ആ​ല​പ്പു​ഴ: അമ്പലപ്പുഴയില്‍ പൊള്ളലേറ്റ് ദമ്പതിമാര്‍ മരിച്ച സംഭവത്തില്‍ ചിട്ടി ഉടമയെ പൊലീസ് കസ്റ്റഡിയില്‍ എടുത്ത് ചോദ്യം ചെയ്യുന്നു.  അമ്പലപ്പുഴയില്‍ ബി ആന്‍ഡ് ബി ചിട്ടിക്കമ്പനി നടത്തിയിരുന്ന  സുരേഷ് ഭക്തവത്സലനെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.

ഇടുക്കി രാജാക്കാട് ചീരിത്തോട് കുമാരന്റെ മകന്‍ കെ.കെ.വേണു (57), ഭാര്യ സുധ (52) എന്നിവരാണ് ചികിത്സയിലിരിക്കേ ആലപ്പുഴ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ മരിച്ചത്.

സുരേഷ് ദേഹത്ത് പെട്രോളൊഴിച്ച് തീവച്ചുവന്നാണ് ദമ്പതിമാരുടെ മൊഴി. എന്നാല്‍, ഇവര്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചതാണെന്നും വിവരമുണ്ട്. ശനിയാഴ്ച രാത്രി എട്ടിനായിരുന്നു സംഭവം.

സുരേഷ് നേരത്തെ ചിട്ടിക്കമ്പനി നടത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട്   ഇടപാടുകാര്‍ നല്‍കിയ പരാതികളില്‍ കേസുകളുണ്ട്.  ശനിയാഴ്ച രാവിലെ ദമ്പതിമാര്‍  പണമാവശ്യപ്പെട്ട് സുരേഷിനെ ഫോണില്‍ വിളിച്ചിരുന്നതായി അമ്പലപ്പുഴ പൊലീസ് പറഞ്ഞു. സന്ധ്യയോടെ ഇവര്‍ അമ്പലപ്പുഴയില്‍ സുരേഷിന്റെ വീട്ടിലെത്തുകയായിരുന്നു എന്നാണ് അറിവെന്ന് പൊലീസ് പറഞ്ഞു.  അന്വേഷണത്തിനു ശേഷമേ സംഭവം  ആത്മഹത്യാശ്രമമാണോ കത്തിച്ചതാണോയെന്ന് വ്യക്തമാക്കാനാവുകയുള്ളൂവെന്ന് സി.ഐ. പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ