതൃത്വം നൽകിയത്. പാളയം സെന്‍റ് ജോസഫ് കത്തീഡ്രലിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് ഡോ. സൂസെപാക്യം ക്രിസ്മസ് പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.

കൊച്ചി മറൈൻ ഡ്രൈവ് സെന്‍റ് മേരീസ് ബസലിക്കയിൽ കർദിനാൾ ജോർജ് ആലഞ്ചേരിയുടെ നേതൃത്വത്തിലായിരുന്നു പ്രാർത്ഥനാച്ചടങ്ങുകൾ. കൊച്ചി സെന്‍റ് ഫ്രാൻസിസ് കത്തീഡ്രലിൽ വരാപ്പുഴ അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് കളത്തിപ്പറമ്പിലാണ് ശുശ്രൂഷകൾക്കും പ്രാർത്ഥനകൾക്കും നേതൃത്വം നൽകിയത്. കൊച്ചി എളംകുളം സെന്‍റ് മേരീസ്‌ സൂനോറോ പള്ളിയിൽ യാക്കോബായ സഭയുടെ മെത്രോപ്പോലീത്തൻ ട്രസ്റ്റി മാർ ഗ്രിഗോറിയോസ് ജോസഫ് ക്രിസ്മസ് ദിന സന്ദേശം നൽകി.

കോഴിക്കോട് ദേവമാതാ കത്തീഡ്രലിൽ കോഴിക്കോട് രൂപതാ ബിഷപ്പ് വർഗീസ് ചക്കാലക്കൽ കുർബാനയ്ക്ക് നേതൃത്വം നൽകി.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.