scorecardresearch
Latest News

കൊട്ടിയൂർ പീഡനം: അഗതി മന്ദിരത്തിനും ആശുപത്രിക്കും എതിരെ കേസ്

2 കന്യാസ്രീകളടക്കം 3 സ്ത്രീകളെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് നാളെ ഉണ്ടാകും

കൊട്ടിയൂർ പീഡനം: അഗതി മന്ദിരത്തിനും ആശുപത്രിക്കും എതിരെ കേസ്

കണ്ണൂർ: പേരാവൂർ നീണ്ടു നോക്കിയിൽ 16 കാരിയെ വൈദികൻ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ ക്രിസ്തുരാജ ആശുപത്രിക്കെതിരെയും, മനന്തവാടി രൂപതയ്ക്ക് കീഴിലുള്ള അഗതിമന്ദിരത്തിന് എതിരെയും കേസെടുത്തു. പ്രായപൂർത്തിയാകാത്ത പെൺകുട്ടി പ്രസവിച്ച വിവരം മറച്ചുവച്ചതിന് പോസ്കോ നിയമപ്രകരമാണ് ക്രിസ്തുരാജ ആശുപത്രിക്ക് എതിരെ കേസെടുത്തിരിക്കുന്നത്. വാർത്ത മറച്ചു വച്ചതിനാണ് മാനന്തവാടി അതിരൂപതയ്ക്ക് കീഴിലുള്ള അഗതിമന്ദിരത്തിന് എതിരെ കേസെടുത്തിരിക്കുന്നത്. 2 കന്യാസ്രീകളടക്കം 3 സ്ത്രീകളെയും കേസിൽ പ്രതി ചേർത്തിട്ടുണ്ട്. ഇവരുടെ അറസ്റ്റ് നാളെ ഉണ്ടാകുമെന്നാണ് പൊലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.സംഭവത്തിൽ വയനാട് ശിശുക്ഷേമ സമിതിയും വീഴ്ച വരുത്തിയതായി പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

വൈദികന്റെ പീഡന വാർത്ത മറച്ചുവെക്കാന ഗൂഡാലോചന നടന്നു എന്നാണ് പൊലീസ് പറയുന്നത്. ഇതിനുള്ള വ്യക്തമായ തെളിവുകൾ തങ്ങളുടെ പക്കലുണ്ടെന്നാണ് പൊലീസ് ഭാഷ്യം. ഇരയായ പെൺകുട്ടിയെ പഴിചാരി ഇന്നലെ പുറത്ത് വന്ന ശാലോമിന്റെ ലേഖനവും പൊലീസ് പരിശോധിക്കുന്നുണ്ട്.

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Christian priest rape police charge case against hospital and orphanage