കോട്ടയം : കണ്ണൂരിൽ 16 വയസ്സുകാരിയെ പീഡിപ്പിച്ച സംഭവത്തിൽ പ്രതിയായ റോബിൻ വടക്കഞ്ചേരിയെ സംരക്ഷിക്കില്ലെന്ന് കേരള കാത്തലിക് ബിഷപപ്പ് കൗൺസിൽ.ലൈംഗീക പീഡനക്കേസുകളിൽ സഭയ്ക്ക് സീറോ ടോളറൻസ് നയമാണെന്നും സംഭവത്തിൽ ഏത് അന്വേഷണത്തേയും സ്വാഗതം ചെയ്യുന്നതായും കെസിബിസി വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.തെളിവ് നശിപ്പിക്കാൻ സഭ കൂട്ടുനിൽക്കില്ലെന്നും കെസിബിസി അറിയിച്ചു

കൊട്ടിയൂർ നീണ്ടു നോക്കി പള്ളിയിൽ നടന്ന സംഭവം ഒതുക്കി തീർക്കാൻ ശ്രമം നടന്നു​ എന്ന ആരോപണം ഉയരുന്നതിനിടെയാണ് കെസിബിസിയുടെ പ്രതികരണം.ആരോപണ വിധേയനായ റോബിൻ വടക്കുംഞ്ചേരിയെ പൗര്യോഹത്യ പദവികളിൽ നിന്നും സസ്പെൻഡ് ചെയ്തതായി നേരത്തെ താമരശ്ശേരി രൂപത അറിയിച്ചിരുന്നു.

ഇന്നലെ രാത്രിയാണ് ഫാ.റോബിനെ അങ്കമാലിയിൽനിന്നും പിടികൂടിയത്. തുടർന്ന് കുട്ടികൾക്കെതിരായ അക്രമം തടയുന്നതിനുള്ള വകുപ്പടക്കം ചുമത്തി കേസെടുത്തു. പ്രായപൂർത്തിയായ പെൺകുട്ടി പ്രസവിച്ചിട്ടും വിവരം അറിയിക്കാതിരുന്ന മാതാപിതാക്കളെയും പൊലീസ് ചോദ്യം ചെയ്തു. സമാനമായ മറ്റു പീഡനങ്ങൾ നടന്നിട്ടുണ്ടോയെന്ന് അന്വേഷിക്കുമെന്നും പൊലീസ് വ്യക്തമാക്കി.

പ്ലസ് വൺ വിദ്യാർഥിനിയെ സ്കൂൾ മാനേജർ കൂടിയായ പളളി വികാരി പലതവണ പീഡിപ്പിച്ചതായാണ് വിവരം. പീഡനത്തെത്തുടർന്ന് പെൺകുട്ടി ഗർഭിണിയാവുകയും കുട്ടിയെ പ്രസവിക്കുകയും ചെയ്തതിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ