scorecardresearch

പെരിയ ഇരട്ട കൊലപാതകത്തിന് ചിതറയില്‍ കോണ്‍ഗ്രസ് പകരം വീട്ടിയെന്ന് കോടിയേരി

സിപിഐഎം പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്നും കോടിയേരി

സിപിഐഎം പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്നും കോടിയേരി

author-image
WebDesk
New Update
kodiyeri Balakrishnan,കോടിയേരി ബാലകൃഷ്ണന്‍, Kodiyeri,കോടിയേരി, Jammu Kashmir, ജമ്മു കശ്മീർ,Kashmir News, Article 370, ie malayalam,

കൊല്ലം: സിപിഐഎം പ്രവര്‍ത്തകന്‍ കുത്തേറ്റു മരിച്ച സംഭവത്തില്‍ കോണ്‍ഗ്രസിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. പെരിയ ഇരട്ട കൊലപാതകത്തിന് പകരമാണ് കോണ്‍ഗ്രസ് ചിതറയില്‍ കൊലപാതകം നടത്തിയതെന്ന് കോടിയേരി കുറ്റപ്പെടുത്തി. സിപിഐഎം പ്രവര്‍ത്തകര്‍ സംയമനം പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊലപാതക രാഷ്ട്രീയം അവസാനിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാവണമെന്നും കോടിയേരി പറഞ്ഞു.

Advertisment

ചിതറ വളവുപച്ച മഹാദേവര്‍കുന്ന് തടത്തരികത്ത് വീട്ടില്‍ മുഹമ്മദ് ബഷീര്‍ (70) ആണ് കൊല്ലപ്പെട്ടിരുന്നത്. സംഭവവുമായി ബന്ധപ്പെട്ട് വളവുപച്ച കൊച്ചു കോടാനൂര്‍ മുബീനാ മന്‍സിലില്‍ ഷാജഹാനെ (60) കടയ്ക്കല്‍ പൊലീസ് അറസ്റ്റ് ചെയ്തുിരുന്നു.

ശനിയാഴ്ച വൈകിട്ട് മൂന്നിനായിരുന്നു സംഭവം. മരിച്ച ബഷീര്‍ സിപിഐ എം പ്രവര്‍ത്തകനാണ്. ബഷീറിന്‍റേത് രാഷ്ട്രീയ കൊലപാതകമാണെന്ന് ആരോപിച്ച സിപിഎം ഞായറാഴ്ച ചിതറ പഞ്ചായത്തില്‍ ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.

ബഷീര്‍ വീട്ടിലേയ്ക്ക് മടങ്ങുമ്പോള്‍ വഴിക്ക് വച്ച് ഇരുവരും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി. വീട്ടിലെത്തിയ മുഹമ്മദ് ബഷീര്‍ കുളിക്കാനൊരുമ്പോള്‍ മദ്യലഹരിയില്‍ അവിടെയെത്തിയ ഷാജഹാന്‍ കത്തിയെടുത്ത് കുത്തുകയുമായിരുന്നു. സിപിഎം വളവുപച്ച ബ്രാഞ്ച് കമ്മിറ്റി അംഗമായ മുഹമ്മദ് ബഷീര്‍ അവിവാഹിതനാണ്.

Advertisment
Kollam Kodiyeri Balakrishnan Murder

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: