scorecardresearch

Latest News

കോഴിക്കോട് നാലിടത്ത് കോളറ ബാക്ടീരിയയുടെ സാന്നിധ്യം

ജില്ലയില്‍ ഇതുവരെ ആര്‍ക്കും കോളറ സ്ഥിരീകരിച്ചിട്ടില്ല

Cholera, Cholera Symptoms

കോഴിക്കോട്: കഴിഞ്ഞ ദിവസം ഭക്ഷ്യവിഷബാധ റിപ്പോര്‍ട്ട് ചെയ്ത നാലിടത്തെ കിണറ്റിലെ വെള്ളത്തില്‍ കോളറ ബാക്ടീരിയയുടെ സാന്നിധ്യം. നരിക്കുനിയിലും പെരുമണ്ണയിലുമാണ് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധനയില്‍ ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയത്. എന്നാല്‍ ജില്ലയില്‍ ഇതുവരെ ആര്‍ക്കും കോളറ സ്ഥിരീകരിച്ചിട്ടില്ല.

നരിക്കുനിയിലെ മൂന്ന് കിണറുകളിലും പെരുമണ്ണയില്‍ ഒരു കിണറിലുമാണ് നിലവില്‍ ബാക്ടീരിയ കണ്ടെത്തിയിരിക്കുന്നത്. വിബ്രിയൊ കോളറയുടെ സാന്നിധ്യമാണ് കണ്ടെത്തിയതെന്ന് അധികൃതര്‍ അറിയിച്ചു. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ പരിശോധന നടത്താനാണ് അരോഗ്യ വകുപ്പിന്റെ അടിയന്തര യോഗത്തില്‍ തീരുമാനമായത്.

“വിബ്രിയൊ കോളറയുടെ സാന്നിധ്യം കണ്ടെത്തിയത് ഗൗരവതരമാണ്. ബാക്ടീരിയ കണ്ടെത്തിയ പ്രദേശത്തെ കിണറുകളെല്ലാം സൂപ്പര്‍ ക്ലോറിനേറ്റ് ചെയ്യും. നരിക്കുനിയില്‍ കുട്ടി മരിച്ചത് ഭക്ഷ്യവിഷബാധ മൂലം തന്നെയാണെന്ന് പ്രാഥമിക റിപ്പോര്‍ട്ട് ലഭിച്ചിട്ടുണ്ട്. കൂടുതല്‍ വ്യക്തത വരാന്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിക്കേണ്ടതുണ്ട്,” ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ഉമര്‍ ഫാറൂഖ് പറഞ്ഞു.

Also Read: സഞ്ജിത്ത് വധം: മൂന്നു പേര്‍ കസ്റ്റഡിയില്‍

Stay updated with the latest news headlines and all the latest Kerala news download Indian Express Malayalam App.

Web Title: Cholera bacteria presence detected in kozhikode