​ന്യൂഡല്‍ഹി: പുൽവാമ ആക്രമണത്തെ രൂക്ഷമായ ഭാഷയില്‍ അപലപിച്ച് ​ഐക്യരാഷ്ട്രസഭാ സുരക്ഷ കൗൺസിൽ. അക്രമം നടത്തിയ പാക്കിസ്ഥാന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ജെയ്ഷെ മുഹമ്മദിന്റേത് ‘നിന്ദ്യവും ഭീരുത്വപരവുമായ’ പ്രവര്‍ത്തിയാണെന്നും സുരക്ഷാ കൗണ്‍സില്‍ വിമര്‍ശിച്ചു. ജെയ്ഷെ ഭീകരനേതാവ് മസൂദ് അസറിനെ ആഗോള ഭീകരരുടെ പട്ടികയില്‍ പെടുത്താനുളള ഇന്ത്യയുടെ ശ്രമത്തെ 10 വര്‍ഷമായി ചെറുക്കുന്ന ചൈനയ്ക്ക് ഇത് തിരിച്ചടിയാണ്.

’40ലേറെ ഇന്ത്യൻ അർധസൈനിക സേനാംഗങ്ങൾ കൊല്ലപ്പട്ട നിന്ദ്യവും ഭീരുത്വം നിറഞ്ഞതുമായ കാർബോംബ്​ സ്​ഫോടനത്തെ സുരക്ഷ കൗൺസിൽ ശക്തമായ ഭാഷയിൽ അപലപിക്കുന്നു. ജയ്​ഷെ മുഹമ്മദ്​ ഈ ആക്രമണത്തി​​ന്റെ ഉത്തരവാദിത്തം ഏറ്റെടുത്തിട്ടുമുണ്ട്​.’’ -കൗൺസിൽ പുറത്തിറക്കിയ പ്രസ്​താവന പറയുന്നു.

2009, 2016, 2017 എന്നീ വര്‍ഷങ്ങളില്‍ ഇന്ത്യയുടെ ശ്രമത്തെ ഐക്യരാഷ്ട്രസഭയില്‍ ചൈന പാക്കിസ്ഥാന് വേണ്ടി പ്രതിരോധിച്ചിട്ടുണ്ട്. മസൂദ്​ അസ്​ഹറിനെ ആഗോള ഭീകരനായി പ്രഖ്യാപിക്കണ​മെന്ന്​ ആവശ്യപ്പെട്ട്​ ഇന്ത്യ നേരത്തേ സുരക്ഷ കൗൺസിലിൽ അവതരിപ്പിച്ച ആവശ്യം, കൗൺസിൽ അംഗമായ ചൈന വീറ്റോ ചെയ്​തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook

.