/indian-express-malayalam/media/media_files/2025/12/10/krishnapriya-2025-12-10-08-44-13.jpg)
ചിത്രപ്രിയ
കൊച്ചി: മലയാറ്റൂരിലെ വിദ്യാർഥിനിയുടെ മരണം കൊലപാതകമെന്ന് ആൺസുഹൃത്ത് സമ്മതിച്ചതായി റിപ്പോർട്ട്. 19 കാരിയായ ചിത്രപ്രിയയെ കൊലപ്പെടുത്തുകയായിരുന്നു എന്ന് ആൺസുഹൃത്തായ അലന്‍ സമ്മതിച്ചതായി പൊലീസ് വൃത്തങ്ങൾ അറിയിച്ചു. കാലടി പൊലീസ് അലന്റെ അറസ്റ്റു രേഖപ്പെടുത്തി.
മലയാറ്റൂർ മുണ്ടങ്ങാമറ്റം തുരുത്തിപറമ്പിൽ വീട്ടിൽ ഷൈജുവിന്റെ മകൾ ചിത്രപ്രിയയെ ഈ മാസം ആറാം തീയതി മുതലാണ് കാണാതായത്. ബെംഗളൂരുവില്‍ ഡിഗ്രി വിദ്യാര്‍ത്ഥിനിയായിരുന്നു പെൺകുട്ടിയെ അവധിക്കായി നാട്ടിലെത്തിയപ്പോഴായിരുന്നു കാണാതായത്. നാലു ദിവസങ്ങള്‍ക്ക് ശേഷം ഇന്നലെ റോഡരികിലെ ഒഴിഞ്ഞ പറമ്പില്‍ നിന്ന് മൃതദേഹം കണ്ടെടുക്കുകയായിരുന്നു.
കല്ലുപയോഗിച്ച് തലയ്ക്കടിച്ചായിരുന്നു കൊലപാതകമെന്നാണ് യുവാവ് പൊലീസിനോട് പറഞ്ഞത്. മദ്യലഹരിയിലായിരുന്നു കുറ്റകൃത്യം നടത്തിയതെന്നും റിപ്പോർട്ടുണ്ട്. ഇരുവരും തമ്മിൽ വഴക്കുണ്ടായതിനെ തുടർന്ന് കല്ലിന് തലയ്ക്കടിക്കുകയായിരുന്നു. ചിത്രപ്രിയയുടെ ശരീരത്തിലും തലയിലും മുറിവേറ്റ പാടുകൾ ഉണ്ടായിരുന്നു.
Also Read: വിധിയെഴുതാൻ വടക്കൻ കേരളം; ഇന്ന് നിശബ്ദ പ്രചാരണം; 1.53 കോടി വോട്ടർമാർ നാളെ ബൂത്തിലേക്ക്
പെൺകുട്ടിയുടെ മരണം കൊലപാതകമെന്ന സംശയത്തെ തുടർന്ന് ആൺ സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്ത് വരികയായിരുന്നു. അലനൊപ്പം ചിത്രപ്രിയ ബൈക്കിൽ പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പൊലീസിന് ലഭിച്ചിരുന്നു ഇതിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് മൂന്നു ദിവസത്തോളം പഴക്കമുണ്ടായിരുന്നു എന്നാണ് റിപ്പോർട്ട്.
Read More: ഗൂഢാലോചന ആരോപണം ദിലീപിന്റെ തോന്നൽ; സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പമെന്ന് മുഖ്യമന്ത്രി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us