കൊ​ച്ചി: ചൂ​ർ​ണി​ക്ക​ര വ്യാ​ജ​രേ​ഖ​ക്കേ​സി​ൽ റ​വ​ന്യു ഉ​ദ്യോ​ഗ​സ്ഥ​ൻ ക​സ്റ്റ​ഡി​യി​ൽ. തി​രു​വ​ന​ന്ത​പു​രം ലാ​ൻ​ഡ് റ​വ​ന്യു ഓ​ഫീ​സി​ലെ അ​രു​ണ്‍ ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​ട​നി​ല​ക്കാ​ര​ൻ അ​ബു​ബി​ന്‍റെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ന​ട​പ​ടി. അ​ബു​വി​നെ ഇ​ന്ന് അ​റ​സ്റ്റു ചെ​യ്തി​രു​ന്നു.

വ്യാജരേഖ തയാറാക്കാന്‍ റവന്യൂ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചുവെന്ന് അബു മൊഴി നല്‍കിയിരുന്നു. ആലുവ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ഒളിവില്‍ കഴിഞ്ഞിരുന്ന ആലുവ സ്വദേശി അബുവിനെ പിടികൂടിയത്. വ്യാജരേഖ തയ്യാറാക്കാന്‍ റവന്യൂ ഉദ്യോഗസ്ഥരുടെ സഹായം ലഭിച്ചുവെന്ന് പ്രാഥമികമായ ചോദ്യം ചെയ്യലില്‍ തന്നെ അബു മൊഴി നല്‍കി. അബു ഇടനിലക്കാരന്‍ മാത്രമാണെന്നും ഇയാള്‍ക്ക് വ്യാജരേഖ തയ്യാറാക്കി നല്‍കിയത് തിരുവനന്തപുരം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന റവന്യൂ വകുപ്പിലെ വിരമിച്ച ഉദ്യോഗസ്ഥരാണെന്നാണ് സൂചന. തൃശൂര്‍ മതിലകം സ്വദേശിയായ ഹംസയുടെ ഉടമസ്ഥതയിലുള്ള ആലുവ ചൂര്‍ണിക്കരയിലെ 25 സെന്റ് നിലമാണ് വ്യാജരേഖകള്‍ ചമച്ച് നികത്തിയത്.

ലാൻഡ് റവന്യൂ കമ്മീഷണറുടെയും ആർഡിഒയുടെയും പേരിൽ വ്യാജ ഉത്തരവിറക്കിയായിരുന്നു തട്ടിപ്പ്. വ്യാജരേഖ നിര്‍മിക്കുന്നതിന് ഇടനിലക്കാരനായ അബുവിന് ഏഴ് ലക്ഷം രൂപ നല്‍കിയതായി ഹംസ പൊലീസിന് മൊഴി നല്‍കിയിരുന്നു. സെന്റിന് ലക്ഷങ്ങളാണ് ഇവിടെ ഭൂമിയുടെ വില. വില്ലേജ് ഓഫീസര്‍ നടത്തിയ പരിശോധനയിലാണ് തണ്ണീര്‍തടം തരം മാറ്റിയതുമായി ബന്ധപ്പെട്ട് നടന്ന തിരിമറി പുറത്ത് വന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.