ആലപ്പുഴ: അടൂര്‍ എംഎല്‍എയും മാവേലിക്കര ലോക്സഭാ മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ഥിയുമായ ചിറ്റയം ഗോപകുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് ചിറ്റയത്തെ ആലപ്പുഴയിലുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. കണ്ടിയൂരില്‍ തുറന്ന വാഹനത്തില്‍ പ്രചാരണം നടത്തുന്നതിനിടെയാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. വാഹനം ബ്രേക്ക് ചെയ്തതിനെ തുടർന്ന് നെഞ്ച് വാഹനത്തിന്റെ കമ്പിയിൽ ഇടിച്ചതുമൂലമാണ് ദേഹാസ്വാസ്ഥ്യം ഉണ്ടായത്.
Read More: നാമനിര്‍ദേശ പത്രിക മറന്ന സ്ഥാനാര്‍ഥി; തിരഞ്ഞെടുപ്പ് ചൂടിലും എല്ലാവരെയും കൂളാക്കി ചിറ്റയം ഗോപകുമാര്‍
മാവേലിക്കരയിൽ സിറ്റിംഗ് എംപി കൊടിക്കുന്നിൽ സുരേഷാണ് ഇത്തവണയും യുഡിഎഫിനായി ജനവിധി തേടുന്നത്. അടൂർ എംഎൽഎ എന്ന നിലയിൽ ചിറ്റയം ഗോപകുമാറിനുള്ള ജനപ്രീതി ആയുധമാക്കി കൊടിക്കുന്നിലിനെ വീഴ്ത്താനാണ് ഇടതുമുന്നണി ലക്ഷ്യമിടുന്നത്. പ്രചാരണ പരിപാടികളിലും ചിറ്റയം ബഹുദൂരം മുൻപിലായിരുന്നു.