കൊച്ചി: ക്രിസ്‌ത്യൻ പള്ളികളിൽ വിശ്വാസികൾക്ക് അപ്പവും വീഞ്ഞും നൽകുമ്പോൾ ശുചിത്വം ഉറപ്പാക്കാൻ നിർദേശം നൽകണമെന്നാവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. കോട്ടയത്തെ ക്വാളിഫൈഡ് മെഡിക്കൽ പ്രാക്‌ടിഷനേഴ്‌സ് അസോസിയേഷൻ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് കോടതി തള്ളിയത്.
Read Also: ക്രിസ്‌തു പ്രതിമ ഇവിടെ വേണ്ട; കർണാടകയിൽ കൂറ്റൻ പ്രതിഷേധവുമായി ഹെെന്ദവ സംഘടനകൾ
അപ്പവും വീഞ്ഞും വിശ്വാസികൾക്ക് പുരോഹിതർ നൽകുന്നത് ഒരേ പാത്രത്തിൽ നിന്നാണെന്നും ഉമിനീർ കലരാൻ ഇടയുണ്ടെന്നും ഇത് ‘എച്ച് 1 എൻ 1’ പോലുള്ള രോഗങ്ങൾ പകരാൻ ഇടയാക്കുമെന്നും ആരോപിച്ചായിരുന്നു ഹർജി. സർക്കാരിനും വിവിധ മതമേലധ്യക്ഷന്മാർക്കും നിവേദനം നൽകിയിട്ടും ഫലമില്ലെന്നും ഹർജിയിൽ ബോധിപ്പിച്ചിരുന്നു.
Read Also: സ്ട്രാറ്റജി വെച്ചു കളിക്കുന്ന രജിത് മുതൽ ഇനിയും ട്രാക്കിൽ ആവാത്ത സോമു വരെ
അപ്പവും വീഞ്ഞും ശുചിത്വമില്ലാതെയാണ് നൽകുന്നതെന്ന് കാണിക്കാൻ ഹർജിക്കാരൻ തെളിവ് ഹാജരാക്കിയിട്ടില്ലെന്ന് കോടതി പറഞ്ഞു. ഇക്കാര്യത്തിൽ ഏകികൃത രീതി നിർദേശിക്കാൻ കോടതിക്ക് ആവില്ലെന്നും ചീഫ് ജസ്റ്റിസ് എസ്.മണികുമാറും ജസ്റ്റിസ് ഷാജി പി.ചാലിയും അടങ്ങുന്ന ഡിവിഷൻ ബഞ്ച് വ്യക്തമാക്കി. വിശദമായ ഉത്തരവ് കോടതി പിന്നിട് പുറപ്പെടുവിക്കും.
Read Also: ഞാൻ ടോയ്‌ലറ്റിലെ വെള്ളം കുടിച്ചിട്ടുണ്ട്, പക്കായാണ്: രജിത് കുമാർ
ക്രിസ്‌ത്യൻ ദേവാലയങ്ങളിൽ കുർബാന മധ്യേയാണ് അപ്പവും വീഞ്ഞും നൽകുന്നത്. ചിലയിടത്ത് കെെകളിൽ നൽകുമ്പോൾ പല ദേവാലയങ്ങളിലും അപ്പവും വീഞ്ഞും വെെദികർ വിശ്വാസികളുടെ നാവിൽ വയ്‌ക്കുകയാണ് പതിവ്. ഇതിനെതിരെ നിരവധി വിമർശനങ്ങൾ നേരത്തെ ഉയർന്നിരുന്നു. അതേസമയം, ബ്ലാക് മാസ് പോലുള്ളവയ്‌ക്ക് അപ്പം ഉപയോഗിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടതോടെയാണ് ക്രിസ്‌ത്യൻ ദേവാലയങ്ങളിൽ കെെകളിൽ അപ്പം നൽകുന്ന രീതി കുറച്ചുകൊണ്ടുവന്നത്.