/indian-express-malayalam/media/media_files/2025/12/24/christmas-2025-12-24-17-05-26.jpg)
എക്സ്‌പ്രസ് ഫൊട്ടോ
പുല്‍ക്കൂടുകളും ക്രിസ്മസ് ട്രീകളും നക്ഷത്രങ്ങളുമെല്ലാമായി നാടും നഗരവും ക്രിസ്മസിനെ വരവേല്‍ക്കുകയാണ്. ശാന്തിയുടെയും സമാധാനത്തിന്റെയും സഹനത്തിന്റെയും സന്ദേശം ലോകത്തിന് പകര്‍ന്ന് നല്‍കിയ യേശു ദേവന്റെ തിരുപിറവിയുടെ ഓർമപ്പെടുത്തലാണ് ഓരോ ക്രിസ്‌മസും. ലോകമെമ്പാടുമുള്ള ക്രൈസ്തവ വിശ്വാസികള്‍ ഒന്നടങ്കം ആഘോഷിക്കുന്ന ദിനം.
ക്രിസ്മസ് ദിനത്തിൽ ലോകമെമ്പാടുമുള്ള ദേവാലയങ്ങളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടക്കും. ഉണ്ണിയേശുവിന്റെ തിരുപ്പിറവി അറിയിച്ചുകൊണ്ട് കേരളത്തിലെ ദേവാലയങ്ങളിലും പാതിര കുര്‍ബാനകള്‍ നടക്കും. പുതുവസ്ത്രങ്ങള്‍ അണിഞ്ഞും രുചികരമായ ഭക്ഷണവിഭവങ്ങള്‍ ഒരുക്കിയുമാണ് ക്രിസ്മസ് ആഘോഷിക്കുന്നത്.
Also Read: പ്രിയപ്പെട്ടവർക്ക് ക്രിസ്മസ് ആശംസകൾ കൈമാറാം
ജാതിമത ചിന്തകള്‍ക്കപ്പുറം ലോകജനത ഒന്നായി ക്രിസ്മസ് ആഘോഷിക്കുന്നു. ക്രിസ്മസിന് ഒരു ദിവസം മാത്രം ബാക്കി നിൽക്കെ നാടും നഗരവും ക്രിസ്മസ് ലഹരിയിൽ മുഴുകിക്കഴിഞ്ഞു. ദിവസങ്ങള്‍ക്ക് മുമ്പ് തന്നെ ക്രിസ്മസിനെ വരവേല്‍ക്കാനായി പള്ളികളില്‍ ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. കൊച്ചി നഗരത്തിലെ പള്ളികളെല്ലാം ഇതിനകം തന്നെ ദീപാലംകൃതമായിട്ടുണ്ട്.
Also Read: പൊടിഞ്ഞു പോകില്ല ഉടയില്ല, പെർഫക്ടായി കേക്ക് മുറിക്കാൻ ഇതാ പൊടിക്കൈകൾ
പ്രതീക്ഷയുടെ ഒരു മഞ്ഞുകാലമാണ് ഓരോ ക്രിസ്മസ് കാലവും. പ്രതീക്ഷകളുടെയും പ്രത്യാശയുടെയും വലിയൊരു പച്ചത്തുരുത്ത് ഓരോ ക്രിസ്മസ് കാലവും നമുക്ക് പകർന്നുനൽകുന്നു. പരസ്പരം സ്‌നേഹിക്കുമ്പോഴാണ് മനുഷ്യജീവിതം പൂർണ്ണതയിൽ എത്തുകയെന്ന വലിയ സന്ദേശം ഓരോ ക്രിസ്മസ് കാലവും ലോകത്തോട് വിളിച്ചോതുന്നു. ക്രിസ്മസ് അലങ്കാരങ്ങളും കേക്കുകളുമെല്ലാം വാങ്ങാനായി കടകളിൽ വൻതിരക്കാണ്. പതിവു തെറ്റിക്കാതെ ഇത്തവണയും ക്രിസ്മസ് വമ്പൻ ആഘോഷമാക്കാൻ ഒരുങ്ങുകയാണ് ഓരോ മലയാളിയും.
Read More: നന്മയും സ്നേഹവും നിറഞ്ഞ ക്രിസ്മസ് രാവിൽ ഏവർക്കും ആശംസകൾ നേരാം
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us